മുംബൈ ഇന്ത്യൻസിന് ഒൻപതാം തോൽവി

ദില്ലി: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ട് ജയങ്ങള്‍ക്കുശേഷം മുംബൈ ഇന്ത്യന്‍സിന് വീണ്ടും വമ്പന്‍ തോല്‍വി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് മുംബൈയെ 52 റണ്‍സിന് വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തപ്പോള്‍ വിജയപ്രതീക്ഷ ഉയര്‍ത്തിയശേഷം അവിശ്വസനീയമായി തകര്‍ന്നടിഞ്ഞാണ് മുംബൈ കനത്ത തോല്‍വി വഴങ്ങിയത്. അവസാന ആറ് വിക്കറ്റുകള്‍ 13 റണ്‍സിന് നഷ്ടമായ മുംബൈ 17.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ ഔട്ടായി. ഒരോവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമിന്‍സും മൂന്ന് റണ്ണൗട്ടുകളുമാണ് മുംബൈയുടെ വിധിയെഴുതിയത്. 43…

Read More

ഐപിഎല്‍: ഇന്ന് മുംബൈ ഇന്ത്യന്‍സിനെ നേരിടാൻ ഒരുങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആര്‍) ഇന്ന് മുംബൈ ഇന്ത്യന്‍സിനെ നേരിടും. 11 ലീഗ് മത്സരങ്ങളില്‍ നാല് വിജയങ്ങള്‍ നേടി ഐപിഎല്‍ 2022 പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ഉള്ളത് ശേഷിക്കുന്ന ലീഗ് മത്സരങ്ങള്‍ ജയിച്ചാല്‍ ടീമിന് പ്ലേഓഫിലേക്ക് യോഗ്യത നേടാനുള്ള അവസരം ലഭിക്കും. കഴിഞ്ഞ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് (എല്‍എസ്ജി) 75 റണ്‍സിന്റെ ഏറ്റവും വലിയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്.

Read More

പ്ലേഓഫ് പ്രതീക്ഷ സജീവമാക്കി ബെംഗളൂരു

മുംബൈ: ഇന്നലെ നടന്ന ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോൽപ്പിച്ച് ബെംഗളൂരുവിന് തകർപ്പൻ ജയം. 65 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കിയത്. ആദ്യം അടിച്ചൊതുക്കിയും പിന്നീട് എറിഞ്ഞിട്ടും ബെംഗളൂരു ഗംഭീര വിജയമാണ് നേടിയത്. മുന്‍നിരയുടെ മികച്ച ബാറ്റിങ്ങാണ് ബംഗളൂരുവിന് വലിയ സ്‌കോര്‍ നല്‍കിയത്. ആദ്യ പന്തില്‍ വിരാട് കോഹ്‌ലി പുറത്തായെങ്കിലും ഫാഫ് ഡു പ്ലസിസ്, റജത് പതിഡാര്‍, ഗ്ലന്‍ മാക്‌സ്‌വല്‍, ദിനേശ് കാര്‍ത്തിക് എന്നിവര്‍ റണ്‍സ് നേടി. കളിയുടെ ആദ്യ പന്തില്‍ തന്നെ കോഹ്‌ലി പുറത്തായത് ബെംഗളൂരുവിന് തിരിച്ചടിയായില്ല. പ്ലസിസ് 73…

Read More

പ്ലേ ഓഫ് പ്രതീക്ഷയിൽ ബെംഗളൂരുവും ഹൈദരാബാദും

ബെംഗളൂരു: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും സണ്‍റൈസേഴ്സ് ഹൈദരാബാദും ഇന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. ഉച്ചയ്ക്ക് ശേഷം 3.30ന് മുംബൈയിലാണ് മത്സരം.11 കളിയില്‍ 12 പോയിന്‍റുള്ള ബെംഗളൂരുനും 10 കളിയില്‍ 10 പോയിന്‍റുള്ള ഹൈദരാബാദിനും പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ഈ വിജയം അനിവാര്യമാണ്. ആദ്യ ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബെംഗളൂരുനെ 100 പന്തുകള്‍ പോലും തികച്ച്‌ കളിപ്പിക്കാതെ 68 റണ്‍സിന് എറിഞ്ഞിട്ട് ഹൈദരാബാദ് നാണംകെടുത്തിയിരുന്നു. അതുകൊണ്ടു തന്നെ ബെംഗളൂരിന് ഇത് അഭിമാനപ്പോരാട്ടമാണ്. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ…

Read More

കൊൽക്കത്തയെ 75 റൺസിന് തോൽപ്പിച്ച് ലഖ്‌നൗ ഒന്നാമത്

പൂനെ: എംസിഎ സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലഖ്നൗ സൂപ്പർ ജയന്റ്സിന് 75 റൺസിന്റെ തകർപ്പൻ ജയം. ലഖ്‌നൗ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 14.3 ഓവറില്‍ 101 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ലഖ്‌നൗവിനായി അവേഷ് ഖാൻ, ജേസൺ ഹോൾഡർ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ പോയിന്റ് ടേബിളിൽ 16 പോയിന്റോടെ ലഖ്‌നൗ ഒന്നാമത് എത്തി. ഗുജറാത്ത് രണ്ടാം സ്ഥാനത്തും,രാജസ്ഥാൻ മൂന്നാം സ്ഥാനത്തും തുടരുന്നു.

Read More

ഡൽഹിയ്ക്ക് ജയം: പൊരുതിക്കീഴടങ്ങി ഹൈദരാബാദ് 

ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ ജയം. 21 റൺസിനാണ് ഡൽഹി ഹൈദരാബാദിനെ കീഴടക്കിയത്.  ഡൽഹി മുന്നോട്ടുവച്ച 208 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുക്കാനേ സാധിച്ചുള്ളൂ.  62 റൺസെടുത്ത നിക്കോളാൻ പൂരാൻ ഹൈദരാബാദിൻ്റെ ടോപ്പ് സ്കോററായി. ഡൽഹിക്ക് വേണ്ടി ഖലീൽ അഹ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

Read More

തുടര്‍ച്ചയായ അഞ്ചാം വിജയം കൊയത് ബെംഗളൂരു എഫ് സി

ബെംഗളൂരു : ഐ എസ് എല്‍ ഡെവലപ്മെന്റ് ലീഗില്‍ ബെംഗളൂരു എഫ് സിക്ക് തുടര്‍ച്ചയായ അഞ്ചാം വിജയം. ഇന്ന് ചെന്നൈയെ നേരിട്ട ബെംഗളൂരു എഫ് സി എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് വിജയം കൊയ്തത്. ലാസ്റ്റ് ബോര്‍ണിന്റെ ഇരട്ട ഗോളുകള്‍ ആണ് ഇന്ന് ബെംഗളൂരു എഫ് സിക്ക് ബലമായത്. 15ആം മിനുട്ടിലും 69ആം മിനുട്ടിലും ആയിരുന്നു ലാസ്റ്റ്ബോര്‍ണിന്റെ ഗോളുകള്‍. ഇത് കൂടാതെ ബാക്കി ഓവറും ബെംഗളൂരുവിനായി ഇന്ന് ഗോള്‍ നേടി. ഈ വിജയത്തോടെ ലീഗില്‍ ആദ്യ രണ്ട് സ്ഥാന‌ങ്ങളില്‍ ഒന്ന് ബെംഗളൂരു എഫ് സി ഉറപ്പിച്ചു.…

Read More

സന്തോഷ് ട്രോഫി കേരളത്തിന്.

മഞ്ചേരി : പയ്യനാട് സറ്റേഡിയത്തിൽ ഇന്ന് നടന്ന മത്സരത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിൽ കേരളം ബദ്ധവൈരികളായ ബംഗാളിനെ നാലിനെതിരെ അഞ്ചു ഗോളുകൾക്ക് തറപറ്റിച്ചു. ആദ്യ 90 മിനിറ്റിൽ ഗോൾ രഹിത സമനിലയിൽ തുടർന്ന മൽസരം അധിക സമയത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് രണ്ട് ടീമകളും ഓരോ ഗോൾ അടിച്ച് സമനില പിടിച്ചു. തുടർന്ന് നടത്തിയ പെനാൽട്ടി ഷൂട്ടൗട്ടിൽ ബംഗാൾ താരം പന്ത് പുറത്തേക്ക് അടിച്ച് കളഞ്ഞ് പാഴാക്കുകയായിരുന്നു. കേരള താരങ്ങൾ എല്ലാം ലക്ഷ്യം കണ്ടതോടെ കേരളം ഏഴാമത്തെ സന്തോഷ് ട്രോഫിയിൽ മുത്തമിട്ടു.

Read More

പരാഗിന് കൈ കൊടുക്കാതെ പട്ടേൽ, വിമർശനവുമായി ആരാധകർ

പൂനെ : കഴിഞ്ഞ ദിവസം നടന്ന ഐ പി.എല്ലില്‍ അരങ്ങേറിയ രാജസ്ഥാന്‍ റോയല്‍സ് ബാംഗ്ലൂര്‍ പോരാട്ടം അത്യന്തം ആവേശം നിറഞ്ഞതായിരുന്നു. തങ്ങളെ പന്തു കൊണ്ട് വരിഞ്ഞു മുറുക്കിയ ബെംഗളൂരുവിനെ അതേ നാണയത്തില്‍ തിരിച്ചടിച്ച രാജസ്ഥാന്‍ 29 റണ്‍സിന്‍റെ തകര്‍പ്പന്‍ വിജയമാണ് നേടിയത്. കഴിഞ്ഞ സീസണുകളിലും ഈ സീസണിലും ഫോം കണ്ടെത്താന്‍ വിഷമിച്ചു നിന്ന റിയാന്‍ പരാഗ് ഫോമിലേക്കുയര്‍ന്നതാണ് ബാറ്റിങ് തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്ന രാജസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. പരാഗ് വെറും 29 പന്തില്‍ നിന്നാണ് അര്‍ധസെഞ്ച്വറി തികച്ചത്. രാജസ്ഥാന്‍ ഇന്നിംങ്സ് അവസാനിച്ചതും മൈതാനത്ത് ഇന്നലെ ചില…

Read More

ബാംഗ്ലൂരിനെതിരെ രാജസ്ഥാന് തകർപ്പൻ ജയം

പൂനെ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ജയം. 29 റൺസിനാണ് രാജസ്ഥാൻ തകർപ്പൻ ജയം സ്വന്തമാക്കിയത്. 145 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂർ 19.3 ഓവറിൽ 115 റൺസിനു പുറത്തായി. രാജസ്ഥാനു വേണ്ടി കുൽദീപ് സെൻ നാലും അശ്വിൻ മൂന്നും വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. എട്ട് മത്സരങ്ങളില്‍ 12 പോയിന്റാണ് അവര്‍ക്കുള്ളത്. ഒമ്പത് മത്സരങ്ങളില്‍ 10 പോയിന്റുമായി ആര്‍സിബി അഞ്ചാം സ്ഥാനത്ത് തുടരുന്നു.

Read More
Click Here to Follow Us