ചന്ദ്രനിലേക്ക് കൂടുതല്‍ അടുത്ത് ചാന്ദ്രയാന്‍ 3; ചാന്ദ്രഭ്രമണപഥം താഴത്തലിന്റെ മൂന്നാം ദൗത്യം വിജയകരം

ചന്ദ്രനിലേക്ക് കൂടുതല്‍ അടുത്ത് ചാന്ദ്രയാന്‍ 3. ചാന്ദ്രഭ്രമണപഥം താഴത്തലിന്റെ മൂന്നാം ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. പേടകത്തിന്റെ കൂടിയ ഭ്രമണപഥദൂരം 1473 കിലോമീറ്റര്‍ ആയി. രാവിലെ 11.30നും 12.30നും ഇടയിലുള്ള ശാസ്ത്രമുഹൂര്‍ത്തത്തിലാണ് ചന്ദ്രയാന്‍ മൂന്നിന്റെ ഭ്രമണപഥം താഴ്ത്തലിന്റെ മൂന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതോടെ ചാന്ദ്രയാന്‍ 3 ആയിരം കിലോമീറ്റര്‍ പരിധിക്കുള്ളിലേക്ക് കടന്നു. അവസാന ഭ്രമണപഥം താഴ്ത്തല്‍ പ്രക്രിയ മറ്റന്നാളാണ് നടക്കുക. ഇതോടെ ചാന്ദ്രയാന്‍ മൂന്ന് ചന്ദ്രനില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് കടക്കും. വ്യാഴാഴ്ച പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡര്‍…

Read More

സുരക്ഷാ സംവിധാനങ്ങള്‍ ശക്തം; രാജ്യത്ത് 77ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്

രാജ്യത്ത് എഴുപത്തിയേഴാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. കുംകി, മെയ്‌തേയ് വിഭാഗങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചെങ്കോട്ടയിലും പരിസരത്തും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി. രാഷ്ട്രപതി  ദ്രൗപതി  മുര്‍മ്മു  ഇന്ന് വൈകുന്നേരം  രാജ്യത്തെ  അഭിസംബോധന ചെയ്യും. സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ കുംകി, മെയ്‌തേയ് വിഭാഗങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കനത്ത സുരക്ഷയാണ്  ഡല്‍ഹിയിലും പരിസരത്തും ഒരുക്കിയിട്ടുള്ളത്.  ചെങ്കോട്ട, രാജ്ഘട്ട്, ഐടിഒ എന്നിവിടങ്ങളില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചു.  സ്വാതന്ത്ര്യദിനാഘോഷം കഴിയുന്നതുവരെ  ഇവിടങ്ങളില്‍ ആളുകള്‍ കൂട്ടംകൂടുന്നത് നിരോധിച്ചിട്ടുണ്ട്. ഡല്‍ഹി മെട്രോ, ബസ-് റെയില്‍വേ സ്റ്റേഷനുകള്‍,വിമാനത്താവളം.എന്നിവടങ്ങളില്‍ പരിശോധന…

Read More

സ്വകാര്യചിത്രങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ബി.ജെ.പി വനിതാനേതാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

ഗുവാഹാട്ടി: മുതിര്‍ന്ന ബി.ജെ.പി നേതാവിനൊപ്പമുള്ള സ്വകാര്യചിത്രങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ബി.ജെ.പി വനിതാനേതാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. അസമിലെ ബി.ജെ.പി നേതാവും കിസാന്‍ മോര്‍ച്ച സെക്രട്ടറിയുമായ ഇന്ദ്രാണി തഹ്ബില്‍ദാറിനെയാണ് (48) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. മുതിര്‍ന്ന ബി.ജെ.പി നേതാവിനൊപ്പമുള്ള ഇന്ദ്രാണിയുടെ സ്വകാര്യചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതാണ് ഇന്ദ്രാണിയെ മരണത്തിലേക്ക് നയിച്ചതെന്നാണ് പറയപ്പെടുന്നത്. സംഭവം അസമിലെ പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. ഇന്ദ്രാണിയുടെ മരണത്തിന് പിന്നാലെ മുതിർന്ന നേതാവ് ഒളിവില്‍പോയിരിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അസ്വാഭാവിക മരണത്തിന്…

Read More

സർക്കാർ ഓഫീസിൽ ജീവനക്കാർ എത്തുന്നത് ഹെൽമറ്റ് ധരിച്ച് ; എന്താ കാര്യം എന്നല്ലേ? 

തെലങ്കാന: ഹെൽമറ്റിടാതെ ഇരുചക്രവാഹനമോടിച്ചാൽ പണി കിട്ടുംza. പിഴ അടക്കേണ്ടത് പേടിച്ച് പലരും ഹെൽമറ്റ് മറക്കാതെ ഇടാറുമുണ്ട്. എന്നാൽ തെലങ്കാനയിലെ ഒരു സർക്കാർ ഓഫീസിൽ ജീവനക്കാർ ഓഫീസിലെത്തിയാലും ഹെൽമറ്റ് അഴിച്ചുവെക്കാറില്ല. അതേ ഹെൽമറ്റും ഇട്ടുകൊണ്ടാണ് അവർ ജോലി ചെയ്യുന്നത്. പിഴയെ പേടിച്ചിട്ടല്ല കെട്ടിടം പൊളിഞ്ഞ് തലയിൽ വീഴാതിരിക്കാനാണ് ജീവനക്കാർ ഹെൽമറും ധരിച്ച് ജോലി ചെയ്യുന്നത്. തെലങ്കാനയിലെ ജഗ്തിയാൽ ജില്ലയിലെ ബീർപൂർ മണ്ഡലത്തിലെ മണ്ഡലം പരിഷത്ത് ഡെവലപ്‌മെന്റ് (എംപിഡിഒ) ഓഫീസിൽ ഹെൽമറ്റ് ധരിച്ച് ജോലി ചെയ്യുന്ന ജീവനക്കാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്. കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണ്…

Read More

ഐപിസിയുടെ പേര് മാറുന്നു; ഇനി ഭാരതീയ ന്യായ സംഹിത; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത പ്രതികൾക്ക് വധശിക്ഷ; കൂടുതൽ വിശദാംശങ്ങൾ ഇങ്ങനെ

രാജ്യത്തെ ക്രിമിനല്‍ നിയമങ്ങളെ ‘ഭാരത’വല്‍ക്കരിക്കുന്ന പുതിയ ബില്ലുമായി കേന്ദ്രസർക്കാർ. ക്രിമിനൽ നിയമത്തിൽ ഭേദഗതി വരുത്തുകയാണ് കേന്ദ്ര സർക്കാർ. ഐപിസിയും സിആർപിസിയും പരിഷ്‌കരിച്ച് കേന്ദ്രത്തിന്റെ ബിൽ. ഇന്ത്യന്‍ പീനല്‍ കോഡും, ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡും പരിഷ്കരിക്കാനുള്ള ബില്ലാണ് കൊണ്ടുവരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. പുതിയ ബില്ലിൽ രാജ്യദ്രോഹക്കുറ്റം പൂർണ്ണമായി റദ്ദാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.ബില്ലുകൾ പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടും. 1860 മുതൽ 2023 വരെ  രാജ്യത്തെ നിലവിലുള്ള ക്രിമിനൽ നിയമങ്ങൾ ബ്രിട്ടീഷുകാരുണ്ടാക്കിയതാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമിത് ഷാ…

Read More

എക്‌സില്‍ ഇനി വീഡിയോ കോളും

ഇലോണ്‍ മസ്‌കിന്റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സില്‍ വീഡിയോ കോള്‍ സൗകര്യം വരുന്നു. എക്‌സ് കോര്‍പ്പ് സിഇഒ ലിന്‍ഡ യക്കരിനോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിനെ റീബ്രാന്‍ഡ് ചെയ്താണ് മസ്‌ക് ‘എക്‌സ്’ എന്ന പേരില്‍ പുതിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമിന് തുടക്കമിട്ടത്. നിലവില്‍ ട്വിറ്ററിന് സമാനമാണ് പ്രവര്‍ത്തനം എങ്കിലും ഒരു ‘എവരിതിങ് ആപ്പ്’ എന്ന നിലയില്‍ പ്ലാറ്റ്‌ഫോമിനെ പരിവര്‍ത്തനം ചെയ്യാനുള്ള ശ്രമത്തിലാണ് കമ്പനി. സിഎന്‍ബിസിയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തിലാണ് ലിന്‍ഡ യക്കരിനോ എക്‌സില്‍ വീഡിയോ ചാറ്റ് ഫീച്ചര്‍ എത്തുമെന്ന് സ്ഥിരീകരിച്ചത്.…

Read More

‘പെൺകുട്ടികൾക്ക് പഞ്ഞമില്ലാത്തപ്പോൾ രാഹുൽ ഗാന്ധി 50കാരിക്ക് ഫ്ലയിങ് കിസ് കൊടുക്കേണ്ട കാര്യമുണ്ടോ?’ വിവാദത്തിൽ കുടുങ്ങി കോൺഗ്രസ്‌ എം.എൽ.എ.

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഫ്ലയിംഗ് കിസ് നൽകിയെന്ന ബി.ജെ.പി എം.പി സ്മൃതി ഇറാന്റെ ആരോപണത്തിൽ പ്രതികരിച്ച് എം.എൽ.എ. ബിഹാറിലെ ഹിസ്വ മണ്ഡലത്തിൽനിന്നുള്ള നീതു സിങ് എം.എൽ.എ.യുടെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായത്. പെൺകുട്ടികൾക്ക് പഞ്ഞമില്ലാത്തപ്പോൾ രാഹുൽ ഗാന്ധി 50കാരിക്ക് ഫ്ലയിങ് കിസ് കൊടുക്കേണ്ട കാര്യമുണ്ടോ എന്നായിരുന്നു ഇവരുടെ ചോദ്യം. ഫ്ലയിങ് കിസ് വിവാദം രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ മോശമാക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണെന്നും അവർ ആരോപിച്ചു. ‘ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധിക്ക് പെൺകുട്ടികൾക്ക് ക്ഷാമമില്ല. ഒരു ഫ്ലയിങ് കിസ് നൽകണമെങ്കിൽ, എന്തിനാണ്…

Read More

എയര്‍ ഇന്ത്യ ഇനി പുതിയ രൂപത്തിലും ഭാവത്തിലും

ടാറ്റയിലേക്ക് തിരികെയെത്തിയ എയര്‍ ഇന്ത്യ ഇനി പുതിയ രൂപത്തിലും ഭാവത്തിലും. ചുവപ്പ്, പര്‍പ്പിള്‍,സ്വര്‍ണ നിറങ്ങളിലാണ് പുതിയ ഡിസൈന്‍. ദ വിസ്ത എന്ന് പേരിട്ട ലോഗോ അനന്ത സാധ്യതകളെയാണ് സൂചിപ്പിക്കുന്നതെന്ന് ടാറ്റാ ഗ്രൂപ്പ് വ്യക്തമാക്കി. Revealing the bold new look of Air India. Our new livery and design features a palette of deep red, aubergine, gold highlights and a chakra-inspired pattern. Travellers will begin to see the new logo and design…

Read More

ആശുപത്രിയിൽ എത്തിയ രോഗിയ്ക്ക് യൂറിന്‍ ബാഗിന് പകരം സ്‌പ്രൈറ്റ് കുപ്പി ഉപയോഗിച്ചതായി ആരോപണം

പാട്‌ന: ട്രെയിനില്‍ നിന്ന് വീണ് അബോധവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച രോഗിക്ക് യൂറിന്‍ ബാഗിന് പകരം സ്‌പ്രൈറ്റ് കുപ്പി ഉപയോഗിച്ചതായി ആരോപണം. ബീഹാറിലെ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയാണ് രോഗിയായ മധ്യവയസ്‌ക്കനെ എത്തിച്ചത്. പരിശോധനകള്‍ക്ക് ശേഷം രോഗിക്ക് യൂറിന്‍ ബാഗ് ഘടിപ്പിക്കാനും മരുന്നുകള്‍ നല്‍കാനും ഡോക്ടര്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് യൂറിന്‍ ബാഗ് ലഭ്യമല്ലാത്തത് കൊണ്ട് ജീവനക്കാരന്‍ സ്‌പ്രൈറ്റിന്റെ കുപ്പി ഘടിപ്പിക്കുകയായിരുന്നെന്ന് രോഗിയുടെ ബന്ധുക്കള്‍ ആരോപിച്ചു. വിവരം ആശുപത്രി മാനേജറെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിച്ചില്ല. തുടര്‍ന്ന് ചൊവാഴ്ച രാവിലെ യൂറിന്‍ ബാഗ് എത്തിച്ച ശേഷമാണ്…

Read More

ഫ്ലയിങ് കിസ് ആരോപണത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് അനിൽ ആന്റണി 

ന്യൂഡൽഹി : രാഹുൽ ഗാന്ധിക്കെതിരായ ഫ്ലയിങ് കിസ് ആരോപണത്തിൽ പ്രതികരിച്ച് ബി.ജെ.പി ദേശീയ സെക്രട്ടറി അനിൽ കെ. ആന്റണി. തന്റെ പ്രവൃത്തികളിലൂടെ ഒരു തരത്തിലും പാർലമെന്റിൽ തുടരാൻ യോഗ്യനല്ലെന്ന് രാഹുൽ ഗാന്ധി തെളിയിക്കുകയാണ്. ഇന്നലെ പാർലമെന്റിൽ സംഭവിച്ചതും അതിന് തെളിവാണെന്നും എത്രയും പെട്ടെന്ന് രാഹുൽ മാപ്പ് പറയണമെന്നും അനിൽ കെ ആന്റണി പറഞ്ഞു. പ്രധാനമന്ത്രിയുടെ സ്ഥാനത്തെ അനാദരിച്ചു കൊണ്ട് മുമ്പും രാഹുൽ ഇത്തരം പ്രവൃത്തികൾ ചെയ്തിട്ടുണ്ട്. പാർലമെന്റേറിയനും മികച്ച മന്ത്രിയും അതിലുപരി 50 വർഷത്തെ ഗാന്ധി കുടുംബഭരണം ആവസാനിപ്പിച്ച സ്മൃതി ഇറാനിയാണ് പാർലമെന്റിൽ സംസാരിച്ചത്.…

Read More
Click Here to Follow Us