ബെംഗളൂരു: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്കിടെ ബെംഗളൂരുവില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ച കേസില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കര്‍ണാടക പോലീസ് കേസെടുത്തു. മതസ്വാതന്ത്ര്യ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ബെംഗളൂരുവിലെ ജെ.ജെ നഗര്‍ പ്രദേശം ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി പ്രദേശത്തെ ആളുകളെ ക്ഷണിക്കുകയും മതപരിവര്‍ത്തനത്തിന് ശ്രമിക്കുകയും ചെയ്തു എന്നാണ് കേസ്. സമീപവാസിയായ നെല്സന്, ഇയാളുടെ വീട്ടില്‍ അതിഥികളായി എത്തിയ രണ്ട് സ്ത്രീകളും അടക്കം മൂവരും ആളുകളെ മതം മാറ്റാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രദേശവാസിയായ കൃഷ്ണമൂര്‍ത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.…
Read MoreTag: ബംഗളുരു
ബസവരാജ് ഹൊറട്ടി വീണ്ടും കർണാടക നിയമസഭ കൗൺസിൽ ചെയർമാൻ
ബെംഗളൂരു: രാഷ്ട്രീയ കളംമാറി ചവിട്ടിയിട്ടും ബസവരാജ് ഹൊറട്ടി തന്നെ വീണ്ടും കർണാടക നിയമനിർമാണ കൗൺസിൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച എതിരില്ലാതെയാണ് ഹോറട്ടി പദവിയിലേറിയത്. എട്ടു തവണ എം.എൽ.സിയായ 76കാരനായ ബസവരാജ് ഹൊറട്ടി ദീർഘകാലത്തെ ജനതാ പരിവാർ ബന്ധം അവസാനിപ്പിച്ച് കഴിഞ്ഞ മേയിലാണ് ജെ.ഡി-എസിൽനിന്ന് രാജിവെച്ചത്. ഉപരിസഭ ചെയർമാനായിരിക്കെ എം.എൽ.സി സ്ഥാനവും രാജിവെച്ച് അദ്ദേഹം ബി.ജെ.പി.യിൽ ചേക്കേറുകയായിരുന്നു. 75 അംഗ നിയമനിർമാണ കൗൺസിലിൽ ഭൂരിപക്ഷമുള്ള ബി.ജെ.പി.യുടെ സ്ഥാനാർഥിയായി അദ്ദേഹം വീണ്ടും ചെയർമാനാവുമെന്നുറപ്പായതിനാൽ പ്രതിപക്ഷ നിരയിൽനിന്ന് ജെ.ഡി-എസോ സ്ഥാനാർഥികളെ രംഗത്തിറക്കിയിരുന്നില്ല. ഒപ്പം ജെ.ഡി.എസും സഖ്യം ചേരാനുള്ള സാധ്യത…
Read Moreഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി സന്ദേശം
ബെംഗളൂരു: കൊൽക്കത്തയിൽ നിന്ന് ബെംഗളൂരു കെംപെഗൗഡ അന്തരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഇൻഡിഗോ വിമാനത്തിൻ്റെ സീറ്റിലുണ്ടായിരുന്ന ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി സന്ദേശം. കൊൽക്കത്ത നേതാവ് സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിൽ നിന്ന് ഞായറാഴ്ച പുലർച്ചെ 5:29 പറന്നുയർന്ന 6E 379 ഇൻഡിഗോ വിമാനം ഞായറാഴ്ച രാവിലെ 8:10നാണ് ദേവനഹള്ളി കെംപെഗൗഡ അന്തരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. 6ഡി സീറ്റിന് സമീപമാണ് ടിഷ്യൂ പേപ്പറിൽ അജ്ഞതൻ എഴുതിയ ബോംബ് ഭീഷണി സന്ദേശം വിമാനത്തിലെ ജീവനക്കാർ കണ്ടെത്തിയത്. ശേഷം ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വിവരം അറിയിച്ചു. ബോംബ് നിർവീര്യമാക്കുന്ന…
Read Moreതനിമ ബെംഗളൂരു ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു
ബെംഗളൂരു: ശിശുദിനവുമായി ബന്ധപ്പെട്ട് തനിമ കലാസാഹിത്യ വേദി ബെംഗളൂരു ചാപ്റ്റർ 5 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്കായി ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു. 5 വയസ്സ് മുതൽ 8 വയസ്സ് , എട്ടുമുതൽ 11 വയസ്സ്,11 മുതൽ 14 വയസ്സ്, ഇങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ചു കൊണ്ടാണ് മത്സരം നടത്തുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ / വിദ്യാർത്ഥികൾ നവംബർ 13 ന് മുമ്പായി അവരുടെ രചനകളുടെ സ്കാൻ കോപ്പി തനിമയുടെ മെയിൽ ഐഡിയിൽ മെയിൽ ചെയ്യുക. സൃഷ്ടികൾ സ്കാൻ ചെയ്ത് പേരും…
Read Moreമനുഷ്യമാംസം വാങ്ങാൻ ബെംഗളൂരുവിൽ നിന്നും ആളെത്തുന്നു, 20 ലക്ഷം വരെ തുക കിട്ടുന്നു
കൊച്ചി: ഇലന്തൂർ നരബലിക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബലി നൽകുന്നവരുടെ മാംസം വിതരണം ചെയ്യാമെന്നും ഇതിലൂടെ ലക്ഷങ്ങൾ നേടാമെന്നും മുഖ്യപ്രതിയായ ഷാഫി കൂട്ടുപ്രതികളോട് പറഞ്ഞിരുന്നതായുള്ള വിവരങ്ങൾ പുറത്ത്. ഇരുപത് ലക്ഷം വരെ കിട്ടുമെന്നായിരുന്നു ഭഗവൽ സിംഗ് – ലൈല ദമ്പതികളോട് ഇയാൾ പറഞ്ഞത്. കൊലപാതകം നടത്തി തൊട്ടടുത്ത ദിനം മനുഷ്യമാംസം വാങ്ങാൻ ബെംഗളൂരുവിൽ നിന്ന് ആളെത്തുമെന്നും കരൾ, മാറിടം, ഹൃദയം എന്നിവയ്ക്ക് കൂടുതൽ വില കിട്ടുമെന്നായിരുന്നു ഷാഫി പറഞ്ഞത്. ഇതുവിശ്വസിച്ച ലൈലയും ഭഗവൽ സിംഗും പത്ത് കിലോ മാംസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ചെയ്തു.…
Read Moreവന്ദേഭാരത് എക്സ്പ്രസ്സ് ചെന്നൈ – ബെംഗളൂരു സർവീസ് അടുത്ത മാസം മുതൽ
ബെംഗളൂരു: റെയില്‍വേ പുതുതായി അവതരിപ്പിച്ച വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ തെക്കെ ഇന്ത്യയിലും സര്‍വീസ് ആരംഭിക്കുന്നു. ചെന്നൈ- ബെംഗളൂരു -മൈസൂരു വന്ദേ ഭാരത് എക്സ്പ്രസ് നവംബര്‍ 10 മുതല്‍ ഓടിതുടങ്ങുമെന്ന് റെയില്‍വേ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് ട്രെയിന്‍ ആണിത്. ഗുജറാത്തില്‍ നിന്നും ഹിമാചല്‍ പ്രദേശിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ് കഴിഞ്ഞാഴ്ച സര്‍വീസ് ആരംഭിച്ചിരുന്നു.
Read Moreനിർബന്ധിത മതപരിവർത്തനം, മുൻ കൗൺസിലറും സഹായികളും അറസ്റ്റിൽ
ബെംഗളൂരു: ദലിത് യുവാവിനെ നിര്‍ബന്ധിത മതംമാറ്റത്തിന് വിധേയമാക്കിയെന്ന പരാതിയെ തുടർന്ന് മുന്‍ കൗണ്‍സിലറെയും സഹായികളെയും ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ദലിത് യുവാവിനെ നിര്‍ബന്ധിതമായി ഇസ്ലാം മതത്തിലേക്ക് മാറ്റിയെന്നും ലിംഗാഗ്ര ചര്‍മം ഛേദിക്കുകയും ബീഫ് നല്‍കുകയും ചെയ്തെന്നുമാണ് ആരോപണം. ബിബിഎംപി കൗണ്‍സിലില്‍ ബനശങ്കരി ക്ഷേത്രം മുന്‍ കൗണ്‍സിലര്‍ എസ് അന്‍സാര്‍ പാഷ, ബനശങ്കരി മസ്ജിദ് ഖബറിസ്ഥാന് പ്രസിഡന്റ് നയാസ് പാഷ , ഹാജി സാബ് എന്ന ഷമീം സാലിക്ക് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മണ്ഡ്യ യാദവനഹള്ളി സ്വദേശി ശ്രീധര്‍ എന്നയാളാണ് പരാതിക്കാരന്. ശ്രീധര്‍…
Read Moreകടം തീർക്കാൻ നഗ്ന പൂജ നടത്തി, പ്രതികളെ അന്വേഷിച്ച് പോലീസ്
ബെംഗളൂരു: അച്ഛന്റെ കടം തീർക്കാൻ മകനെ കൊണ്ട് നഗ്ന പൂജ ചെയ്യിച്ചു. 15 കാരനെ വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ചു. ഒക്ടോബര്‍ 2നാണ് കൊപ്പല്‍ റൂറല്‍ പോലീസ് സ്റ്റേഷനില്‍ കേസ് സംബന്ധിച്ച എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസിലെ പ്രതി ആണ്‍കുട്ടിയെ നഗ്നനാക്കി വീഡിയോ ചിത്രീകരിച്ചുവെന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മാസങ്ങൾക്ക് മുൻപ് നടന്ന സംഭവം, വീഡിയോ വൈറൽ ആയതോടെയാണ് പുറം ലോകം അറിയുന്നത്. കുട്ടിയുടെ പിതാവിന് വീട് വെയ്ക്കുന്നതിനായി പ്രതി വായ്പ നല്‍കിയിരുന്നതായി പോലീസ് പറയുന്നു. എന്നാല്‍ വായ്പാ തുക തിരിച്ചടയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അങ്ങനെയിരിക്കെയാണ് പ്രതി…
Read Moreകമ്മൽ മോഷണകുറ്റം ആരോപിച്ച് ദളിത് ബാലനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു
ബെംഗളൂരു: മോഷണക്കുറ്റം ആരോപിച്ച് ദളിത് ബാലനെ തൂണിൽ കെട്ടിയിട്ട് ഉയർന്ന ജാതിക്കാർ ക്രൂരമായി മർദിച്ചതായി പരാതി. കർണാടകയിലെ ചിക്കബെല്ലാപൂർ ജില്ലയിലെ ചിന്താമണി റൂറൽ പോലീസ് സ്റ്റേഷൻ കീഴിലുള്ള ഗ്രാമത്തിലാണ് സംഭവം. തുങ്കൂർ ജില്ലയിലെ കെമ്പദേഹള്ളി സ്വദേശിയായ 14 വയസുകാരൻ യശ്വന്തിനാണ് മർദനമേറ്റത്. കൂട്ടത്തോടെ കളിക്കുകയായിരുന്ന യശ്വന്തനെ, ഉയർന്ന ജാതിയിൽപ്പെട്ട പെൺകുട്ടിയുടെ സ്വർണക്കമ്മലുകൾ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ഒരു കൂട്ടം ആളുകൾ അക്രമിച്ചത്. നിലത്തുകൂടെ വലിച്ചിഴച്ച ശേഷം വൈദ്യുതത്തൂണിൽ കെട്ടിയിട്ടായിരുന്നു മർദ്ദനം . മകനെ രക്ഷിക്കാൻ ഓടിയെത്തിയ അമ്മയെയും അക്രമിസംഘം വെറുതെ വിട്ടില്ല. യശ്വന്തും അമ്മയും സർക്കാർ…
Read Moreജല അദാലത്ത് ഇന്ന്
ബെംഗളൂരു: ഇന്ന് രാവിലെ 9.30 മുതൽ 11 നും ഇടയിൽ ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ജല അദാലത്ത് നടത്തും. വാട്ടർ ബില്ലിംഗ്, ഗാർഹിക കണക്ഷനുകൾ ഗാർഹികമല്ലാത്തവയിലേക്ക് മാറ്റുന്നതിലെ കാലതാമസം, ജലവിതരണം, സാനിറ്ററി കണക്ഷനുകൾ എന്നിവ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ അദാലത്തിൽ പരിഹരിക്കും.
Read More