തമിഴ്‌നാട് സ്വദേശിയായ യുവാവ് പിജിയുടെ നാലാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ബെംഗളൂരു: പേയിംഗ് ഗസ്റ്റിൻ്റെ (പിജി) നാലാം നിലയിൽ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു. പരപ്പന അഗ്രഹാര പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ രാത്രിയാണ് സംഭവം. തമിഴ്നാട് സ്വദേശി വിഷ്ണു (28) ആണ് ആത്മഹത്യ ചെയ്തത്.

നാലുമാസം മുമ്പ് ജോലിതേടി ബെംഗളൂരുവിലെത്തിയ വിഷ്ണു കോണപ്പയിലെ അഗ്രഹാരക്കടുത്തുള്ള പി.ജി.യിലാണ് താമസിച്ചിരുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു ബിപിഒ കമ്പനിയിൽ ജോലി ലഭിച്ചു. ഇക്കാര്യം സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞിരുന്നു.

  വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ ചാനൽ പൂട്ടി

എന്നാൽ, ഇന്നലെ രാത്രി 1.30 ഓടെ പിജിയുടെ നാലാം നിലയിൽ നിന്നും ഇയാൾ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

വലിയ ശബ്ദം കേട്ട് നാട്ടുകാർ എത്തി നോക്കിയപ്പോഴാണ് ആത്മഹത്യ ചെയ്തതാണെന്ന് അറിയുന്നത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

പ്രണയ പരാജയമെന്നാണ് സംശയം. ബുധനാഴ്ച പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ

സംഭവസ്ഥലത്ത് നിന്ന് മരണ കുറിപ്പൊന്നും കണ്ടെത്തിയില്ല. പ്രണയ പരാജയമാണെന്നാണ് സുഹൃത്തുക്കൾ നൽകുന്ന വിവരം . കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍
[masterslider id="10"]

Related posts