ന്യൂഡൽഹി: 36 ജീവൻ രക്ഷാ മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി. കാൻസറിനടക്കം ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയാണ് പൂർണമായും ഒഴിവാക്കിയത്.
കയറ്റുമതി എളുപ്പമാക്കാൻ വിവിധ മന്ത്രാലയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പദ്ധതി നടപ്പിലാക്കും.
ഗാർഹിക ഇലക്‌ട്രോണിക് ഉപകരണ നിർമാണങ്ങള്‍ക്ക് പിന്തുണ നല്‍കും. യുവാക്കളുടെ തൊഴിലവസരങ്ങള്‍ വർധിപ്പിക്കുകയാണ് ലക്ഷ്യം.
ഇന്‍ഷുറന്‍സ് മേഖലയില്‍ 74-100 ശതമാനം വരെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തി. പ്രീമിയം മുഴുവനായും ഇന്ത്യയില്‍ നിക്ഷേപിക്കണം.
പഴയ നിയമം അടിസ്ഥാനമാക്കി ഉള്ള നിയന്ത്രണങ്ങള്‍ ഉടച്ച് വാർക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.