എയര്‍ ഇന്ത്യ ഇനി പുതിയ രൂപത്തിലും ഭാവത്തിലും

ടാറ്റയിലേക്ക് തിരികെയെത്തിയ എയര്‍ ഇന്ത്യ ഇനി പുതിയ രൂപത്തിലും ഭാവത്തിലും.

ചുവപ്പ്, പര്‍പ്പിള്‍,സ്വര്‍ണ നിറങ്ങളിലാണ് പുതിയ ഡിസൈന്‍.

ദ വിസ്ത എന്ന് പേരിട്ട ലോഗോ അനന്ത സാധ്യതകളെയാണ് സൂചിപ്പിക്കുന്നതെന്ന് ടാറ്റാ ഗ്രൂപ്പ് വ്യക്തമാക്കി.

ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷമുള്ള റീ ബ്രാന്‍ഡിംഗിന്റെ ഭാഗമായാണ് എയര്‍ ഇന്ത്യയുടെ ലോഗോയും നിറങ്ങളും മാറ്റിയത്.

  ബെംഗളൂരുവിൽ പൂക്കൾക്ക് തീവില; വരുംദിവസങ്ങളിൽ വില ഇരട്ടിയാകും

പുതിയ ലോഗോയില്‍ സ്വര്‍ണ്ണം, ചുവപ്പ്, പര്‍പ്പിള്‍ നിറങ്ങളിലുള്ള ആധുനിക ഡിസൈനാണ് ഉളളത്.

ചരിത്രത്തില്‍ അടയാളപ്പെടുത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ ഇനി വിസ്ത ലോഗോ പ്രത്യക്ഷപ്പെടുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

ഡിസംബര്‍ മുതലുള്ള എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ പുതിയ ലോഗോ ഉണ്ടായിരിക്കുമെന്നും കമ്പനി അറിയിച്ചു.

എയര്‍ ഇന്ത്യയുടെ എ350 വിമാനങ്ങളാണ് ഡിസംബറില്‍ എയര്‍ ഇന്ത്യയുടെ ഭാഗമാവുക. അതേസമയം പുതിയ ഡിസൈനില്‍ എയര്‍ ഇന്ത്യയുടെ ഐതിഹാസിക ചിഹ്നമായ മഹാരാജ മാറ്റങ്ങളോടെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ

മഹാരാജയെ ഒഴിവാക്കിയിട്ടില്ലെന്നും കമ്പനിയുടെ ഭാവി പദ്ധതികളില്‍ ഉള്‍പ്പെടുത്തുമെന്നും എയര്‍ ഇന്ത്യ സിഇഒ കാംപെല്‍ വില്‍സണ്‍ പറഞ്ഞു. 70 ബില്യണ്‍ ഡോളറിന് 470 പുതിയ എയര്‍ക്രാഫ്റ്റുകളാണ് എയര്‍ ഇന്ത്യ സ്വന്തമാക്കുന്നത്.

പലഘട്ടങ്ങളായാണ് ഈ വിമാനങ്ങള്‍ കമ്പനിയുടെ ഭാഗമാകുന്നത്. ആദ്യം എയര്‍ബസ് 350 യാണ് എയര്‍ ഇന്ത്യയുടെ ഭാഗമാകുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts