സച്ചിൻ സീമയെ മർദ്ദിച്ചിരുന്നതായി വീട്ടുടമയുടെ വെളിപ്പെടുത്തൽ 

ലക്നൗ∙ ഓൺലൈൻ ഗെയിമായ പബ്ജിയിലൂടെ പ്രണയിച്ച് ഇന്ത്യയിലേക്ക് എത്തിയ സീമ ഹൈദറിനെ പങ്കാളി സച്ചിൻ മീണ ഉപദ്രവിച്ചു എന്ന വെളിപ്പെടുത്തലുമായി ഇരുവരും വാടകയ്ക്കു താമസിച്ച വീടിന്റ ഉടമ. ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായും സച്ചിൻ സീമയെ മർദിച്ചതായും നോയ്ഡ ഗൗതം ബുദ്ധനഗറിലെ വീട്ടുടമ വെളിപ്പെടുത്തി. സീമയുടെ ചില രീതികൾ സച്ചിന് ഇഷ്ടമായിരുന്നില്ലെന്നും ഇതേച്ചൊല്ലി ഇരുവരും തമ്മിൽ ദിവസവും വഴക്കുണ്ടായിരുന്നതായും ഭൂവുടമ പറഞ്ഞു. സ്ഥിരമായി ബീഡി വലിക്കുന്ന സ്വഭാവം സീമയ്ക്കുണ്ടായിരുന്നു. ഇത് സച്ചിന് ഇഷ്ടമായിരുന്നില്ല. ഇതേതുടർന്ന് ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടായി. പലപ്പോഴും സീമയെ…

Read More

സോണിയ ഗാന്ധി കർണാടകയിൽ നിന്ന് രാജ്യസഭയിലേക്കെന്ന് സൂചന

ന്യൂഡൽഹി: അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്ന് സൂചന. ആറു മാസത്തിനുള്ളിൽ കർണാടകയിലെ നാലു രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്, സോണിയ ഇത്തവണ രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്ന സൂചനകൾ പുറത്തുവരുന്നത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് സോണിയയ്ക്കു മുന്നിൽ ഇത്തരമൊരു ‘ഓഫർ’ വച്ചത്. സോണിയ രാജ്യസഭ തിരഞ്ഞെടുത്താൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ സോണിയയുടെ മണ്ഡലമായ റായ്ബറേലിയിൽ നിന്ന് പ്രിയങ്ക മത്സരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Read More

മണിപ്പൂര്‍ വിഷയം: പാര്‍ലെമെന്റ് ഇന്നും പ്രക്ഷുബ്ധമാകാന്‍ സാധ്യത

മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലെമെന്റ് ഇന്നും പ്രക്ഷുബ്ധമാകാന്‍ സാധ്യത. വിഷയത്തില്‍ അടിയന്തര ചര്‍ച്ച വേണമെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യം. വര്‍ഷകാല സമ്മേളനം തുടങ്ങി രണ്ടാം ദിവസവും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചിരുന്നു. വിഷയം ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും നടത്തുന്ന പ്രതിഷേധം അനാവശ്യമാണെമന്നാരോപിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മറുപടി പറയുമെന്നും ചര്‍ച്ചയുടെ തീയതി സ്പീക്കര്‍ നിശ്ചയിക്കുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചിട്ടുണ്ട്. അതേസമയം വിഷയത്തില്‍ പ്രധാനമന്ത്രി തന്നെ മറുപടി പറയണമെന്ന നിലപാടില്‍…

Read More

സ്‌ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തിയ കേസിലെ മുഖ്യപ്രതിയുടെ വീട് കത്തിച്ചു 

ന്യൂഡൽഹി: മണിപ്പുരിൽ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ട് സ്‌ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്‌ത കേസിലെ പ്രധാനപ്രതിയുടെ വീട് ​ഗ്രാമവാസികൾ കത്തിച്ചു. അറസ്‌റ്റിലായ ഹുയിറെം ഹെരൊദാസ് മെയ്‌തിയുടെ വീട് തീവെച്ച് നശിപ്പിച്ചെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. മണിപ്പൂരിൽ കുക്കി വിഭാഗത്തിലുള്ള സ്ത്രീകളെ നഗ്നരാക്കി നിരത്തിലൂടെ നടത്തുന്നതും ലൈംഗികാതിക്രമം നടക്കുന്നതിൻറെയും വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് ഹുയ്റെം ഹീറോദാസ് അറസ്‌റ്റിലായത്. കേസിലെ പ്രതികളായ നാലു പേർ നിലവിൽ അറസ്റ്റിലായിട്ടുണ്ട്. മണിപ്പുരിൽ നിന്നുള്ള ക്രൂരതയുടെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം നടന്ന് രണ്ടര മാസത്തിന് ശേഷം പോലീസ്…

Read More

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

മണിപ്പൂർ: രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ ആദ്യ അറസ്റ്റ് നടന്നതായും സമഗ്ര അന്വേഷണം നടത്തുമെന്നും മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിംഗ് അറിയിച്ചിരുന്നു. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മണിപ്പൂര്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു. മെയ് നാലിന് തൗബാലിലാണ് സംഭവം അരങ്ങേറിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. കേന്ദ്രമന്ത്രി അമിത് ഷാ ബീരേന്‍ സിംഗുമായി ഫോണില്‍ സംസാരിച്ച് സാഹചര്യം വിലയിരുത്തിയിരുന്നു. ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍…

Read More

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി വീഡിയോ പ്രചാരണം; രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

വംശീയ കലാപം നടക്കുന്ന മണിപ്പൂരില്‍ നിന്ന് കേള്‍ക്കുന്നത് മനസാക്ഷിയെ നടുക്കുന്ന വാര്‍ത്തകള്‍.. സ്ത്രീകളെ നഗ്നരാക്കി നടത്തി വീഡിയോ പ്രചാരണം.ഇത് ഭരണഘടനാ ദുരുപയോഗമെന്ന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍ പെട്ട രണ്ട് സത്രീകളെ അക്രമികള്‍ നഗ്‌നരാക്കി നടത്തുകയും അവരെ പീഡനത്തിരയാക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. സാമുദായിക കലഹങ്ങളുടെ മേഖലയില്‍ സ്ത്രീകളെ ഒരു ഉപകരണമായി ഉപയോഗിക്കുന്നുവെന്നും ഏറ്റവും വലിയ ഭരണഘടനാ ദുരുപയോഗമാണിതെന്നും കോടതി വിമര്‍ശിച്ചു. സര്‍ക്കാര്‍ ഇടപെടാനും നടപടിയെടുക്കാനും സമയമായെന്ന് സുപ്രീം കോടതി…

Read More

ഇന്ത്യയുടെ ശൗചാലയത്തിനിതെന്തുപറ്റി? വീണ്ടും വിവാദമായി മൂത്രം, ദളിത് യുവാവിനെ മർദ്ദിച്ച ശേഷം ശരീരത്തിൽ മൂത്രമൊഴിച്ചതായി പരാതി 

ആന്ധ്ര : ദലിത് യുവാവിനെ സംഘം ചേർന്ന് മർദിക്കുകയും​ ശരീരത്തിൽ മൂത്രമൊഴിക്കുകയും ചെയ്തതായി പരാതി. ആ​ന്ധ്രപ്രദേശിലെ ഓങ്കോളിലാണ് സംഭവം. ഒമ്പത് പേർ ചേർന്ന് യുവാവിനെ മർദിച്ച് അവശനാക്കുകയും രണ്ടുപേർ ദേഹത്ത് മൂത്രമൊഴിക്കുകയുമായിരുന്നു. സംഘത്തിലൊരാൾ പകർത്തിയ വിഡിയോ പുറത്തുവന്നതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. മോത നവീൻ എന്ന യുവാവാണ് ക്രൂര മർദനത്തിനിരയായത്. പ്രധാന പ്രതി മന്നെ രാമഞ്ജനേയുലു ഒളിവിലാണെന്നും മറ്റു പ്രതികൾ പിടിയിലായതായും പോലീസ് പറഞ്ഞു. സംഘത്തിൽ പ്രായപൂർത്തിയാവാത്ത രണ്ടുപേരും ഉണ്ടായിരുന്നു. ഇരയായ നവീനും രാമഞ്ജനേയുലുവും കുട്ടിക്കാലം മുതൽ സുഹൃത്തുക്കളായിരുന്നെന്നും ഇരുവർക്കുമെതിരെ വിവിധ സംസ്ഥാനങ്ങളിലായി 50ലധികം…

Read More

ഉത്തരാഖണ്ടിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ച് 15 മരണം

ചമോലി: ഉത്തരാഖണ്ടിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചു 15 പേർ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചമോലി ജില്ലയിൽ അളകനന്ദ നദിയുടെ തീരത്ത് ആണ് അപകടം ഉണ്ടായത്. അളകനന്ദ നദീതീരത്ത് നമാമി ഗംഗാ മലിനജല ശുദ്ധീകരണ പ്ലാന്‍റിന്‍റെ സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളാണ് സൈറ്റിലെ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വൈദ്യുതാഘാതമേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ചമോലി എസ്‍പി പരമേന്ദ്ര ഡോവൽ പറഞ്ഞു. ഒരു പോലീസ് ഇന്‍സ്പെക്ടറും അഞ്ച് ഹോം ഗാര്‍ഡുകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അപകടത്തിനുള്ള കാരണം വ്യക്തമായില്ലെന്നും അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് ഉത്തരാഖണ്ഡ് പോലീസ്…

Read More

മോദി തന്നെ നയിക്കും; നന്ദ്രേ മോദിക്ക് പിന്തുണ പ്രഖ്യാപിച് എന്‍ഡിഎ യോഗം

ഡൽഹി: 2024ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കുമെന്ന് എന്‍ഡിഎ പ്രമേയം. ഇന്നലെ ചേര്‍ന്ന എന്‍ഡിഎ യോഗമാണ് പ്രമേയം പാസാക്കിയത്. പ്രതിപക്ഷ ഐക്യത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി. പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്നത് കാഴ്ചപാടല്ല സമ്മര്‍ദമാണെന്ന് മോദിയുടെ വിമര്‍ശനം. എന്‍ഡിഎ യോഗത്തില്‍ പങ്കെടുത്ത 39 പാര്‍ട്ടികളും ഐക്യകണ്‌ഠേനയാണ് അടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന പ്രമേയം പാസാക്കിയത്. പുതിയ ഇന്ത്യയ്ക്കും വികസനത്തിനും വേണ്ടിയാണ് എന്‍ഡിഎ നിലകൊള്ളുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.പ്രതിപക്ഷം ഇന്ത്യയെന്ന് പുതിയ സഖ്യത്തിന് പേരിട്ടപ്പോള്‍ എന്‍ഡിഎ എന്നാല്‍ പുതിയ ഇന്ത്യ,വികസിത രാജ്യം, ഇന്ത്യയിലെ ജനങ്ങളുടെ അഭിലാഷമെന്നാണെന്നും മോദി പറഞ്ഞു. 2024ലെ…

Read More

വ്യാജ സർട്ടിഫിക്കറ്റുമായി സർക്കാർ ജോലിയിൽ പ്രവേശിക്കുന്നു; നഗ്നരായി പ്രതിഷേധിച്ച് ഒരു കൂട്ടം യുവാക്കൾ: വീഡിയോ കാണാം

റായ്പൂർ: വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സർക്കാർ ജോലി നേടുന്നതിൽ പ്രതിഷേധവുമായി യുവാക്കൾ. നഗ്നരായാണ് ഒരു കൂട്ടം യുവാക്കൾ പ്രതിഷേധം നടത്തിയത്. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. #Naked_Protest SC-ST youth wing's total naked protest against Bhupesh govt. in Chhattisgarh,tried to gherao the Vidhan Sabha.All are taken in preventive custody. All these youths made allegations that 267 have secured govt. Jobs on the basis of fake caste certificates. pic.twitter.com/AP7NzHUQB0 —…

Read More
Click Here to Follow Us