അനധികൃത കയ്യേറ്റക്കാരിൽ പ്രമുഖ കമ്പനികളും

ബെംഗളൂരു: പ്രളയം മൂലം ബെംഗളൂരു നഗരം വെള്ളക്കെട്ടിൽ അകപ്പെട്ടതിനെത്തുടർന്ന് റവന്യൂവകുപ്പ് തയ്യാറാക്കിയ അനധികൃത കയ്യേറ്റക്കാരുടെ രഹസ്യപട്ടികയിൽ രാജ്യത്തെ പ്രമുഖ കമ്പനികളും. എന്നാൽ ഇത്തരം കയ്യേറ്റക്കാരുടെ പട്ടിക പുറത്ത് വിടാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം ചെറുകിടക്കാരായ കയ്യേറ്റവും മറ്റുമുള്ള കയ്യേറ്റങ്ങൾ വ്യാപകമായി ഒഴിപ്പിക്കുന്നുണ്ട്. പുറത്തുവന്ന പട്ടികയനുസരിച്ച്‌ വിപ്രോ, പ്രസ്റ്റീജ്, ഇക്കോ സ്‌പേസ്, ബാഗ്മാൻ ടെക് പാർക്ക്, കൊളംബിയ ഏഷ്യ ഹോസ്പിറ്റൽ, ദിവ്യശ്രീ വില്ലർ ബെംഗളൂരു നഗരത്തിൽ ഭൂമി കയ്യേറിയിട്ടുണ്ട്. എന്നാൽ ഇതുവരെയും ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിടുകയോ കയ്യേറ്റം ഒഴിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. ചിലരുടെ കാര്യത്തിൽ…

Read More

മടിവാളേശ്വര മഠാധിപതി ജീവനൊടുക്കി, അന്വേഷണം രണ്ട് സ്ത്രീകളിലേക്ക്

ബെംഗളൂരു: മഡിവാളേശ്വര മഠാധിപതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി . ബെലഗാവി നെഹിനഹാല മഠത്തിലെ സ്വാമി ബസവ സിദ്ദലിംഗയെയാണ് ഇന്ന് രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പതിവായി രാവിലെ പുറത്തേയ്ക്ക് വരാറുള്ള മഠാധിപതിയെ കാണാതെ വന്നതോടെ, വിശ്വാസികള്‍ തെരച്ചില്‍ നടത്തിയപ്പോഴാണ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് ലഭിച്ചതായി പോലീസ് പറഞ്ഞു. തന്റെ മരണത്തിന് ഉത്തരവാദികള്‍ രണ്ടു സ്ത്രീകളാണെന്ന് കുറിപ്പില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്. രണ്ടു സ്ത്രീകള്‍ തമ്മില്‍ ആശയവിനിമയം നടത്തുന്ന ഓഡിയോ ക്ലിപ്പ് അടുത്തിടെ പ്രചരിച്ചിരുന്നു. ബസവസിദ്ദലിംഗ ഉള്‍പ്പെടെ ചുരുക്കം ചില സ്വാമിമാരുടെ അവിഹിത ബന്ധം ഉള്‍പ്പെടെയുള്ള…

Read More

സാഹിത്യ സമ്മേളനം നടന്നു 

ബെംഗളൂരു: മഹർഷി സവിത കോളേജ്, സഞ്ജയ് നഗര, ബെംഗളൂരു നടത്തിയ സാഹിത്യ സമ്മേളനത്തിൽ പ്രശസ്ത കവയിത്രി ശ്രീകല പി വിജയൻ വിശിഷ്ടാതിഥിയായി. ചടങ്ങിൽ ആധുനിക സാഹിത്യത്തെക്കുറിച്ച് വിദ്യാർത്ഥികളും അദ്ധ്യാപകരും തമ്മിൽ ചർച്ച നടന്നു. സാഹിത്യ ക്ഷേത്രത്തിൽ വിദ്യാർത്ഥികൾക്ക് പ്രചോദനമാകേണ്ടതിനെ പറ്റി ശ്രീമതി. ശ്രീകല പി വിജയൻ ചർച്ചയിൽ പ്രതിപാദിച്ചു. ബ്രഹ്മി ട്രസ്റ്റ് അധ്യക്ഷ രാധിക ചടങ്ങിൽ ശ്രീകലയെ പ്രശസ്തി ഫലകം നൽകി ആദരിച്ചു. വിക്രം പബ്ലിക്കേഷൻസ് സ്ഥാപക ശ്രീമതി . നന്ദ ഹരിപ്രസാദ് സമ്മേളനത്തിൽ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ശ്രീമതി അനുപമ സമ്മേളനത്തിന് സാക്ഷ്യം…

Read More

രാജ്യത്തെ ആദ്യ ത്രീ -ഡി പ്രിന്റ് പോസ്റ്റ് ഓഫീസ് ബെംഗളൂരുവിൽ

ബെംഗളൂരു: രാജ്യത്തെ ആദ്യത്തെ ത്രീ-ഡി പ്രിന്റ് പോസ്റ്റ് ഓഫീസ് ബെംഗളൂരുവിൽ ഒരുങ്ങുന്നു . ഒരു മാസത്തിനുള്ളിൽ മുഴുവൻ നിർമ്മാണവും പൂർത്തിയാകുമെന്ന് റിപ്പോർട്ടുകൾ . ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ ബിൽഡിംഗ് മെറ്റീരിയൽസ് ആൻഡ് ടെക്നോളജി പ്രൊമോഷൻ കൗൺസിൽ ആണ് ലാർസൻ ആൻഡ് ടൂബ്രോ ലിമിറ്റഡിന് ത്രീ-ഡി അച്ചടി പ്രിന്റിംഗിനായി സാങ്കേതിക അനുമതി നൽകിയത്. കെട്ടിടത്തിന്റെ രൂപരേഖ തപാൽ വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. ഹലസുരിലെ കേംബ്രിഡ്ജ് ലേഔട്ടിൽ തപാൽ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പോസ്റ്റ് ഓഫീസ് സ്ഥാപിക്കുന്നത്. 25 ലക്ഷം രൂപ ചെലവിലാണ് 1,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള…

Read More

ഈദ്ഗാഹ് മൈദാനിൽ ഗണേശജയന്തി ആഘോഷം, തീരുമാനത്തിൽ കുടുങ്ങി ഭരണകൂടം 

ബെംഗളൂരു: ഈദ് ഗാഹ് മൈതാനിയിൽ ഗണേശജയന്തി ആഘോഷം സംഘടിപ്പിക്കണമെന്ന ആവശ്യത്തിൽ കുടുങ്ങി ജില്ലാ ഭരണകൂടം. ബെംഗളൂരു ഛാമരാജ് പേട്ട പ്രദേശത്തെ ഈദ് ഗാഹ് മൈതാനിയിൽ ജയന്തി ആഘോഷം സംഘടിപ്പിക്കാനാണ് പദ്ധതി. ഈദ് ഗാഹ് മൈതാനിയിൽ ആഘോഷം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുമെന്ന് റവന്യൂമന്ത്രി ആർ അശോക് അറിയിച്ചു. ‘ഞങ്ങൾ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷം ആയിരിക്കും തീരുമാനം. ക്രമസമാധാനപാലനം വളരെ പ്രധാനമാണ്. പോലീസ് ഡിപ്പാർട്ട്മെന്റും ബിബിഎംപി ഉദ്യോഗസ്ഥരും ഇതുമായി ബന്ധപ്പെട്ടു ചർച്ച നടത്തുന്നുണ്ട്. ക്രമസമാധാനപാലനമാണ് പ്രധാനമെന്നും ആഘോഷം സംബന്ധിച്ച് തനിക്ക് നൽകിയ നിവേദനങ്ങളിൽ ജില്ലാ കമ്മീഷണർ…

Read More

ഭാര്യയുടെ തലയിൽ മൂത്രം ഒഴിച്ചു, ഭർത്താവിനെതിരെ കേസ്

ബെംഗളൂരു: ലഹരിയ്ക്ക് അടിമയായ ഭർത്താവ് ഭാര്യയുടെ തലയിൽ മൂത്രം ഒഴിച്ചു. യുവാവിനെതിരെ കേസ് എടുത്ത് പോലീസ്. തെലുങ്കാനയിലെ വസ്ത്ര ഫാക്ടറി ഉടമയുടെ മകളുടെ പരാതിയിൽ ഭർത്താവ് സന്ദീപിനെതിരെ ബസവനഗുഡി വനിതാ പോലീസ് സ്റ്റേഷൻ ആണ് കേസെടുത്തത്. ലഹരിയ്ക്ക് അടിമയായ യുവാവ് പലപ്പോഴായി ഭാര്യയെ ശാരീരികമായി ഉപദ്രവിച്ചതായും പരാതിയിൽ പറഞ്ഞിട്ടുണ്ട്. ജനുവരി 6നായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിൽ 2 കോടി മുടക്കിയ ആർഭാട വിവാഹം ആയിരുന്നു ഇവരുടേത്.

Read More

6 തടാകങ്ങളിൽ തടയണകൾ നിർമ്മിക്കാൻ ഒരുങ്ങി ബിബിഎംപി 

ബെംഗളൂരു: വെള്ളപ്പൊക്കം തടയാൻ 6 തടാകങ്ങളിൽ തടയണകൾ നിർമിക്കാൻ ഒരുങ്ങി ബിബിഎംപി. കനത്ത മഴയെ തുടർന്ന് വെള്ളം പൊങ്ങുന്ന വലിയ തടാകങ്ങളിൽ തടയണകൾ നിർമ്മിക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ടമാണ് നടപടി. റേച്ചനഹള്ളി, ജക്കൂർ, കൽക്കരെ, രാംപുര എന്നീ  6 തടാകങ്ങളിലാകും തടയണകൾ നിർമിക്കുക. ഇവിടങ്ങളിൽ മഴയെത്തുടർന്ന് തടാകം നിറഞ്ഞൊഴുകി കനത്ത നാശനഷ്ടത്തിനു കാരണമായിരുന്നു.

Read More

പരിചിതമല്ലാത്ത ട്രാഫിക് ചിഹ്നം, ആശയകുഴപ്പത്തിലായി യാത്രക്കാർ 

ബെംഗളൂരു: വൈറ്റ്ഫീൽഡ് ഹോപ്പ് ഫാം ജങ്ക്ഷനിലെ 4 വലിയ വൃത്തങ്ങൾ ഉള്ള ട്രാഫിക് സുരക്ഷാ ബോർഡ് ഇപ്പോൾ ജനങ്ങളിൽ ആശയക്കുഴപ്പത്തിനും ചർച്ചയ്ക്കും കാരണമായിരിക്കുകയാണ്. പരിചിതമല്ലാത്തതാണെന്നു ചൂണ്ടിക്കാട്ടി ബോർഡിന്റെ ചിത്രം ഒരു യാത്രക്കാരൻ ട്വിറ്ററിൽ പങ്കുവയ്ക്കുകയായിരുന്നു. പിന്നാലെ റോഡിൽ കുഴിയുണ്ടെന്ന മുന്നറിയിപ്പാകാം ബോർഡെന്ന കമന്റുമായി നിരവധി പേർ രംഗത്തെത്തി.  നഗരത്തിലെ റോഡുകളിലെ അപകടക്കുഴികളെക്കുറിച്ചായിരുന്നു പലരുടെയും പരിഹാസം. ഗതാഗതക്കുരുക്ക് മാറാൻ സമയമെടുക്കുമെന്നാണ് അർത്ഥമെന്ന് മറ്റൊരു കമന്റ്. എന്നാൽ അധികം വൈകാതെ വൈറ്റ്ഫീൽഡ് ട്രാഫിക് പോലീസ് തന്നെ വിശദീകരണവുമായി രംഗത്തെത്തി. അന്ധരായ വ്യക്തികൾ റോഡു മുറിച്ചു കടക്കാൻ സാധ്യതയുണ്ടെന്ന്…

Read More

കബാബിനു രുചിയില്ലെന്നാരോപിച്ച് ഭാര്യയെ മർദ്ദിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി

ബെംഗളൂരു: കബാബിന് രുചിയില്ലെന്ന് ആരോപിച്ച്‌ ഭാര്യയെ കുത്തിപരിക്കേല്‍പ്പിച്ചയാളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ ബന്നാര്‍ഘട്ട റോഡിലെ അരേകെരെയിലാണ് സംഭവം. കുടക് സ്വദേശിയായ സുരേഷാണ് മരിച്ചത്. പരിക്കേറ്റ ഭാര്യ ശാലിനി ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ്. ബൊമ്മനഹള്ളിയിലെ വ്യത്യസ്ത വസ്ത്രനിര്‍മാണ ശാലകളിലെ ജോലിക്കാരായിരുന്നു സുരേഷും ഭാര്യ ശാലിനിയും. ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ സുരേഷ് ഭാര്യയോട് കബാബ് ഉണ്ടാക്കാന്‍ ആവശ്യപ്പെടുകയും ഉണ്ടാക്കി നല്‍കിപ്പോള്‍ നന്നായി വെന്തില്ലെന്ന് പരാതിപ്പെടുകയും അത് വഴക്കിലേക്ക് എത്തുകയും ആയിരുന്നു. തുടര്‍ന്നുള്ള തര്‍ക്കത്തിൽ പ്രകോപിതനായ സുരേഷ് ഭാര്യയായ ശാലിനിയെ ഇരുമ്പ് ദണ്ഡ് കൊണ്ട്…

Read More

ബെംഗളൂരു സ്ഫോടന കേസ്, പുതിയ തെളിവുകൾ ലഭിച്ചതായി കർണാടക സർക്കാർ 

ബെംഗളൂരു: ബെംഗളൂരു സ്‌ഫോടന കേസില്‍ പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ പുതിയ തെളിവുകള്‍ ലഭിച്ചതായി കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പുതിയ തെളിവുകള്‍ പരിഗണിക്കാന്‍ വിചാരണക്കോടതിക്കു നിര്‍ദേശം നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേസിലെ 21 പ്രതികള്‍ക്കും നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശിച്ച സുപ്രീം കോടതി അന്തിമ വിചാരണ സ്‌റ്റേ ചെയ്തു. പുതിയ തെളിവുകള്‍ പരിഗണിക്കാന്‍ വിചാരണ കോടതിയോട് നിര്‍ദേശിക്കണമെന്ന ആവശ്യം കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ മദനി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കു നോട്ടീസ് അയയ്ക്കാന്‍…

Read More
Click Here to Follow Us