തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങിൽ രാഹുൽ ​ഗാന്ധിയും പങ്കെടുക്കും

ചെന്നൈ: ടിവികെ അധ്യക്ഷനും സൂപ്പർ താരവുമായ വിജയ്, ഇന്ന് തമിഴ്നാട് മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ ആണ്‌ സത്യപ്രതിജ്ഞ ചെയ്യുക. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം പങ്കെടുക്കുന്ന വിപുലമായ ചടങ്ങാണ് ഒരുക്കിയിരിക്കുന്നത്. 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സർക്കാർ രൂപീകരിച്ചത്. അതേസമയം തമിഴ്നാട്ടിൽ വിജയ് സർക്കാരിൽ കോൺഗ്രസിനും മന്ത്രിമാർ. വർഷങ്ങൾ നീണ്ട ആവശ്യങ്ങൾക്കൊടുവിലാണ് കോൺ​ഗ്രസ് അധികാരത്തിൽ പങ്ക് നേടുന്നത്. മേലൂർ എംഎൽഎ പി വിശ്വനാഥൻ, രാജേഷ് കുമാർ എന്നിവ‍ർ മന്ത്രിമാരാകും എന്നതാണ് ലഭ്യമാകുന്ന വിവരങ്ങൾ.

Read More

ജോസഫ് വിജയ് ആകിയ നാൻ..; തമിഴ്‌നാട് മുഖ്യമന്ത്രിയായി നാളെ വിജയ് സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ ആകാംശയിൽ ജനം

ചെന്നൈ: തെന്നിന്ത്യൻ സിനിമാ ലോകത്തെ അനിഷേധ്യ താരം വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി നാളെ അധികാരമേൽക്കും. നിരവധി രാഷ്ട്രീയ പോരാട്ടങ്ങൾക്കും പ്രതിസന്ധികൾക്കും ഒടുവിലാണ് 120 അംഗങ്ങളുടെ പിന്തുണയോടെ വിജയ് തമിഴ്നാടിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുന്നത്. ദശകങ്ങളോളം ബോക്സ് ഓഫീസ് ഭരിച്ച ‘ദളപതി’ ഇനി തമിഴ് ജനതയുടെ ക്ഷേമത്തിനായി പുതിയൊരു ഭരണശൈലി കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും രാഷ്ട്രീയ ലോകവും. തെന്നിന്ത്യൻ സിനിമയിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് തന്റെ ജനതയ്ക്ക് വേണ്ടി മാറ്റം കൊണ്ടുവരാൻ താരം രാഷ്ട്രീയ പ്രവേശനം നടത്തിയത്. വിജയത്തിന് പിന്നാലെ കേരളത്തിലും തമിഴ്‌നാട്ടിലും ആരാധകർ വലിയ ആവേശത്തിലാണ്. രജനികാന്ത്…

Read More

തമിഴകത്തിന്റെ നായകനായി വിജയ്; നാളെ രാവിലെ 11-ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ചെന്നൈ: ദളപതി വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവ്. തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ് നാളെ തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നാളെ രാവിലെ 11 മണിക്ക് ചെന്നൈയിൽ നടക്കുന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ. സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെട്ടതോടെയാണ് വിജയ്‌ക്ക് ഭരണസാരഥ്യത്തിലേക്ക് വഴിതുറന്നത്. കോൺഗ്രസിന് പിന്നാലെ സി.പി.എം, സി.പി.ഐ, വി.സി.കെ എന്നീ കക്ഷികൾ വിജയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ ഭരിക്കാനാവശ്യമായ 118 അംഗങ്ങളുടെ ഭൂരിപക്ഷം ടി.വി.കെ ഉറപ്പാക്കിയിരിക്കുകയാണ്. ഇന്ന് വൈകീട്ടോടെ ലോക്ഭവനിലെത്തിയ വിജയ്…

Read More

സിനിമയല്ലിത് ജീവിതം; രാഷ്ട്രീയത്തിൽ ചരിത്രമെഴുതി വിജയ്; എതിരാളികൾ വീണിടത്ത് ‘ദളപതി’ ഉദിച്ചുയർന്നത് എങ്ങനെ?

ചെന്നൈ: തമിഴ് മണ്ണിൽ പുതുചരിത്രം കുറിച്ച് വിജയിയുടെ തമിഴക വെട്രി കഴകം (ടി.വി.കെ) കരുത്തറിയിക്കുമ്പോൾ, ഇത് വെറുമൊരു താരത്തിളക്കമല്ലെന്ന് വ്യക്തമാവുകയാണ്. എം.ജി.ആറിനും ജയലളിതയ്ക്കും ശേഷം തമിഴ് രാഷ്ട്രീയത്തെ ഇത്രമേൽ സ്വാധീനിച്ച മറ്റൊരു നടനില്ലെന്ന സത്യം തിരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നു. ദശകങ്ങളുടെ രാഷ്ട്രീയ പാരമ്പര്യമുള്ള ദ്രാവിഡ പാർട്ടികളെ വിറപ്പിച്ചുകൊണ്ട് വിജയ് നടത്തിയ ഈ കുതിപ്പ് രാഷ്ട്രീയ നിരീക്ഷകരെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്. എം.ജി.ആറിനും മുകളിൽ വളർന്ന ‘ബ്രാൻഡ് വിജയ്’ എം.ജി.ആറും ജയലളിതയും മുഖ്യമന്ത്രിമാരായത് ദശകങ്ങൾ നീണ്ട രാഷ്ട്രീയ പ്രവർത്തനത്തിലൂടെയും ശക്തമായ സംഘടനാ സംവിധാനത്തിലൂടെയുമായിരുന്നു. എന്നാൽ വിജയ് ആകട്ടെ, തന്റെ…

Read More

കോഗ്നിസന്റിൽ വൻ പിരിച്ചുവിടൽ; 15,000 ജീവനക്കാർക്ക് ജോലി നഷ്ടമാകും; ഐടി മേഖലയെ ഞെട്ടിച്ച്‌ പുതിയ റിപ്പോര്‍ട്ട്

ചെന്നൈ: ആഗോള ഐടി സേവന ദാതാക്കളായ കോഗ്നിസന്റ് തങ്ങളുടെ ജീവനക്കാരുടെ എണ്ണത്തിൽ വൻതോതിലുള്ള വെട്ടിക്കുറയ്ക്കൽ പ്രഖ്യാപിച്ചു. പുതിയ റിപ്പോർട്ടുകൾ പ്രകാരം ആഗോളതലത്തിൽ ഏകദേശം 12,000 മുതൽ 15,000 വരെ ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടുന്നത്. ഐടി ലോകത്തെ പ്രമുഖ കമ്പനികളിലൊന്നായ കോഗ്നിസന്റിന്റെ ഈ നീക്കം ഇന്ത്യൻ ഐടി മേഖലയിൽ വലിയ ആശങ്കയ്ക്കാണ് വഴിതെളിച്ചിരിക്കുന്നത്. പിരിച്ചുവിടപ്പെടുന്നവരിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ളവരായിരിക്കും എന്നതാണ് ഈ ആശങ്കയ്ക്ക് ആധാരം. കമ്പനിയുടെ പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിനും ലാഭക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി നടപ്പിലാക്കുന്ന ‘നെക്സ്റ്റ്ജെൻ’ (NextGen) പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ കടുത്ത നടപടി. ആഗോള സാമ്പത്തിക…

Read More

തമിഴ്നാട്ടിൽ സർക്കാർ രൂപവത്കരണ നീക്കങ്ങൾ സജീവം; ഭൂരിപക്ഷം തെളിയിക്കാൻ വിജയ്, ‘ശല്യപ്പെടുത്തില്ലെന്ന്’ സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സർക്കാർ രൂപവത്കരണത്തെ ചൊല്ലിയുള്ള രാഷ്ട്രീയ നാടകങ്ങൾ നാലാം ദിവസത്തിലേക്ക്. കേവലഭൂരിപക്ഷത്തിന് ആവശ്യമായ എം.എൽ.എമാരുടെ പിന്തുണ ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ്. 234 അംഗ നിയമസഭയിൽ ഭരണത്തിലേറാൻ 118 പേരുടെ പിന്തുണയാണ് വേണ്ടത്. വിജയ് മത്സരിച്ചു ജയിച്ച രണ്ട് മണ്ഡലങ്ങൾ ഉൾപ്പെടെ 108 സീറ്റുകളാണ് ടി.വി.കെയ്ക്ക് ലഭിച്ചത്. അഞ്ച് എം.എൽ.എമാരുള്ള കോൺഗ്രസ് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മാന്ത്രിക സംഖ്യയായ 118-ൽ എത്താൻ ഇനിയും അഞ്ച് എം.എൽ.എമാരുടെ പിന്തുണ കൂടി വിജയ്ക്ക്…

Read More

‘ഒന്നുമില്ലല്ലോ ഇവിടെ…’; വിജയ്‌യുടെ സത്യപ്രതിജ്ഞ മാറ്റിവെച്ചതറിയാതെ ആരാധകർ സ്റ്റേഡിയത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്യുന്നത് നേരിട്ട് കാണാൻ ആവേശത്തോടെയെത്തിയ ആയിരക്കണക്കിന് ആരാധകർ നിരാശരായി മടങ്ങി. ചെന്നൈ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ ചടങ്ങുകൾ നടക്കുമെന്ന പ്രതീക്ഷയിലെത്തിയ ടി.വി.കെ പ്രവർത്തകർ, സ്റ്റേഡിയം ഗേറ്റുകൾ പൂട്ടിയിട്ടിരിക്കുന്നത് കണ്ട് പൊട്ടിക്കരയുന്ന കാഴ്ചയാണ് കാണാനായത്. ഭൂരിപക്ഷം തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയ ശേഷം മാത്രം സത്യപ്രതിജ്ഞ മതിയെന്ന ഗവർണറുടെ തീരുമാനത്തെത്തുടർന്ന് ചടങ്ങ് മാറ്റിവെച്ചിരുന്നു. എന്നാൽ കൃത്യമായ അറിയിപ്പ് ലഭിക്കാത്ത ദൂരദേശങ്ങളിൽ നിന്നുള്ള ആരാധകരാണ് വെളുപ്പിന് തന്നെ സ്റ്റേഡിയത്തിന് മുന്നിൽ തടിച്ചുകൂടിയത്. കോയമ്പത്തൂർ, അരുമ്പാക്കം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുപോലും നൂറുകണക്കിന്…

Read More

ട്വിസ്റ്റുകളുടെ തമിഴകം; ഇടതുപക്ഷ പിന്തുണ തേടി വിജയ്; വിജയ്‌യെ ബി.ജെ.പിയിൽ നിന്ന് അകറ്റാൻ നീക്കം; തമിഴകത്ത് നിർണ്ണായക മണിക്കൂറുകൾ!

ചെന്നൈ: തമിഴ്‌നാട്ടിൽ ഭരണസ്തംഭനം ഒഴിവാക്കാനും സർക്കാർ രൂപീകരിക്കാനുമുള്ള തീവ്രശ്രമത്തിലാണ് വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ). കോൺഗ്രസ് ഉപാധികളോടെ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ, സി.പി.ഐ, സി.പി.എം എന്നീ പാർട്ടികൾക്കും വിജയ് പിന്തുണ തേടി കത്ത് നൽകി. ഇതോടെ ദ്രാവിഡ കക്ഷികളെ മാറ്റിനിർത്തിക്കൊണ്ടുള്ള ഒരു പുതിയ രാഷ്ട്രീയ ബദലിന് തമിഴ് മണ്ണിൽ കളമൊരുങ്ങുകയാണ്. ഇടതുപക്ഷം ചർച്ചയിൽ; ഖർഗെയുടെ ഇടപെടൽ വിജയ്‌യുടെ കത്തിന് പിന്നാലെ ഇടതുപക്ഷ പാർട്ടികളുടെ സംസ്ഥാന നേതൃത്വങ്ങൾ അടിയന്തര ചർച്ചകൾ ആരംഭിച്ചു. വിജയ്‌യെ ബി.ജെ.പി പാളയത്തിൽ എത്തിക്കാതിരിക്കാൻ പിന്തുണ നൽകണമെന്ന അഭിപ്രായത്തിനാണ് നിലവിൽ മുൻതൂക്കം.…

Read More

കേവല ഭൂരിപക്ഷമില്ലാതെ വിജയ്‌യുടെ ടിവികെ; വിജയ്‌യെ തളയ്ക്കാൻ ‘ശത്രുക്കൾ’ കൈകോർക്കുന്നു; തമിഴ്‌നാട്ടിൽ അണിയറയിൽ ഒരുങ്ങുന്നത് വൻ രാഷ്ട്രീയ അട്ടിമറി!

തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ സജീവമാകുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) കേവല ഭൂരിപക്ഷമില്ലാതെ പ്രതിസന്ധിയിലായതോടെ, സംസ്ഥാനത്തെ പരമ്പരാഗത ദ്രാവിഡ കക്ഷികളായ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും കൈകോർക്കുന്ന പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതായാണ് സൂചന. അസംഭവ്യമെന്ന് കരുതിയിരുന്ന ഈ ‘ഫോൾബാക്ക്’ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ ബുധനാഴ്ച രാത്രിയോടെയാണ് സജീവമായത്. സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുന്നതിന് മുൻപ് കേവല ഭൂരിപക്ഷമായ 117 പേരുടെ പിന്തുണ വ്യക്തമാക്കുന്ന രേഖാമൂലമുള്ള തെളിവുകൾ ഹാജരാക്കണമെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ കർശന നിലപാട് സ്വീകരിച്ചതാണ് വിജയ്‌യുടെ…

Read More

തമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം: എഐഎഡിഎംകെ പിളർപ്പിലേക്ക്? വിജയിനെ പിന്തുണയ്ക്കാൻ ഭൂരിപക്ഷം എംഎൽഎമാരും

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിൽ അപ്രതീക്ഷിത ട്വിസ്റ്റുകൾ തുടരുന്നു. സർക്കാർ രൂപീകരണത്തിൽ നടൻ വിജയിന്റെ തമിഴക വെട്രി കഴകത്തെ (ടിവികെ) പിന്തുണയ്ക്കുന്നതിനെച്ചൊല്ലി പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെയിൽ കടുത്ത ഭിന്നത. ഭൂരിഭാഗം എംഎൽഎമാരും വിജയിനെ പിന്തുണയ്ക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതോടെ പാർട്ടി പിളർപ്പിന്റെ വക്കിലാണെന്നാണ് റിപ്പോർട്ടുകൾ. തിരഞ്ഞെടുക്കപ്പെട്ട 47 എഐഎഡിഎംകെ എംഎൽഎമാരിൽ 35 പേരും ടിവികെ സർക്കാരിനെ പിന്തുണയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. രാജ്യസഭാ നേതാവും മൈലം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയുമായ സി.വി. ഷൺമുഖത്തിന്റെ നേതൃത്വത്തിലാണ് ഈ വിഭാഗം എംഎൽഎമാർ ഒത്തുകൂടിയത്.…

Read More