ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത കുതിപ്പ് നടത്തിയ വിജയ്യുടെ തമിഴക വെട്രി കഴകവും (ടിവികെ) കോൺഗ്രസും കൈകോർക്കുന്നു. തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ടിവികെയ്ക്ക് സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. സഖ്യത്തിന്റെ ഭാഗമായി പുതിയ സർക്കാരിൽ രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ആവശ്യം കോൺഗ്രസ് മുന്നോട്ട് വെക്കുമെന്നാണ് സൂചന. ഇതോടെ ദ്രാവിഡ രാഷ്ട്രീയത്തിലെ വമ്പന്മാരായ ഡിഎംകെയെയും എഐഎഡിഎംകെയെയും അപ്രസക്തമാക്കി തമിഴ് മണ്ണിൽ പുതിയൊരു ഭരണകൂടം അധികാരത്തിലേറാൻ വഴിയൊരുങ്ങിയിരിക്കുകയാണ്. പാർട്ടി രൂപീകരിച്ച് കേവലം രണ്ട് വർഷത്തിനുള്ളിൽ നേരിട്ട ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ വൻ…
Read MoreCategory: TAMILNADU
വിജയ് മെയ് 7ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും; സഖ്യനീക്കങ്ങളുമായി ടി.വി.കെ
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ കുതിപ്പുമായി നടൻ വിജയ്യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) ഏറ്റവും വലിയ ഒറ്റകക്ഷിയായി. മെയ് ഏഴിന് ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച അനുമതി തേടി വിജയ് ഗവർണർക്ക് കത്തയച്ചു. തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടിയ ടി.വി.കെ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന സംഖ്യയിൽ നിന്ന് 10 സീറ്റുകൾ മാത്രം അകലെയാണ്. സർക്കാർ രൂപീകരണത്തിനായി കോൺഗ്രസിന്റെ പിന്തുണ തേടി വിജയ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് കത്തയച്ചിട്ടുണ്ട്.…
Read Moreഇന്ന് നിങ്ങൾക്ക് ഇരട്ട ആഘോഷം; വിജയ്യുടെ ടിവികെ വിജയത്തിലൂടെ തൃഷ കൃഷ്ണന് ലഭിച്ചത്’ ഏറ്റവും മികച്ച ജന്മദിന സമ്മാനം ലക്ഷ്മി മഞ്ചു
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയിന്റെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി.വി.കെ) ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ, നടി ലക്ഷ്മി മంచు പങ്കുവെച്ച ആശംസ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു. നടി തൃഷ കൃഷ്ണന്റെ 43-ാം പിറന്നാൾ ദിനത്തിലായിരുന്നു ലക്ഷ്മി മഞ്ചിന്റെ ഈ വിചിത്രമായ പോസ്റ്റ്. വിജയിന്റെ രാഷ്ട്രീയ വിജയത്തെ തൃഷയ്ക്കുള്ള ‘പിറന്നാൾ സമ്മാനം’ എന്ന് വിശേഷിപ്പിച്ചതാണ് ആരാധകർക്കിടയിൽ ചർച്ചയായത്. “ഏറ്റവും സുന്ദരിയായ തൃഷയ്ക്ക് ജന്മദിനാശംസകൾ. ആഘോഷിക്കാൻ ഇതിലും നല്ലൊരു ദിവസം വേറെയില്ല. ഈ വലിയ വിജയത്തിലൂടെ പ്രപഞ്ചം നിനക്ക്…
Read Moreവിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടി
ചെന്നൈ: ഷാർജയിൽ നിന്നെത്തിയ എയർ അറേബ്യ വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ യാത്രക്കാരൻ എമർജൻസി വാതിൽ തുറന്ന് പുറത്തേക്ക് ചാടി. ചെന്നൈ വിമാനത്താവളത്തിൽ ഇന്ന് പുലർച്ചെയുണ്ടായ സംഭവം യാത്രക്കാരെയും അധികൃതരെയും ഒരുപോലെ പരിഭ്രാന്തിയിലാഴ്ത്തി. തമിഴ്നാട് സ്വദേശിയായ മുപ്പത്തിനാലുകാരനാണ് വിമാനം ടാക്സിവേയിലൂടെ സാവധാനം നീങ്ങുന്നതിനിടെ സാഹസികമായി പുറത്തേക്ക് ചാടിയത്. വിമാനത്താവളത്തിൽ മിന്നൽ ജാഗ്രത യാത്രക്കാരൻ പുറത്തേക്ക് ചാടിയ ഉടൻ തന്നെ പൈലറ്റ് വിമാനം നിർത്തുകയും സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തു. സി.ഐ.എസ്.എഫ് ഉടൻ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ചെന്നൈ വിമാനത്താവളത്തിലെ…
Read Moreവിജയിയുടെ വസതിയിൽ തൃഷയെത്തി; വീണ്ടും ചൂടുപിടിച്ച് ചര്ച്ചകള്
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കെ, രാഷ്ട്രീയ കേന്ദ്രങ്ങളെയും ആരാധകരെയും ഒരുപോലെ ആകാംക്ഷയിലാഴ്ത്തി നടി തൃഷ കൃഷ്ണൻ നടനും തമിഴക വെട്രി കഴകം (TVK) അധ്യക്ഷനുമായ വിജയിന്റെ വസതി സന്ദർശിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് താരം ചെന്നൈയിലെ വിജയിന്റെ വീട്ടിലെത്തിയത്. വസതിക്ക് പുറത്ത് തടിച്ചുകൂടിയ മാധ്യമപ്രവർത്തകർക്ക് നേരെ പുഞ്ചിരിച്ചുകൊണ്ടാണ് താരം അകത്തേക്ക് പോയത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന നിർണ്ണായക ദിനത്തിൽ തന്നെ തൃഷ വിജയിയെ കാണാനെത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. നിലവിലെ സൂചനകൾ പ്രകാരം വിജയിന്റെ പാർട്ടിയായ ടി.വി.കെ തമിഴ്നാട്ടിൽ വലിയ…
Read Moreതമിഴക വെട്രി കഴകം’ ഭരണത്തിലേക്ക് തമിഴ്നാട് രാഷ്ട്രീയത്തിൽ 49 വർഷത്തെ റെക്കോർഡ് തിരുത്തി ദളപതി വിജയ്
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ അരനൂറ്റാണ്ടുകാലം നിലനിന്ന ഒരു രാഷ്ട്രീയ ചരിത്രം വഴിമാറുന്നു. തമിഴ് സിനിമയിലെ സൂപ്പർതാരം ജോസഫ് വിജയ് ചന്ദ്രശേഖർ (വിജയ്) തന്റെ ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടത്തിലൂടെ തമിഴ്നാട് നിയമസഭയിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. 1977-ൽ എം.ജി. രാമചന്ദ്രൻ (എം.ജി.ആർ) കുറിച്ച റെക്കോർഡിന് ശേഷം ഇതാദ്യമായാണ് ഒരു സിനിമ താരം സ്വന്തം പാർട്ടി രൂപീകരിച്ച് തമിഴ് മണ്ണിൽ ഇത്രയും വലിയ മുന്നേറ്റം നടത്തുന്നത്. 1972-ൽ ഡി.എം.കെ വിട്ട് എ.ഐ.എ.ഡി.എം.കെ രൂപീകരിച്ച എം.ജി.ആർ, 1977-ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി മുഖ്യമന്ത്രിയായി. അതിനുശേഷം…
Read Moreവിജയ്യുടെ രാഷ്ട്രീയത്തെക്കുറിച്ച് എന്താണഭിപ്രായം?’; ചോദ്യത്തിന് മാസ് മറുപടിയുമായി മമ്മൂട്ടി
ചെന്നൈ: കേരളവും തമിഴ്നാടും ഒരുപോലെ തെരഞ്ഞെടുപ്പ് ചൂടിൽ നിൽക്കെ, രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മമ്മൂട്ടി നൽകിയ ലളിതമായ മറുപടി സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. തന്റെ പുതിയ ബിഗ് ബജറ്റ് ചിത്രമായ ‘പേട്രിയറ്റിന്റെ’ പ്രചരണാർത്ഥം തമിഴ്നാട്ടിൽ എത്തിയതായിരുന്നു അദ്ദേഹം. വിജയ്യുടെ രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ വരവിനെ എങ്ങനെ നോക്കിക്കാണുന്നു എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ചിരിച്ചുകൊണ്ട് തമിഴിൽ “ഒന്നുമേ തെരിയാത്” (ഒന്നും അറിയില്ല) എന്നാണ് മമ്മൂട്ടി പ്രതികരിച്ചത്. മുൻ തെരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ വിജയ്യുടെ സാന്നിധ്യം തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിരിക്കെയാണ് മമ്മൂട്ടിയുടെ…
Read Moreമകളെ കൊലപ്പെടുത്തിയ പ്രതിയെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തി പിതാവ്; മാസങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽപ്രതികാരം തീർത്ത് സ്റ്റേഷനിലെത്തി കീഴടങ്ങി
ചെന്നൈ: പ്രണയപ്പകയിൽ അധ്യാപികയായ മകളെ കൊലപ്പെടുത്തിയ യുവാവിനെ പിതാവും സുഹൃത്തുക്കളും ചേർന്ന് വെട്ടിക്കൊന്നു. തഞ്ചാവൂരിലെ മേലകലകുടിയിൽ കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. മകളെ കൊന്ന കേസിൽ ജാമ്യത്തിലിറങ്ങിയ അജിത് കുമാർ (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം മകളുടെ പിതാവ് പുണ്യമൂർത്തിയും (53) മൂന്ന് സുഹൃത്തുക്കളും ആയുധങ്ങളുമായി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പെയിന്റിങ് തൊഴിലാളിയായ അജിത് കുമാറും പുണ്യമൂർത്തിയുടെ മകൾ കാവ്യയും പ്രണയത്തിലായിരുന്നു. എന്നാൽ വീട്ടുകാർ ഈ ബന്ധം എതിർക്കുകയും കാവ്യയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിക്കുകയും ചെയ്തു. ഇതിലുള്ള പകയിൽ…
Read Moreതമിഴ്നാട്ടിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനം: 13 മരണം: മരണനിരക്ക് ഉയരാൻ സാധ്യത
ചെന്നൈ : തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിലുണ്ടായ വൻ പടക്ക സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെ കട്ടനാർപട്ടി ഗ്രാമത്തിലെ പടക്കനിർമ്മാണശാലയിലാണ് അപകടമുണ്ടായത്. സ്ഫോടനത്തിൽ ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഗ്രാമത്തിലെ നാല് പടക്കനിർമ്മാണ യൂണിറ്റുകളിലായി ഒരേസമയമാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. വലിയ ശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിയിൽ നിർമ്മാണശാലകൾ പൂർണ്ണമായും തകർന്നു. അപകടസമയത്ത് നിരവധി തൊഴിലാളികൾ യൂണിറ്റുകളിൽ ജോലിയിലുണ്ടായിരുന്നു. പരിക്കേറ്റ ആറ് പേരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം…
Read Moreവിജയുടെ കടലൂർ പര്യടനം വീണ്ടും റദ്ദാക്കി; പോലീസ് അനാവശ്യ നിബന്ധനകൾവച്ചുവെന്ന് ടി വികെ
ടിവികെ അദ്ധ്യക്ഷൻ വിജയുടെ കടലൂർ പര്യടനം വീണ്ടും റദ്ദാക്കി. പോലീസ് അനാവശ്യ നിബന്ധനകൾവച്ചുവെന്ന് ടി വികെ ആരോപിച്ചു. 22 നിബന്ധനകളോടെയാണ് പോലീസ് അനുമതി നൽകിയത്. മൂന്നാം തവണയാണ് കടലൂർ പര്യടനം റദ്ദാക്കുന്നത്. നാളെ വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റിൽ പര്യടനം നടത്തും. വൈകുന്നേരം മൂന്ന് മണി മുതലാണ് റോഡ് ഷോ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നാല് ദിവസങ്ങൾ മാത്രം ശേഷിക്കെ, ദേശീയനേതാക്കൾ എത്തുകയാണ് തമിഴ്നാട്ടിൽ. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കോയമ്പത്തൂരിലെ രണ്ടിടങ്ങളിൽ റോഡ് ഷോ നടത്തി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പൊന്നേരി, റാണിപ്പോട്ട്, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ…
Read More