മോമോസ് കഴിച്ച് സ്ത്രീ മരിച്ചു; 20 പേർ ആശുപത്രിയിൽ 

ഹൈദരാബാദ്: മോമോസ് ഭക്ഷണം കഴിച്ച്‌ സ്ത്രീ മരിച്ചു. 20ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ബഞ്ചാര ഹില്‍സിലെ നന്ദി നഗർ പ്രദേശത്തെ ഹോട്ടലില്‍ നിന്ന് മോമോസ് കഴിച്ചവർക്കാണ് ഭക്ഷ്യവിഷ ബാധയുടെ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭക്ഷ്യവിഷബാധ കാരണം ഹൈദരാബാദ് സിംഗാടികുണ്ട സ്വദേശിനിയായ യുവതിക്ക് ജീവൻ നഷ്ടമായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഛർദ്ദി, വയറിളക്കം, വയറുവേദന എന്നിവയെ തുടർന്ന് ഇവരെ ആശുപത്രിയില്‍പ്രവേശിപ്പിക്കുകയായിരുന്നു. രോഗം ബാധിച്ച മറ്റ് വ്യക്തികളുടെ വിവരങ്ങള്‍ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ എല്ലാവരേയും അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി വൈദ്യസഹായം നല്‍കുന്നുണ്ട്. സംഭവത്തെ…

Read More

ഭർത്താവ് സുന്ദരനല്ല, മനംനൊന്ത് ഭാര്യ ജീവനൊടുക്കി 

ഹത്രാസ്: ഭർത്താവ് സുന്ദരനല്ലാത്തതില്‍ മനം നൊന്ത് ഭാര്യ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ഹത്രാസ് സിയാല്‍ ഖേദ മൊഹല്ലയില്‍ താമസിക്കുന്ന തൗഫീഖിന്റെ ഭാര്യ സിമ്രാൻ എന്ന 25 കാരിയാണ് തൂങ്ങിമരിച്ചത്. 4 മാസം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. അലിഗഢിലെ ജാഫറാബാദിലെ ബറുല സ്വദേശിനിയായിരുന്നു സിമ്രാൻ. വിവാഹ ജീവിതത്തില്‍ സിമ്രാൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നുവെന്നും , സുന്ദരനായ ഭർത്താവിനെ വേണമെന്ന് ആഗ്രഹം പറഞ്ഞിരുന്നുവെന്നും അയല്‍ വാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസം തൗഫീഖ് ജോലിയ്‌ക്ക് പോയി ഏറെ നേരം കഴിഞ്ഞിട്ടും സിമ്രാനെ പുറത്തേയ്‌ക്ക് കാണാത്തതിനാല്‍ വന്ന് നോക്കിയ അയല്‍ക്കാരാണ് തൂങ്ങിയ…

Read More

ഉറക്കത്തിനിടെ മൊബൈൽ ഫോൺ ചാർജറിൽ കൈ തട്ടി; 23 കാരൻ മരിച്ചു 

ഹൈദരബാദ്: ഉറക്കത്തിനിടെ മൊബൈല്‍ ഫോണ്‍ ചാർജറില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി സ്വദേശി മാലോത്ത് അനില്‍ (23) ആണ് മരിച്ചത്. രാത്രി കട്ടിലിനോട് ചേർന്നുള്ള പ്ലഗില്‍ ഫോണ്‍ ചാർജ് ചെയ്യാൻ വെച്ചാണ് യുവാവ് കിടന്നത്. ഉറക്കത്തിനിടെ കൈ അറിയാതെ ചാർജറില്‍ തട്ടുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാലപ്പഴക്കം ചെന്ന ചാർജർ ഇൻസുലേഷൻ ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നുവെന്ന് സൂചനയുണ്ട്. മൂന്ന് വർഷം മുമ്പായിരുന്നു അനിലിന്റെ വിവാഹം. ഒന്നര വയസ്സുള്ള മകളുമുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

റീച്ച് കൂട്ടാൻ തട്ടി കൊണ്ട് പോകൽ നാടകം ; യുവാക്കൾ അറസ്റ്റിൽ 

ലഖ്നൗ: ഇന്‍സ്റ്റഗ്രാം റീല്‍സിനായി നടുറോഡില്‍ തട്ടിക്കൊണ്ടുപോകല്‍ നടത്തുന്ന വീഡിയോ ചിത്രീകരിച്ച്‌ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ തിരക്കേറിയ ഖത്തൗലിയിലെ ഒരു വഴിയോര കടയില്‍ വാഹനം നിര്‍ത്തുന്നുണ്ട്. ഇവിടെ ഭക്ഷണം കഴിച്ചിരുന്ന ഒരാളെ മയക്കി മുഖം മൂടിയ ശേഷം ബൈക്കില്‍ കയറ്റി കൊണ്ട് പോകുന്നതായിട്ടാണ് വീഡിയോ ചിത്രീകരിച്ചത്. ആദ്യം ഒന്ന് അമ്ബരന്നെങ്കിലും നാട്ടുകാര്‍ ബൈക്ക് തടഞ്ഞതോടെ കാര്യങ്ങള്‍ വഷളായി. നാട്ടുകാര്‍ ഇവരെ ചോദ്യം ചെയ്തതോടെ ക്യാമറ കാണിച്ചു, ഇതെല്ലാം ഒരു ഇന്‍സ്റ്റാഗ്രാം റീലിനായി ഷൂട്ട് ചെയ്യുകയായിരുന്നുവെന്നും യുവാക്കള്‍ വിശദീകരിച്ചു.…

Read More

നടൻ സൽമാൻ ഖാന് ഭീഷണി സന്ദേശം അയച്ചയാൾ അറസ്റ്റിൽ 

മുംബൈ: ലോറൻസ് ബിഷ്‌ണോയിയുടെ പേരില്‍ ബോളിവുഡ് നടൻ സല്‍മാൻ ഖാനെ ഭീഷണിപ്പെടുത്തി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടയാള്‍ പിടിയില്‍. ജംഷഡ്പൂർ സ്വദേശിയായ ഇയാളെ മുംബൈ പോലീസാണ് അറസ്റ്റ് ചെയ്തതത്. ജംഷഡ്പൂരിലെ ലോക്കല്‍ പോലീസിന്‍റെ സഹായത്തോടെ, അന്വേഷണം നടത്തി. സന്ദേശം അയച്ചയാളെ അറസ്റ്റ് ചെയ്‌തെന്നും ഇയാളെ മുംബൈയിലേക്ക് കൊണ്ടുവരുമെന്നും പോലീസ് പറഞ്ഞു.

Read More

സ്ത്രീധന പീഡനം; മലയാളി യുവതി ജീവനൊടുക്കി 

നാഗർകോവിൽ: കോളേജ് അദ്ധ്യാപിക നാഗർകോവിലില്‍ ജീവനൊടുക്കി. പിറവന്തൂർ സ്വദേശിനി ശ്രുതിയാണ്(25) തൂങ്ങിമരിച്ചത്. ശുചീന്ദ്രത്തെ ഭർതൃഗൃഹത്തിലാണ് ജീവനൊടുക്കിയത്. തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക് ആണ് ശ്രുതിയുടെ ഭർത്താവ്. ആറ് മാസം മുമ്ബായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനത്തെച്ചൊല്ലി കാർത്തിക്കിന്റെ മാതാവ് സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍. ശ്രുതിയുടെ ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. ശ്രുതി അമ്മയോട് ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. ‘ഭർത്താവിനൊപ്പം ഇരിക്കാൻ പോലും സമ്മതിക്കുന്നില്ല. അടുത്തിരുന്ന് ഭക്ഷണം കഴിക്കാൻ സമ്മതിക്കില്ല. എച്ചില്‍ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചു. എന്നോട് ക്ഷമിക്കമ്മേ. ആഭരണങ്ങള്‍ അവർ…

Read More

റൊട്ടിയിൽ തുപ്പുന്ന വീഡിയോ വൈറലായതിന് പിന്നാലെ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

ലഖ് നൗ: മൂത്രം കലർത്തി ചപ്പാത്തി ചുടുന്ന വിഡിയോയുടെ ഞെട്ടല്‍ മാറുന്നതിന് മുമ്പേ , യു.പിയില്‍ റൊട്ടിയില്‍ തുപ്പുന്ന ഹോട്ടല്‍ ജീവനക്കാരന്റെ വിഡിയോ വൈറലാകുന്നു. ബാരാബങ്കിയിലാണ് പുതിയ സംഭവം. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചരിച്ചതിന് പിന്നാലെ ഹോട്ടല്‍ ജീവനക്കാരനായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർ പ്രദേശിലെ വഴിയോര ഭക്ഷണശാലയിലെ തൊഴിലാളിയാണ് റൊട്ടി ചുടുന്നതിനിടെ തുപ്പിയത്. വൈറലായ വിഡിയോ ശ്രദ്ധയില്‍പ്പെട്ട് ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ ടീം ഭക്ഷണശാല സീല്‍ ചെയ്യുകയും തുടർ നടപടിയെടുക്കുകയും ചെയ്തു. സംഭവത്തില്‍ ഇർഷാദ് എന്ന യുവാവിനെതിരെ…

Read More

ഉപതെരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പിച്ച് പ്രിയങ്ക 

കൽപ്പറ്റ: കന്നിയങ്കത്തിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച്‌ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് പ്രിയങ്ക ഗാന്ധി. മൂന്ന് സെറ്റ് പത്രികയാണ് പ്രിയങ്ക സമർപ്പിച്ചത്. സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും മകന്‍ റൈഹാനും പ്രിയങ്കയ്‌ക്കൊപ്പമുണ്ടായിരുന്നു. നാമനിർദേശ പത്രികാ സമർപ്പണത്തിന് ശേഷം പ്രിയങ്കാ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരെ സംസ്കരിച്ച പുത്തുമല സന്ദർശിക്കും.

Read More

ഭർത്താവിന്റെ ദീർഘായുസ്സിനായി വ്രതം അനുഷ്ഠിച്ചു; ശേഷം വിഷം നൽകി കൊന്നു 

ഉത്തർപ്രദേശ്: ഭർത്താവിൻ്റെ ദീർഘായുസ്സിനായി കർവാ ചൗത്ത് വ്രതം അനുഷ്ഠിച്ച്‌ ഭർത്താവിനെ വിഷം നല്‍കി കൊന്ന് യുവതി. വ്രതം അവസാനിപ്പിച്ച്‌ മണിക്കൂറുകള്‍ക്കകമാണ് ഭർത്താവിനെ കൊന്നത്. ഉത്തർപ്രദേശില്‍ കൗശാംബി ജില്ലയിലെ കടധാം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഭർത്താവ് ശൈലേഷ് കുമാറിന് (32) മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഭാര്യ സവിത വിഷം നല്‍കിയതെന്ന് പോലീസ് പറഞ്ഞു. കർവാ ചൗത്ത് ആചാരത്തിൻ്റെ ഭാഗമായി ഞായറാഴ്ച ശൈലേഷിൻ്റെ ദീർഘായുസ്സിനായി പ്രാർഥിക്കാൻ സവിത ഉപവസിച്ചിരുന്നുവെന്നും രാവിലെ മുതല്‍ ശൈലേഷും അതിനുള്ള ഒരുക്കങ്ങള്‍ ചെയ്യുന്ന തിരക്കിലായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വൈകിട്ട്…

Read More

ട്രെയിൻ ടിക്കറ്റ് ബുക്കിങ് നിയമത്തിൽ മാറ്റം; നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമത്തില്‍ മാറ്റം കൊണ്ടുവന്ന് ഇന്ത്യൻ റെയില്‍വേ. ഇനിമുതല്‍ യാത്ര ചെയ്യുന്നതിന് 60 ദിവസം മുൻപ് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. നേരത്തെ 120 ദിവസം മുൻപ് ബുക്ക് ചെയ്യാൻ സാധിക്കുമായിരുന്നു. നവംബർ ഒന്നുമുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്. യാത്ര ചെയ്യുന്ന തീയതി കൂട്ടാതെയാണ് ബുക്കിംഗ് കാലാവധിയായ 60 ദിവസം കണക്കാക്കുന്നത്. ഈ മാസം 31വരെയുള്ള ബുക്കിംഗുകളെ പുതിയ നിയമം ബാധിക്കില്ല. ബുക്കിംഗ് കാലാവധിയായ 60 ദിവസത്തിനുശേഷം ടിക്കറ്റ് ക്യാൻസല്‍ ചെയ്യാൻ സാധിക്കും. താജ് എക്‌സ്‌പ്രസ്, ഗോമതി…

Read More
Click Here to Follow Us