കനത്ത ചൂടും തിരക്കും: വിജയ്‌യുടെ റോഡ് ഷോ പോലീസ് നിർദേശത്തെത്തുടർന്ന് റദ്ദാക്കി

ചെന്നൈ : കനത്ത ചൂടിനെത്തുടർന്ന് അണികൾ കുഴഞ്ഞുവീണതോടെ തമിഴ് വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്‌യുടെ തിരഞ്ഞെടുപ്പ് റാലി റദ്ദാക്കി. തിരുപ്പൂർ ജില്ലയിൽ ചൊവ്വാഴ്ച നടത്താനിരുന്ന ആറ് കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ഷോയാണ് പോലീസ് നിർദേശത്തെത്തുടർന്ന് ഒഴിവാക്കിയത്. ചൂടും തിരക്കും താങ്ങാനാവാതെ 13 സ്ത്രീകളടക്കം 15 പേർ ബോധരഹിതരായ പശ്ചാത്തലത്തിലാണ് തീരുമാനം. അടുത്തിടെ കരൂരിലെ റാലിക്കിടെയുണ്ടായ അപകടത്തിൽ 41 പേർ മരിച്ച സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സുരക്ഷ മുൻനിർത്തിയാണ് പോലീസ് ഇടപെടൽ നടത്തിയത്. തിരുപ്പൂരിൽ വിജയ് എത്തുമെന്നറിഞ്ഞ് രാവിലെ പത്ത് മണി മുതൽ തന്നെ…

Read More

ചട്ടങ്ങൾ ലംഘിച്ച് റോഡ് ഷോ; ചെന്നൈ നഗരം ബ്ലോക്കിലായി; നടൻ വിജയ്ക്കും ടിവികെ നേതാക്കൾക്കുമെതിരെ ചെന്നൈയിൽ കേസുകളുടെ പെരുമഴ

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അനുമതി മാനദണ്ഡങ്ങൾ ലംഘിച്ച് റോഡ് ഷോകൾ സംഘടിപ്പിച്ചതിന് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്ക്കെതിരെ ചെന്നൈയിൽ വിവിധയിടങ്ങളിലായി പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന ഫ്ലൈയിങ് സ്ക്വാഡിന്റെയും നിരീക്ഷകരുടെയും പരാതിയെത്തുടർന്നാണ് നടപടി. വിജയ്‍യെ കൂടാതെ പാർട്ടി ജനറൽ സെക്രട്ടറി എൻ. ആനന്ദ് (ബുസ്സി ആനന്ദ്), വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ എന്നിവർക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിശ്ചിത വേദിയിൽ യോഗം നടത്താൻ മാത്രമാണ് അനുമതി നൽകിയിരുന്നതെങ്കിലും നിർദ്ദേശങ്ങൾ മറികടന്ന് വിജയ് തുറന്ന വാഹനത്തിൽ റോഡ് ഷോ സംഘടിപ്പിക്കുകയായിരുന്നുവെന്ന് അധികൃതർ…

Read More

ആരാധകൻ ഫ്ലവർ ബോൾ എറിഞ്ഞു; പേടിച്ച് സൈക്കിളിൽ നിന്ന് ഇറങ്ങിയോടി വിജയ്; റോഡ് ഷോയ്ക്കിടെ നടന്ന വൈറൽ വീ‍ഡിയോ കാണാം

കന്യാകുമാരിയിൽ നടന്ന വിജയിന്റെ പ്രചാരണ റാലിക്കിടെയുണ്ടായ അപ്രതീക്ഷിത സംഭവങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ് സൈക്കിളിൽ ജനക്കൂട്ടത്തിനിടയിലൂടെ നീങ്ങുന്നതിനിടെ അദ്ദേഹത്തിന് നേരെ ഒരാൾ ഫ്ലവർ ബോൾ എറിഞ്ഞതാണ് പരിഭ്രാന്തി പരത്തിയത്. ആരാധകരുടെ ആവേശം അതിരുവിട്ട ഘട്ടത്തിൽ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരാൾ വിജയിക്ക് നേരെ ഫ്ലവർ ബോൾ എറിയുകയായിരുന്നു. പെട്ടെന്നുണ്ടായ ഈ പ്രവൃത്തിയിൽ വിജയ് സൈക്കിളിൽ നിന്ന് ചാടിയിറങ്ങുകയും സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് ചുറ്റും കവചമൊരുക്കി വാഹനത്തിലേക്ക് മാറ്റുകയും ചെയ്തു. ആദ്യം ഭീതി പരത്തിയെങ്കിലും ആ…

Read More

വിജയ് ചിത്രം ‘ജനനായകൻ’ ചോർന്നു; സിനിമയിലെ പ്രധാന ഭാഗങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നു

ചെന്നൈ: പ്രദർശനാനുമതി കാത്തിരിക്കുന്ന വിജയ് ചിത്രം ‘ജനനായകൻ’ ചോർന്നു. ചിത്രത്തിന്റെ വിവിധഭാഗങ്ങളാണ് ഓൺലൈനിൽ പ്രചരിച്ചത്. ടെസ്റ്റ് സ്‌ക്രീനിങ്ങിനിടെ പകർത്തിയ അഞ്ചരമിനിറ്റോളം ദൈർഘ്യമുള്ള ക്ലിപ്പുകളാണ് പുറത്തുവന്നത്. സംഘട്ടന രംഗത്തിൽ വിജയ്‌യുടെ ഇൻട്രോ, ചിത്രത്തിന്റെ ടൈറ്റിൽ കാർഡ് തുടങ്ങിയവ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകളിൽ കാണാം. ഒട്ടേറെപ്പേർ ദൃശ്യങ്ങൾ പങ്കുവെച്ചു. പറയപ്പെടുന്ന സീനുകൾക്ക് പുറമേ കൂടുതൽ ഭാഗങ്ങൾ പ്രചരിക്കുന്നതായി ചില സാമൂഹികമാധ്യമ അക്കൗണ്ടുകൾ ചൂണ്ടിക്കാണിച്ചു. ദളപതി കച്ചേരി പാട്ട്, ചില കാമിയോ വേഷങ്ങൾ വെളിപ്പെടുത്തുന്ന സീനുകൾ എന്നിവയും പ്രചരിക്കുന്നതായി അവകാശപ്പെട്ടു. ലാപ്‌ടോപ്പിൽ എടുത്ത വീഡിയോകളാണ് പ്രചരിക്കുന്നത്. ദളപതി കച്ചേരി…

Read More

കുടുംബപ്രശ്നങ്ങളിലും തൃഷയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിലും മറുപടിയുമായി വിജയ്

തിരുനെൽവേലി: നടി തൃഷയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളിലും ഭാര്യ സംഗീതയുമായുള്ള കുടുംബപ്രശ്നങ്ങളിലും രാഷ്ട്രീയ വേദിയിൽ ആദ്യമായി പരസ്യമായി പ്രതികരിച്ച് തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും നടനുമായ വിജയ്. തിരുനെൽവേലിയിൽ നടന്ന കൂറ്റൻ രാഷ്ട്രീയ റാലിയിൽ സംസാരിക്കവെയാണ് താരം മനസ്സ് തുറന്നത്. തന്റെ വ്യക്തിജീവിതത്തെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ എതിരാളികളുടെ ഗൂഢാലോചനയാണെന്ന് വിജയ് ആരോപിച്ചു. വ്യക്തിജീവിതത്തെ വേട്ടയാടുന്നു തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തനിക്കൊപ്പമുള്ളവരെക്കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിക്കുന്നത് തന്നെ മാനസികമായി തളർത്താനാണെന്ന് വിജയ് പറഞ്ഞു. “രാഷ്ട്രീയ എതിരാളികൾക്ക് എന്നെ കുറ്റപ്പെടുത്താനല്ലാതെ മറ്റൊന്നും അറിയില്ല.…

Read More

താരങ്ങളുടെ പിന്നാലെ പോയി ജീവിതം നശിപ്പിക്കരുത്; യുവതലമുറയ്ക്ക് മുന്നറിയിപ്പുമായി രജനീകാന്ത്

ചെന്നൈ: തമിഴ്‌നാട്ടിലെ യുവാക്കൾ സിനിമാതാരങ്ങളെ അന്ധമായി ആരാധിച്ചും അവർക്ക് പിന്നാലെ പോയും ജീവിതം നശിപ്പിക്കരുതെന്ന് സൂപ്പർതാരം രജനീകാന്ത്. താരാരാധന മൂത്ത് അപകടങ്ങൾ ക്ഷണിച്ചുവരുത്തരുതെന്നും യുവതലമുറ സ്വന്തം പഠനത്തിലും ആരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബുധനാഴ്ച ചെന്നൈ വിമാനത്താവളത്തിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിനും ഭാവിക്കും മുൻഗണന നൽകണം തമിഴ് രാഷ്ട്രീയത്തിലും സമൂഹത്തിലും സിനിമാതാരങ്ങൾക്കുള്ള സ്വാധീനം വളരെ വലുതാണെങ്കിലും യുവാക്കൾ ഭാവിയെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്ന് രജനീകാന്ത് ഓർമ്മിപ്പിച്ചു. “യുവാക്കൾ വളരെയധികം ശ്രദ്ധിക്കണം. എന്തെങ്കിലും പരിക്കു പറ്റിയാൽ അത് അവരുടെ മാത്രം നഷ്ടമാണ്. പഠനത്തിലും…

Read More

രജനി ‘ഫാക്ടർ’ വില്ലനായി; തമിഴ്‌നാട്ടിൽ ബിജെപി-വിജയ് സഖ്യം തുലാസിൽ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎയും നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകവും (ടിവികെ) തമ്മിൽ സഖ്യമുണ്ടാക്കാനുള്ള നീക്കങ്ങൾക്ക് തിരിച്ചടി. നടൻ രജനീകാന്തിനെതിരെ ടിവികെ നേതാവ് ആദവ് അർജുന നടത്തിയ വിവാദ പരാമർശങ്ങളാണ് കാരണം. ഡിഎംകെ കുടുംബത്തിൽ നിന്നുള്ള ഭീഷണി മൂലമാണ് രജനീകാന്ത് രാഷ്ട്രീയത്തിൽനിന്ന് പിന്മാറിയതെന്നാണ് ആദവ് അർജുന പറഞ്ഞത്. അണ്ണാ ഡിഎംകെ, ബിജെപി നേതാക്കൾ ടിവികെയെ പരസ്യമായി വിമർശിച്ച് രംഗത്തെത്തി. അർജുനയുടെ ആരോപണം രജനീകാന്ത് നിഷേധിച്ചു. ഇതിനു മറുപടി നൽകാൻ കാലം കാത്തിരിക്കുന്നുണ്ടെന്ന് രജനീകാന്ത് പറഞ്ഞു. ടിവികെയും ബിജെപിയും തമ്മിൽ…

Read More

കരൂര്‍ ദുരന്തം: ‘ക്രമസമാധാന ചുമതല സംസ്ഥാന പൊലീസിന്റേത്’; സിബിഐ അന്വേഷണത്തില്‍ പറഞ്ഞതില്‍ ഉറച്ച് വിജയ്

കരൂര്‍ ദുരന്തത്തിലെ സിബിഐ അന്വേഷണത്തില്‍ പറഞ്ഞതില്‍ ഉറച്ച് തന്നെ ടിവികെ അധ്യക്ഷന്‍ വിജയ്.ക്രമസമാധാന ചുമതല സംസ്ഥാനത്തെ പോലീസിന്റേതെന്ന് വിജയ് ആവര്‍ത്തിച്ചു. അധികാരികളുമായി എല്ലാവിധത്തിലും സഹകരിച്ചിട്ടുണ്ട് എന്നും സിബിഐയോട് വിജയ് പറഞ്ഞു. മൊഴികളിലെ വ്യക്തതയ്ക്കായാണ് വീണ്ടും വിളിച്ചു വരുത്തിയത് എന്ന് സിബിഐ വൃത്തങ്ങള്‍ അറിയിക്കുന്നു. 41 പേരുടെ ജീവനെടുത്ത കരൂര്‍ ദുരന്തത്തില്‍ നേരത്തെ നല്‍കിയ മൊഴികള്‍ ആവര്‍ത്തിക്കുകയാണ് വിജയ്.ദുരന്തത്തിന് പിന്നിലെ വീഴ്ച്ച തമിഴ്‌നാട് പോലീസിന്റേത്. അധികാരികളുമായി എല്ലാവിധത്തിലും സഹകരിച്ചിട്ടുണ്ട് എന്നും സിബിഐയ്ക്ക് മുന്നില്‍ വിജയ് വീണ്ടും മൊഴി നല്‍കി. നേരത്തെ നല്‍കിയ മൊഴികളില്‍ കൂടുതല്‍ വ്യക്തതക്കായാണ്…

Read More

തമിഴ് കവി വൈരമുത്തുവിന് ജ്ഞാനപീഠം;

ചെന്നൈ: തമിഴ് സാഹിത്യലോകത്തെ ഇതിഹാസ തുല്യനായ കവിയും ഗാനരചയിതാവുമായ ആർ. വൈരമുത്തുവിന് രാജ്യത്തെ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠ പുരസ്കാരം. അഞ്ച് പതിറ്റാണ്ടിലേറെയായി തമിഴ് സാഹിത്യത്തിനും ചലച്ചിത്ര ലോകത്തിനും അദ്ദേഹം നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ചാണ് ഈ ആദരം. ചെന്നൈ പച്ചയ്യപ്പാസ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ വൈരമുത്തു ഒരു പരിഭാഷകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1980-ൽ പി. ഭാരതിരാജ സംവിധാനം ചെയ്ത നിഴൽകൾ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് തമിഴ് സിനിമയുടെ അവിഭാജ്യ ഘടകമായി മാറി. അൻപത്…

Read More

പൊലീസ് കസ്റ്റഡിയിലിരിക്കെ ദളിത് യുവാവ് മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ 26കാരനായ ദലിത് യുവാവ് പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചു. ആകാശ് ഡെനിസൺ എന്ന ബിരുദധാരിയാണ് മരിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു മരണം. യുവാവിന്റെ മരണത്തിന് കാരണം കസ്റ്റഡി പീഡനമാണെന്ന് കുടുംബം ആരോപിച്ചു. രണ്ട് പേരുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് ആക്രമിച്ചെന്നുമുള്ള പരാതിയിലായിരുന്നു ആകാശിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മാർച്ച് ആറിനായിരുന്നു സംഭവം. ആകാശിന് പുറമെ മറ്റൊരാൾ കൂടി കേസിൽ പ്രതിയാണ്. ഇരുവരെയും മജിസ്ട്രേറ്റ് മാർച്ച് 18 വരെ കസ്റ്റഡിയിൽ വിടുകയായിരുന്നു. ഞായറാഴ്ചയായിരുന്നു ആകാശിൻ്റെ മരണം. ഇതിന് പിന്നാലെ പൊലീസിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി. മകൻ…

Read More