സത്യപ്രതിജ്ഞ ഒരുക്കങ്ങൾ നിർത്തി വച്ചു

ബെംഗളൂരു: മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനം നീളുന്നു. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തിന് ഡി കെ ശിവകുമാര്‍ വഴങ്ങുന്നില്ല. സിദ്ധരാമയ്യയുടെ നീക്കങ്ങളില്‍ ഡി കെക്ക് കടുത്ത അതൃപ്തിയാണുള്ളത്. മുഖ്യമന്ത്രി ആരാണെന്ന പ്രഖ്യാപനത്തിന് മുന്‍പേ സത്യപ്രതിജ്ഞക്ക് തയ്യാറെടുത്തതും, ബെംഗളൂരുവിലെ ആഹ്ലാദ പ്രകടനവും ഡി കെയെ ചൊടിപ്പിച്ചു. സുര്‍ജേവാല മാധ്യമങ്ങളെ കണ്ടതിന് പിന്നിലും ഡികെയുടെ സമ്മര്‍ദ്ദമുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങളെല്ലാം സ്റ്റേഡിയത്തില്‍ നിര്‍ത്തി. തോരണങ്ങളും പരവതാനികളും തിരികെ കൊണ്ടുപോയി. തൊഴിലാളികള്‍ സ്റ്റേഡിയത്തില്‍ നിന്നും മടങ്ങി. കര്‍ണാടക മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് എഐസിസി…

Read More

നന്ദി അറിയിച്ച് രാഹുൽ ഗാന്ധി

ഡൽഹി: കർണാടകയിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് രാഹുൽ ഗാന്ധി. നൽകിയ വാഗ്ധാനങ്ങൾ കോൺഗ്രസ്‌ പാലിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. നിലവിൽ 136 മണ്ഡലങ്ങളിൽ ആണ് കോൺഗ്രസ്‌ ജയിച്ച് മുന്നേറി കൊണ്ടിരിക്കുന്നത്. പണത്തിന്റെ അഹങ്കാരവും പാവപ്പെട്ടവന്റെ ശക്തിയും തമ്മിൽ ആയിരുന്നു മത്സരം, പാവപ്പെട്ടവന്റെ ശക്തി ജയിച്ചു വെന്നും രാഹുൽ ഗാന്ധി പറഞ്ഞു .കൂടുതൽ സംസ്ഥാനങ്ങളിൽ വിജയം ആവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

Read More

മൂന്നര വർഷത്തിനിടെ ബിജെപി സർക്കാർ 1.5 ലക്ഷം കോടി കൊള്ളയടിച്ചു ; പ്രിയങ്ക ഗാന്ധി

ബെംഗളൂരു:സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ കഴിഞ്ഞ മൂന്നര വർഷത്തിനിടെ 1.5 ലക്ഷം കോടി കൊള്ളയടിച്ചെന്ന് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബുധനാഴ്ച നടന്ന വിവിധ പ്രചാരണ പരിപാടികളിൽ സംസാരിക്കുകയായിരുന്നു അവർ . ’40 ശതമാനം കമീഷൻ’ സർക്കാറാണ് സംസ്ഥാനം ഭരിക്കുന്നത്. ഇതിലൂടെയാണ് ബി.ജെ.പി സംസ്ഥാനത്തെ കൊള്ളയടിച്ചത്. കൊള്ളയടിച്ച പണം ഉണ്ടായിരുന്നെങ്കിൽ 100 ​​ഓൾ ഇന്ത്യ മെഡിക്കൽ സയൻസ് ആശുപത്രികൾ, 30,000 സ്മാർട്ട് ക്ലാസ് റൂമുകൾ, 30 ലക്ഷം പാവപ്പെട്ടവർക്ക് വീടുകൾ തുടങ്ങിയവ നിർമ്മിക്കാമായിരുന്നു. അതുകൊണ്ടാണ് ഈ ജനങ്ങളുടെ കാര്യങ്ങൾ പറയാൻ ഇപ്പോൾ ബി.ജെ.പിക്ക്…

Read More

നരേന്ദ്ര മോദിയെ അധികാരത്തിൽ എത്തിക്കാൻ കഠിനാധ്വാനം ചെയ്യും ; യെദ്യൂരപ്പ

ബെംഗളൂരു: നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തിക്കാന്‍ ബി.ജെ.പി കഠിനാധ്വാനം ചെയ്യുമെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യദിയൂരപ്പ. വരാനിരിക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടാനായി പാര്‍ട്ടി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘പ്രധാനമന്ത്രിക്ക് എന്നില്‍ വിശ്വാസമുണ്ട്. എനിക്ക് അദ്ദേഹത്തിലും വിശ്വാസമുണ്ട്. മോദിജി വീണ്ടും പ്രധാനമന്ത്രിയായി വരുന്നത് ഉറപ്പിക്കാനായി, ലോകസഭ തെരഞ്ഞെടുപ്പിലും കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലും കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ഞങ്ങള്‍ കഠിനാധ്വാനം ചെയ്യും.’ യെദ്യൂരപ്പ പറഞ്ഞു. ജനങ്ങളുടെ പ്രതികരണം ബി.ജെ.പിക്ക് അനൂകൂലമായിട്ടാണ്. ബി.ജെ.പി ഭൂരിപക്ഷത്തോടെ വിജയിക്കുകയും കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം…

Read More

മംഗളൂരുവിൽ ക്രിക്കറ്റ്‌ കളി കഴിഞ്ഞു മടങ്ങിയവർക്ക് നേരെ ലാത്തി വീശി, 11 വയസുകാരന് പരിക്ക്

ബെംഗളൂരു: മംഗളൂരു തണ്ണീര്‍ഭാവി ബീച്ചില്‍ ക്രിക്കറ്റ് കളിച്ച്‌ മടങ്ങുകയായിരുന്നവര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയും പി.യു വിദ്യാര്‍ത്ഥികളും അടക്കമുള്ളവര്‍ക്ക് പോലീസിന്റെ ലാത്തിയടിയേറ്റു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. വാരാന്ത്യവും പുതുവര്‍ഷവും ആയതിനാല്‍ തണ്ണീര്‍ഭാവി ബീച്ചില്‍ ഞായറാഴ്ച സന്ദര്‍ശകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ശനിയാഴ്ച മുതല്‍ ബീച്ചിലേക്കുള്ള റോഡില്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഞായറാഴ്ച വൈകീട്ട് ക്രിക്കറ്റ് കളിച്ച്‌ മടങ്ങുകയായിരുന്നവരെ പോലീസ് തടഞ്ഞത് വാക്കുതര്‍ക്കത്തിന് കാരണമായി. ക്രിക്കറ്റ് കളി റോഡില്‍ ഗതാഗത തടസത്തിന് കാരണമാകുന്നുവെന്നായിരുന്നു പോലീസിന്റെ ആരോപണം. വാക്കുതര്‍ക്കം കയ്യാങ്കളിയിലെത്തിയതോടെയാണ് പോലീസ് ലാത്തിവീശിയത്.…

Read More

മത പരിവർത്തനം ; 3 പേർക്കെതിരെ കേസ്

ബെംഗളൂരു: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്കിടെ ബെംഗളൂരുവില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ച കേസില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കര്‍ണാടക പോലീസ് കേസെടുത്തു. മതസ്വാതന്ത്ര്യ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ബെംഗളൂരുവിലെ ജെ.ജെ നഗര്‍ പ്രദേശം ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി പ്രദേശത്തെ ആളുകളെ ക്ഷണിക്കുകയും മതപരിവര്‍ത്തനത്തിന് ശ്രമിക്കുകയും ചെയ്തു എന്നാണ് കേസ്. സമീപവാസിയായ നെല്‍സന്‍, ഇയാളുടെ വീട്ടില്‍ അതിഥികളായി എത്തിയ രണ്ട് സ്ത്രീകളും അടക്കം മൂവരും ആളുകളെ മതം മാറ്റാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച്‌ പ്രദേശവാസിയായ കൃഷ്ണമൂര്‍ത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.…

Read More

ബസവരാജ് ഹൊറട്ടി വീണ്ടും കർണാടക നിയമസഭ കൗൺസിൽ ചെയർമാൻ

ബെംഗളൂരു: രാഷ്ട്രീയ കളംമാറി ചവിട്ടിയിട്ടും ബസവരാജ് ഹൊറട്ടി തന്നെ വീണ്ടും കർണാടക നിയമനിർമാണ കൗൺസിൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച എതിരില്ലാതെയാണ് ഹോറട്ടി പദവിയിലേറിയത്. എട്ടു തവണ എം.എൽ.സിയായ 76കാരനായ ബസവരാജ് ഹൊറട്ടി ദീർഘകാലത്തെ ജനതാ പരിവാർ ബന്ധം അവസാനിപ്പിച്ച് കഴിഞ്ഞ മേയിലാണ് ജെ.ഡി-എസിൽനിന്ന് രാജിവെച്ചത്.  ഉപരിസഭ ചെയർമാനായിരിക്കെ എം.എൽ.സി സ്ഥാനവും രാജിവെച്ച് അദ്ദേഹം ബി.ജെ.പി.യിൽ ചേക്കേറുകയായിരുന്നു. 75 അംഗ നിയമനിർമാണ കൗൺസിലിൽ ഭൂരിപക്ഷമുള്ള ബി.ജെ.പി.യുടെ സ്ഥാനാർഥിയായി അദ്ദേഹം വീണ്ടും ചെയർമാനാവുമെന്നുറപ്പായതിനാൽ പ്രതിപക്ഷ നിരയിൽനിന്ന് ജെ.ഡി-എസോ സ്ഥാനാർഥികളെ രംഗത്തിറക്കിയിരുന്നില്ല. ഒപ്പം ജെ.ഡി.എസും സഖ്യം ചേരാനുള്ള സാധ്യത…

Read More

മകളുടെ വിവാഹത്തിന്റെ ആഭരണങ്ങളുമായി അമ്മ ഒളിച്ചോടി

മംഗളൂരു: മകളുടെ വിവാഹത്തിന് പത്ത് ദിവസം മാത്രം നിൽക്കെ ലക്ഷക്കണക്കിന് വരുന്ന സ്വർണ്ണാഭരണങ്ങളുമായി അമ്മ കാമുകനൊപ്പം ഒളിച്ചോടി . മംഗലാപുരം കോട്‌വാലി പ്രദേശത്താണ് സംഭവം .ബന്ധുക്കൾ പരാതി പോലീസ് സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മംഗളൂരു കോട്വാലി പ്രദേശവാസിയായ രമയാണ് മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കിടയിൽ കാമുകൻ രാഹുലിനൊപ്പം പോയത് . ഇതോടൊപ്പം വിവാഹത്തിനായി വീട്ടിൽ സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങളും ഇവർ കൊണ്ടുപോയി. രമയും രാഹുലും ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്. ഇവരുടെ ഭർത്താവ് ഒരു വർഷം മുമ്പ് മരണപ്പെട്ടിരുന്നു . ഒരു മകനും 3…

Read More

ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി സന്ദേശം

ബെംഗളൂരു: കൊൽക്കത്തയിൽ നിന്ന് ബെംഗളൂരു കെംപെഗൗഡ അന്തരാഷ്‌ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഇൻഡിഗോ വിമാനത്തിൻ്റെ സീറ്റിലുണ്ടായിരുന്ന ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി സന്ദേശം. കൊൽക്കത്ത നേതാവ് സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിൽ നിന്ന് ഞായറാഴ്ച പുലർച്ചെ 5:29 പറന്നുയർന്ന 6E 379 ഇൻഡിഗോ വിമാനം ഞായറാഴ്ച രാവിലെ 8:10നാണ് ദേവനഹള്ളി കെംപെഗൗഡ അന്തരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയത്. 6ഡി സീറ്റിന് സമീപമാണ് ടിഷ്യൂ പേപ്പറിൽ അജ്‌ഞതൻ എഴുതിയ ബോംബ് ഭീഷണി സന്ദേശം വിമാനത്തിലെ ജീവനക്കാർ കണ്ടെത്തിയത്. ശേഷം ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വിവരം അറിയിച്ചു. ബോംബ് നിർവീര്യമാക്കുന്ന…

Read More

ജാമിഅ മസ്ജിദ്, ഹൈക്കോടതിയിൽ പൊതു താല്പര്യ ഹർജി 

ബെംഗളൂരു: ശ്രീരംഗപട്ടണയിലെ ജാമിഅ മസ്ജിദില്‍ അവകാശമുന്നയിച്ച്‌ ബജ്റംഗ്ദളിന്റെ നേതൃത്വത്തില്‍ ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹരജി. മസ്ജിദ് മുമ്പ് ക്ഷേത്രമായിരുന്നുവെന്നതിനുള്ള അടയാളങ്ങള്‍ ഉണ്ടെന്നും പള്ളി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്നുമാണ് ആവശ്യം. ഗ്യാന്‍വ്യാപി മസ്ജിദിന്‍റെ കാര്യത്തിലെന്നപോലെ ശ്രീരംഗപട്ടണയിലെ ജാമിഅ മസ്ജിദിലും അവകാശം ഉന്നയിച്ച്‌ പ്രശ്നം കോടതി നടപടികളില്‍ കുരുക്കുകയാണ് സംഘ്പരിവാര്‍ ലക്ഷ്യം. ശ്രീരംഗപട്ടണ ജാമിഅ മസ്ജിദില്‍ അവകാശമുന്നയിച്ച്‌ രംഗത്തെത്തിയ തീവ്രഹിന്ദുത്വ സംഘടനകള്‍ വിഷയത്തില്‍ പുതിയ നിയമക്കുരുക്കുകള്‍ ഉണ്ടാക്കുന്നതിന്‍റെ ഭാഗമായാണ് 108 ആളുകളുടെ ഹർജി നല്‍കിയിരിക്കുന്നത്. ഹിന്ദുമത ഗ്രന്ഥങ്ങളില്‍ 108 എന്നതിന് പ്രത്യേക സ്ഥാനമുണ്ടെന്നും ഇതിനാലാണ് അത്രയും ആളുകള്‍ ഹർജി നല്‍കാന്‍…

Read More
Click Here to Follow Us