മഹാബലിപുരം: ‘ചെസ്സ്ബോർഡിലെ തീപ്പൊരി’ എന്നറിയപ്പെടുന്ന സ്പാനിഷ് സൂപ്പർതാരം അലക്സി ഷിറോവിനെതിരെ ഇന്ത്യൻ പ്രതിഭ ഡി. ഗുകേഷിന്‍റെ മികച്ച പ്രകടനം. ഈ പ്രകടനമാണ് ഇന്ത്യൻ ബി ടീമിന് തുടർച്ചയായ അഞ്ചാം ജയം നേടാൻ സഹായകമായത്. ലോക ചെസ്സ് ഒളിമ്പ്യാഡിൽ ഓപ്പൺ വിഭാഗത്തിൽ 10 പോയിന്‍റുമായി ഇന്ത്യ ബി ടീമും അർമേനിയയും മാത്രമാണ് മുന്നിലുള്ളത്. തുടർച്ചയായ അഞ്ചാം ജയത്തോടെ ഇന്ത്യൻ വനിതാ ‘എ’ ടീമും 10 പോയിന്‍റുമായി മുന്നിലാണ്. യഥാക്രമം ഇന്ത്യ എ, ബി ടീമുകൾക്കായി കളിച്ച മലയാളി താരങ്ങളായ എസ്എൽ നാരായണനും നിഹാൽ സരിനും എതിരാളികൾക്കൊപ്പം…
Read MoreCategory: SPORTS
ചെസ് ഒളിമ്പ്യാഡിലെ ഏറ്റവും പ്രായം കൂടിയ താരമായി ജൂലിയ ലെബെൽ അരിയാസ്
ചെന്നൈ: 44-ാമത് ചെസ്സ് ഒളിമ്പ്യാഡിലെ ഏറ്റവും പ്രായം കൂടിയ താരമാണ് മൊണോക്കോ വനിതാ ടീമിലെ ജൂലിയ ലെബെൽ അരിയാസ്. മുമ്പ് ഒളിമ്പ്യാഡിൽ ഫ്രാൻസിനും അർജന്‍റീനയ്ക്കും വേണ്ടി കളിച്ചിട്ടുള്ള വനിതാ ഇന്‍റർനാഷണൽ മാസ്റ്റർ ഇപ്പോൾ മൊണോക്കോയുടെ താരമാണ്. നാലു തവണ അർജന്‍റീനയുടെ വനിതാ ദേശീയ ചാമ്പ്യനായ ജൂലിയ മൂന്ന് തവണ ഫ്രഞ്ച് ദേശീയ വനിതാ കിരീടം നേടിയിട്ടുണ്ട്. ലോക ചാമ്പ്യൻഷിപ്പിന്‍റെ പ്രധാന ഘട്ടമായ ഇന്‍റർ സോണൽ മത്സരങ്ങളിൽ രണ്ട് തവണ കളിച്ചു. ജൂലിയ ലെബെൽ അരിയാസിന്‍റെ 18-ാമത് ചെസ്സ് ഒളിമ്പ്യാഡാണിത്. ഒളിമ്പ്യാഡിൽ 107-ാമത്തെ മത്സരമാണ് 76-കാരിയായ…
Read Moreകോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ മിക്‌സഡില്‍ ഇന്ത്യക്ക് വെള്ളി
ബിര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്‍റൺ മിക്സഡ് ഇനത്തിൽ ഇന്ത്യയ്ക്ക് വെള്ളി. ഫൈനലിൽ മലേഷ്യയോട് 1-3ന് തോറ്റതോടെ ഇന്ത്യയുടെ സ്വർണപ്രതീക്ഷകൾക്ക് വിരാമമായി. മിക്സഡ് ബാഡ്മിന്‍റൺ ഫൈനലിന്‍റെ ആദ്യ മത്സരത്തില്‍ ചിരാഗ് ഷെട്ടിയും സാത്വിക്‌സായ് രാജുമാണ് ഇന്ത്യക്കായി ഇറങ്ങിയത്. മലേഷ്യയുടെ ടെങ് ഫോങ് ആരോണ്‍ ചിയ, വൂയി എന്നിവരായിരുന്നു എതിരാളികള്‍. ആദ്യ ഗെയിം 21-18, 21-15 എന്ന സ്കോറിനാണ് മലേഷ്യ സ്വന്തമാക്കിയത്. രണ്ടാം മത്സരത്തിൽ പിവി സിന്ധുവാണ് ഇന്ത്യക്ക് പ്രതീക്ഷ നൽകിയത്. മലേഷ്യയുടെ ജിന്‍ വെയ് ഗോഹിനെയാണ് സിന്ധു തോൽപ്പിച്ചത്. 21-17 എന്ന സ്കോറിനായിരുന്നു സിന്ധുവിന്‍റെ ജയം.…
Read Moreചെസ് ഒളിമ്പ്യാഡിൽ കുതിപ്പ് തുടര്‍ന്ന് ഇന്ത്യ
ചെന്നൈ: ചെസ്സ് ഒളിമ്പ്യാഡിന്‍റെ ഓപ്പൺ വിഭാഗത്തിൽ കഴിഞ്ഞ നാലു റൗണ്ടുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യ 2 യുവ ടീം അഞ്ചാം മത്സരത്തിൽ കരുത്തരായ സ്പെയിനിനെയും പരാജയപ്പെടുത്തി. കഴിഞ്ഞ നാലു മത്സരങ്ങളിൽ രണ്ടു ഗെയിമുകള്‍ ഡ്രോ ആയതൊഴികെ മറ്റെല്ലാം 16ൽ 15 പോയിന്‍റുമായി ജയിച്ച് 11-ാം സീഡായ ഇന്ത്യ 2 ഒന്നാമതെത്തി. അഞ്ചാം സീഡായ സ്പാനിഷ് ടീമിനെ 2.5-1.5 എന്ന സ്കോറിനാണ് ഇന്ത്യൻയുവതാരങ്ങൾ തോൽപ്പിച്ചത്. ഗുകേഷ്, അധിപൻ ഭാസ്കരൻ എന്നിവർ വിജയിച്ചപ്പോൾ നിഹാൽ സരിന്റെ മത്സരം സമനിലയിൽ അവസാനിച്ചു. പ്രഗ്നാനന്ദൻ മാത്രമാണ് പരാജയപ്പെട്ടത്. ഇന്ത്യയുടെ…
Read Moreഭാരോദ്വഹനത്തില്‍ മെഡൽവേട്ട തുടർന്ന് ഇന്ത്യ ; വികാസ് താക്കൂറിന് വെള്ളി
ബര്‍മിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ പുരുഷൻമാരുടെ 96 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ വികാസ് താക്കൂർ വെള്ളി മെഡൽ നേടി. സ്നാച്ചിൽ 155 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 199 കിലോയും ഉയർത്തിയാണ് വികാസ് വെള്ളി മെഡൽ നേടിയത്. കോമൺ വെൽത്ത് ഗെയിംസിൽ താരത്തിന്റെ മൂന്നാം മെഡലാണിത്. 2014 ൽ ഗ്ലാസ്ഗോയിൽ വെള്ളിയും 2018 ൽ ഗോൾഡ് കോസ്റ്റിൽ വെങ്കലവും നേടി. മീരാബായ് ചാനു, ജെറമി ലാൽറിനംഗ, അചിന്ത ഷെവുലി, സങ്കേത് സാർഗർ, ബിന്ദ്യാറാണി റാണി, ഗുരുരാജ പൂജാരി, ഹർജീന്ദർ കൗർ എന്നിവർക്ക് ശേഷം ബർമിംഗ്ഹാം കോമൺവെൽത്ത്…
Read Moreആറാടി സൂര്യകുമാര്‍ യാദവ് ; മൂന്നാം ടി20യില്‍ ഇന്ത്യക്ക് 7 വിക്കറ്റ് ജയം
സെന്റ് കിറ്റ്‌സ്: മൂന്നാം ടി20യിൽ വെസ്റ്റ് ഇൻഡീസിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ. വിൻഡീസ് ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം ഒരു ഓവർ ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. സൂര്യകുമാർ യാദവ് ആദ്യ ഇന്നിങ്സിൽ അർധസെഞ്ചുറി നേടിയതാണ് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചത്. സൂര്യകുമാർ 44 പന്തിൽ എട്ടു ബൗണ്ടറികളുടെയും നാലു സിക്സറുകളുടെയും അകമ്പടിയോടെ 76 റൺസെടുത്തു. ശ്രേയസ് അയ്യർ 24 റൺസും റിഷഭ് പന്ത് 33…
Read Moreകോമണ്‍വെല്‍ത്ത് ഗെയിംസിൽ അഞ്ചാം സ്വര്‍ണം; പുരുഷ ടേബിള്‍ ടെന്നീസിൽ വിജയം
ബര്‍മിങ്ങാം: 2022ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ അഞ്ചാം സ്വർണം നേടി. ടേബിൾ ടെന്നീസിലെ പുരുഷൻമാരുടെ ഇനത്തിലാന് സ്വർണ്ണ മെഡൽ നേടിയത്. ഫൈനലിൽ സിംഗപ്പൂരിനെ 3-1ന് തോൽപ്പിച്ചാണ് സ്വർണം നേടിയത്. വനിതാ ലോൺബോൾ ടീമും രാജ്യത്തിനായി സ്വർണ്ണ മെഡൽ നേടി. ചൊവ്വാഴ്ച നടന്ന ഫോര്‍സ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് സ്വർണ്ണ മെഡൽ നേടിയത്. കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യൻ വനിതാ ലോൺബോൾ ടീമിന്‍റെ ആദ്യ ഫൈനൽ കൂടിയായിരുന്നു ഇത്. ഇതോടെ ബർമിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണമെഡൽ നേട്ടം അഞ്ചായി. മത്സരം 17-10 എന്ന സ്കോറിനാണ് ഇന്ത്യൻ…
Read Moreകോമണ്‍വെല്‍ത്ത് ഗെയിംസ്; ലോണ്‍ ബോളില്‍ ഇന്ത്യക്ക് സ്വർണ്ണം
ബര്‍മിങ്ങാം: 2022 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ ലോൺബോൾ ടീം ചരിത്രം സൃഷ്ടിച്ചു. ചൊവ്വാഴ്ച നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് ഇന്ത്യൻ വനിതാ ടീം സ്വർണം നേടിയത്. കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യൻ വനിതാ ലോൺബോൾ ടീമിന്‍റെ ആദ്യ ഫൈനൽ കൂടിയായിരുന്നു ഇത്. ഈ വിജയത്തോടെ ബർമിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം നാലായി ഉയർന്നു. മത്സരം 17-10 എന്ന സ്കോറിനാണ് ഇന്ത്യൻ ടീം സ്വന്തമാക്കിയത്. ലവ്ലി ചൗബെ, നയൻ മോണി സൈകിയ, രൂപ റാണി ടിർ ക്കി, പിങ്കി എന്നിവരാണ് ഇന്ത്യക്കായി ചരിത്ര…
Read Moreഏഷ്യ കപ്പ്; ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ഓഗസ്റ്റ് 28 ന്
ദുബായ്: ഓഗസ്റ്റ് 27ന് യുഎഇയിൽ ആരംഭിക്കുന്ന ഏഷ്യാ കപ്പിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ 11നാണ് ഏഷ്യാ കപ്പ് ഫൈനൽ നടക്കുക. ഓഗസ്റ്റ് 27ന് ആതിഥേയരായ ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ് ആദ്യ മത്സരം. ഓഗസ്റ്റ് 28ന് ഇന്ത്യ പാകിസ്താനെ നേരിടും. ദുബായിലാണ് മത്സരം നടക്കുക. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ ടീമുകളാണ് ഏഷ്യാ കപ്പിൽ പങ്കെടുക്കുന്നത്. യുഎഇ, കുവൈറ്റ്, സിംഗപ്പൂർ, ഹോങ്കോംഗ് എന്നീ രാജ്യങ്ങൾ യോഗ്യതാ മത്സരങ്ങൾക്ക് ശേഷം ഏഷ്യാ കപ്പിന്റെ ഭാഗമാകും. രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് മത്സരങ്ങൾ ശ്രീലങ്കയിൽ നിന്ന് യുഎഇയിലേക്ക്…
Read Moreകോമൺവെൽത്ത് ഗെയിംസിൽ ശ്രീശങ്കർ 8 മീറ്റർ പിന്നിട്ടു; മുഹമ്മദ് അനീസ് ഫൈനലിലേക്ക്
ബിര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിന്‍റെ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യൻ ലോങ് ജമ്പ് താരം എം ശ്രീശങ്കർ. യോഗ്യതാ റൗണ്ടിൽ 8.05 മീറ്റർ ചാടിയാണ് ഇടം നേടിയത്. മറ്റൊരു മലയാളി താരം മുഹമ്മദ് അനീസ് യഹിയയും ഫൈനലിലേക്ക് മുന്നേറി. ആദ്യ ശ്രമത്തിൽ തന്നെ ശ്രീശങ്കർ യോഗ്യതാ പ്രകടനം കാഴ്ചവെച്ചു. 7.68 മീറ്റർ ചാടി മുഹമ്മദ് അനീസും ഫൈനലിൽ ഇടം നേടി. മൂന്ന് സ്വർണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്. ഒമ്പത് മെഡലുകളുമായി ആറാം സ്ഥാനത്താണ് ഇന്ത്യ.
Read More