സുരക്ഷാ സംവിധാനങ്ങള്‍ ശക്തം; രാജ്യത്ത് 77ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്

രാജ്യത്ത് എഴുപത്തിയേഴാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. കുംകി, മെയ്‌തേയ് വിഭാഗങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചെങ്കോട്ടയിലും പരിസരത്തും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി. രാഷ്ട്രപതി  ദ്രൗപതി  മുര്‍മ്മു  ഇന്ന് വൈകുന്നേരം  രാജ്യത്തെ  അഭിസംബോധന ചെയ്യും.

സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ കുംകി, മെയ്‌തേയ് വിഭാഗങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കനത്ത സുരക്ഷയാണ്  ഡല്‍ഹിയിലും പരിസരത്തും ഒരുക്കിയിട്ടുള്ളത്.  ചെങ്കോട്ട, രാജ്ഘട്ട്, ഐടിഒ എന്നിവിടങ്ങളില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചു.  സ്വാതന്ത്ര്യദിനാഘോഷം കഴിയുന്നതുവരെ  ഇവിടങ്ങളില്‍ ആളുകള്‍ കൂട്ടംകൂടുന്നത് നിരോധിച്ചിട്ടുണ്ട്.

  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ

ഡല്‍ഹി മെട്രോ, ബസ-് റെയില്‍വേ സ്റ്റേഷനുകള്‍,വിമാനത്താവളം.എന്നിവടങ്ങളില്‍ പരിശോധന കര്‍ശനമാക്കി. മെട്രോയില്‍ രണ്ടുഘട്ടമായി പരിശോധിച്ച ശേഷമാണ് യാത്രക്കാരെ സ്റ്റേഷനുകളിലേക്ക് പ്രവേശിപ്പിക്കുന്നത്. പ്രധാന നഗരങ്ങളിലെല്ലാം വിവിധ അര്‍ദ്ധസൈനിക വിഭാഗം നിരീക്ഷണം നടത്തുന്നുണ്ട്. കൂടാതെ നഗരത്തിലെങ്ങും പരിശോധന, തന്ത്രപ്രധാന മേഖലകളിലെല്ലാം ത്രിതല സുരക്ഷാ വിന്യാസം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 15നു രാവിലെയും വൈകിട്ടും ചാര്‍ട്ടേഡ്, ചരക്കു വിമാനങ്ങളുടെ സര്‍വീസിന് നിയന്ത്രണങ്ങളുണ്ടാവുമെന്ന് ഡല്‍ഹി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. രാവിലെ 6 മുതല്‍ 10 വരെയും വൈകിട്ട് 4 മുതല്‍ 7 വരെയുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. എന്നാല്‍, സാധാരണ യാത്രാവിമാനങ്ങളുടെ സര്‍വീസിനു തടസ്സമുണ്ടാവില്ല. സൈനിക വിമാനങ്ങള്‍ക്കും നിയന്ത്രണം ബാധകമല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തർക്കങ്ങൾക്കൊടുവിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ഉറപ്പിച്ച വിവാഹം; ഒടുവിൽ കാറിലെ തീപിടിത്തത്തിൽ ദുരൂഹമരണം; കാറിൽ ഗർഭിണി വെന്ത് മരിച്ച സംഭവത്തിൽ ദുരൂഹതആരോപിച്ചു കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലിവിന് പങ്കാളിയോടൊപ്പം ജീവിക്കാൻ മാതാപിതാക്കളെയും അനിയത്തിയെയും ഫ്ലാറ്റിലിട്ട് കാമുകനൊപ്പം അറുത്ത് കൊന്ന് യുവതി
[masterslider id="10"]

Related posts