ദയാവധത്തിന് അനുമതി, പുതിയ നയവുമായി സംസ്ഥാന സർക്കാർ 

ബെംഗളൂരു: ജീവിതത്തിലേക്ക് മടങ്ങിവരില്ല എന്ന് ഉറപ്പുള്ള രോഗികള്‍ക്ക് ദയാവധത്തിനുള്ള കോടതി അനുമതി തോടാൻ അവകാശമുണ്ടെന്ന് കർണ്ണാടക ആരോഗ്യ വകുപ്പ്.

ദയാവധത്തിനുള്ള ചട്ടങ്ങള്‍ നിഷ്കർഷിക്കുന്ന 2023 ലെ സുപ്രീം കോടതി വിധി കണക്കിലെടുത്ത് പുതിയ ഉത്തരവുമായി കർണ്ണാടക ആരോഗ്യവകുപ്പ് രംഗത്തെത്തി.

രോഗമുക്തി ഉണ്ടാവില്ല എന്നുറപ്പുള്ളതും കാലങ്ങളായി കോമയിലോ അനാങ്ങാനാവാതെയോ ഒക്കെ ദുരിതമനുഭവിക്കുന്ന രോഗികള്‍ക്ക് ഈ നയം ഉപയോഗിച്ച്‌ ദയാവധത്തിനു അപേക്ഷ നല്‍കാവുന്നതാണ്.

പക്ഷെ രണ്ട് തലത്തിലുള്ള കൃത്യമായ വൈദ്യ പരിശോധനയിലൂടെയും കോടതി ഉത്തരവോടെയും മാത്രമേ ഇത് ദയാവധം നടപ്പാക്കാൻ സാധിക്കു എന്നും ഉത്തരവില്‍ പറയുന്നുണ്ട്.

ഭാവിയില്‍ ഇത്തരത്തില്‍ കിടപ്പിലായാല്‍ എന്ത് ചെയ്യണം എന്നതില്‍ മുൻകൂട്ടി മെഡിക്കല്‍ വില്‍പ്പത്രവും വ്യക്തികള്‍ക്ക് തയ്യാറാക്കി വയ്ക്കാമെന്നും ഇന്നലെ സർക്കാർ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്.

  മുൻ എം.എൽ.സിയുടെ ബിഎംഡബ്ല്യു കാറിൽ നിന്ന് 10 ലക്ഷം രൂപ മോഷ്ടിച്ചു; ഡ്രൈവർക്കെതിരെ കേസ്

ദയാവധത്തിനു അനുമതി ലഭിക്കാൻ ആദ്യം കുടുംബമോ അല്ലെങ്കില്‍ ബോധാവസ്ഥയിലുള്ള രോഗിയോ അപേക്ഷ നല്‍കണം.

ആദ്യ ഘട്ടത്തില്‍ മൂന്നു ഡോക്ടർമാരുടെ പാനല്‍ ഉണ്ടാക്കി അവർ റിപ്പോർട്ട് തയ്യാറാക്കണം.

രണ്ടാം ഘട്ടത്തില്‍ ഈ മെഡിക്കല്‍ പാനലില്‍ ഒരു സർക്കാർ ഡോക്ടറെ ഉള്‍പ്പെടുത്തി ആ റിപ്പോർട്ട് പരിശോധിക്കും.

പൂർണമായു രോഗി സ്വബോധത്തോടെയാണോ ഈ നിർദ്ദേശം മുന്നോട്ട് വച്ചത് എന്നതടക്കം ഈ റിപ്പോർട്ടില്‍ ഉണ്ടാവണം.

ഇനി രോഗിയല്ല കുടുംബമാണ് ഈ അപോക്ഷ നല്‍കിയത് എങ്കില്‍ ആ ആവശ്യം അംഗീകരിക്കാവുന്നതാണോ എന്നത് രണ്ടാം ഘട്ട പരിശോധനയിലാണ് ഉറപ്പ് വരുത്തുക.

  പെരുന്നാൾ ദിനത്തിൽ അപ്പാർട്ട്‌മെന്റിൽ ചോരപ്പുഴ; ലക്ഷ്യം ഭാര്യ, പക്ഷേ വെട്ടേറ്റത് മാതാപിതാക്കൾക്ക്

അതിനു ശേഷം അന്തിമ റിപ്പോർട്ട് കോടതിയുടെ പരിഗണനയ്ക്കായി സമർപ്പിക്കും.

കോടതി ഇത് വിശദമായി പരിഗണിച്ച്‌ പരിശോധന നടത്തിയ ശേഷമായിരിക്കും അന്തിമ ഉത്തരവ് നല്‍കുക.

ശേഷം മെഡിക്കല്‍ ബോർഡിന്റെ നിർദ്ദേശപ്രകാരം ജീവൻ രക്ഷാ മരുന്നുകളോ ഉപകരണങ്ങളോ പതുക്കെ പിൻവലിക്കുക മാത്രമാണ് ചെയ്യുക.

ഭാവിയില്‍ കിട്ടപ്പിലാകുകയോ സ്വബോധമില്ലാത്ത അവസ്ഥയിലാകുകയോ ചെയ്താല്‍ എന്ത് ചെയ്യണമെന്ന് വ്യക്തികള്‍ക്ക് മുൻകൂട്ടി മെഡിക്കല്‍ വില്‍പ്പത്രം ഉണ്ടാക്കി വയ്ക്കാമെന്നും ഈ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

സ്വയം തീരുമാനമെടുക്കാൻ ആവാത്ത അവസ്ഥയുണ്ടായാല്‍ തനിക്ക് വേണ്ടി തീരുമാനങ്ങളെടുക്കാൻ രണ്ടു പേരെ ചുമതലപ്പെടുത്താം. നിയമ പ്രകാരമായിരിക്കണം മെഡിക്കല്‍ വില്‍പത്രം തയ്യാറാക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സൗത്ത് ഡിസിപിയായി കോന വംശി കൃഷ്ണ ഐപിഎസ് ചുമതലയേറ്റു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts