മോദി തന്നെ നയിക്കും; നന്ദ്രേ മോദിക്ക് പിന്തുണ പ്രഖ്യാപിച് എന്‍ഡിഎ യോഗം

ഡൽഹി: 2024ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കുമെന്ന് എന്‍ഡിഎ പ്രമേയം. ഇന്നലെ ചേര്‍ന്ന എന്‍ഡിഎ യോഗമാണ് പ്രമേയം പാസാക്കിയത്. പ്രതിപക്ഷ ഐക്യത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി. പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്നത് കാഴ്ചപാടല്ല സമ്മര്‍ദമാണെന്ന് മോദിയുടെ വിമര്‍ശനം.

എന്‍ഡിഎ യോഗത്തില്‍ പങ്കെടുത്ത 39 പാര്‍ട്ടികളും ഐക്യകണ്‌ഠേനയാണ് അടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന പ്രമേയം പാസാക്കിയത്. പുതിയ ഇന്ത്യയ്ക്കും വികസനത്തിനും വേണ്ടിയാണ് എന്‍ഡിഎ നിലകൊള്ളുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.പ്രതിപക്ഷം ഇന്ത്യയെന്ന് പുതിയ സഖ്യത്തിന് പേരിട്ടപ്പോള്‍ എന്‍ഡിഎ എന്നാല്‍ പുതിയ ഇന്ത്യ,വികസിത രാജ്യം, ഇന്ത്യയിലെ ജനങ്ങളുടെ അഭിലാഷമെന്നാണെന്നും മോദി പറഞ്ഞു.

  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും എന്‍ഡിഎ സഖ്യകക്ഷികള്‍ പ്രതീക്ഷ പങ്കുവച്ചു. എന്‍ഡിഎ സഖ്യത്തിന് 25 വര്‍ഷം തികഞ്ഞപ്പോഴായിരുന്നു ഡല്‍ഹിയില്‍ യോഗം ചേര്‍ന്നത്. അതേസമയം ബെംഗളൂരുവില്‍ ചേര്‍ന്ന പ്രതിപക്ഷനേതാക്കളുടെ യോഗത്തെ അതിരൂക്ഷമായ ഭാഷയിലാണ് മോദി വിമര്‍ശിച്ചത്.

പരസ്പരം തമ്മിലടിക്കുന്നവരാണ് യോഗം ചേരുന്നത്, ഇവരെ ഒന്നിപ്പിക്കുന്നത് കാഴ്ചപാടല്ല സമ്മര്‍ദമാണെന്നും മോദി വിമര്‍ശിച്ചു. കേരളത്തിലും ബംഗാളിലും തമ്മിലടിക്കുന്നവരാണ് ബെംഗളൂരുവില്‍ യോഗം ചേരുന്നത്. എതിര്‍പ്പുകളില്‍ നിര്‍മ്മിച്ചതൊന്നും നിലനില്‍ക്കില്ലെന്നും പ്രതിപക്ഷ സഖ്യം അഴിമതി നിറഞ്ഞതാണെന്നും മോദി വിമര്‍ശിച്ചു.

  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം

ബെംഗളൂരുവില്‍ 26 പാര്‍ട്ടികള്‍ പങ്കെടുത്ത പ്രതിപക്ഷ സഖ്യം ഇന്ത്യ അഥവാ ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് എന്ന പേരിലാണ് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുക. രാജ്യത്തിന്റെ ശബ്ദമാണ് ഇന്ത്യയെന്ന പ്രതിപക്ഷ സഖ്യമെന്ന് ബെംഗളൂരുവില്‍ ചേര്‍ന്ന യോഗത്തിന് ശേഷം പ്രതിപക്ഷം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
[masterslider id="10"]

Related posts