വിമാനത്താവളത്തില്‍ വന്‍ അഗ്നിബാധ;ആളപായമില്ല;വന്‍ദുരന്തം വഴിമാറിയത് അഗ്നിശമന സേനയുടെ സമയബന്ധിതമായ ഇടപെടല്‍ കൊണ്ട്!

ബെംഗളൂരു: കെമ്പെഗൌഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ അഗ്നിബാധ,ഇന്ന് രാവിലെ 05:40 ഓടെയാണ് “ബുരിട്ടോ ബോയ്സ്” എന്നാ കടയില്‍ അഗ്നിബാധ ഉണ്ടായത്,ടെര്‍മിനലിനോട് അടുത്ത് കിടക്കുന്ന കെട്ടിടം ആണ് ഇത്.

വിമാനത്താവളത്തിലെ അഗ്നിശമനസേന പെട്ടെന്ന് തന്നെ രംഗത്ത് വരികയും തീയണക്കുകയും ചെയ്തതിനാല്‍ ഒരു വന്‍ ദുരന്തം ഒഴിവായി.ഷോര്‍ട്ട് സര്‍ക്കീട്ട് ആണ് അഗ്നിബാധക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം.വിമാനത്താവള അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു.

  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ

തീ പിടിച്ച കടമുറി അന്വേഷണ വിധേയമായി പൂട്ടി ഇട്ടിരിക്കുകയാണ്.

വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ രീതിയില്‍ മുന്നോട്ട് പോയി.വിമാനങ്ങളുടെ യാത്രകളെയും ചെക്കിന്‍ നെയും തീപിടുത്തം ബാധിച്ചില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts