വെട്ടുകത്തിയുടെ മൂർച്ചയുള്ള പെണ്ണിന്റെ കഥയുമായി ഹണി റോസ് ചിത്രം ‘റേച്ചൽ’ വരുന്നൂൽ; ചിത്രം എത്തുന്നത് അഞ്ച് ഭാഷകളില്‍

ഹണി റോസ് നായികയാകുന്ന റേച്ചലിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മലയാള സിനിമ സംവിധാനം ചെയ്യുന്നത് നവാഗതയായ ആനന്ദിനി ബാലയും പ്രശസ്ത സംവിധായകൻ എബ്രിഡ് ഷൈനാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ മണപ്പാട്ടാണ് റേച്ചലിന്റെ രചന.

ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ രക്തം പുരണ്ട കശാപ്പുകാരന്റെ കത്തി പിടിച്ച് തണുത്തുറയുന്ന പശ്ചാത്തലത്തിൽ, തീവ്രമായ ഒരു സിനിമയിലേക്ക് സൂചന നൽകുന്ന ഹണിയെയാണ് കാണിക്കുന്നത്. ചിത്രം എത്തുന്നത് അഞ്ച് ഭാഷകളില്‍ ആണെന്നും അണിയറപ്രവർത്തകർ സൂചിപ്പിക്കുന്നു

  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ

നിർമ്മാതാക്കളായ ബാദുഷ എൻഎം, ഷിനോയ് മാത്യു, എബ്രിഡ് എന്നിവർ നേതൃത്വം നൽകുന്ന ബാദുഷ പ്രൊഡക്ഷൻസിന്റെയും പെൻ & പേപ്പർ ക്രിയേഷൻസിന്റെയും സഹകരണത്തോടെയുള്ള ചിത്രമാണ് റേച്ചൽ.

രാഹുൽ മണപ്പാട്ടിന്റെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു. ഒരു വെട്ട്കത്തിയുടെ മൂർച്ചയുള്ള പെണ്ണിന്റെ കഥയാണ് റേച്ചൽ. അങ്കിത് മേനോൻ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ചന്ദ്രു സെൽവരാജ് ഛായാഗ്രഹണവും മനോജ് എഡിറ്റിംഗും നിർവഹിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍
[masterslider id="10"]

Related posts