ശ്രീദേവിക്കു അന്തിമോപചാരമര്‍പ്പിച്ച് ആയിരങ്ങള്‍.

മുംബൈ: ശ്രീദേവിക്കു അന്തിമോപചാരമര്‍പ്പിച്ച് ആയിരങ്ങള്‍. ഉച്ചയ്ക്ക് 12.30 വരെയാണ് പൊതുദര്‍ശനം. സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബിനുള്ളിലെ ഹാളിനകത്താണ്​ പൊതുദർശനത്തിന്​ വെച്ചിരിക്കുന്നത്. ക്ലബിനു പുറത്ത്​ വൻസുരക്ഷയാണ്​ ഒരുക്കിയിരിക്കുന്നത്​. താരത്തിന്​ അന്ത്യോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് ഇവിടേക്കെത്തുന്നത്. ബോളിവുഡിനൊപ്പം വിദേശികളും ശ്രീദേവിയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തുന്നുണ്ട്. പൊതുദര്‍ശനത്തിനു ശേഷം ഇവിടെ അനുശോചന സമ്മേളനവും നടത്തും. 2.30ന് വിലാപയാത്ര ആരംഭിക്കും. സംസ്‌കാരം ഇന്നു വൈകിട്ട് 3.30ന് ജുഹു പവന്‍ ഹന്‍സ് സമുച്ചയത്തിനു സമീപം വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തില്‍ നടക്കും. വെള്ള നിറത്തെ ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ശ്രീദേവി. സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബ്…

Read More