തെളിവ് സഹിതം അറിയിക്കു: പാർക്കുകൾ മൈതാനങ്ങൾ തടാകങ്ങളുടെ ശോച്യാവസ്ഥ പരിഹാരിക്കും : ബിബിഎംപി

ബംഗളുരു: പരാതികളേറിതോടെ നഗരത്തിലെ പാർക്കുകൾ മൈതാനങ്ങൾ തടാകങ്ങൾ എന്നിവയുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ ബി ബി എം പി നടപടി തുടങ്ങി.

ഉടൻ പരിശോധന നടത്തി തൽസ്ഥിതി റിപ്പോർട്ട്‌ സമർപ്പിക്കാൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരുടെ ബി ബി എം പി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ്‌ നിർദേശിച്ചു.

  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!

നേരിട്ട് പരിശോധിച്ച് ചിത്രങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളോടെ റിപ്പോർട്ട് നൽകാനാണ് നിർദേശം.

അതിന്റെ അടിസ്ഥാനത്തിൽ നവീകരണത്തിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ബി ബി എം പി വ്യക്തമാക്കി.

പാർക്കുകളും തടാകതീരങ്ങളും സാമൂഹിക വിരുദ്ധരുടെ താവളമായെന്ന് പരാതി ഉയർന്നതോടെയാണ് നടപടി.

ഒപ്പം മിക്ക മൈതാനങ്ങളിലും മാലിന്യം തള്ളുന്നതയും പല സംഘടനകളും അനുമതിയില്ലാതെ അവ ഉപയോഗിക്കുന്നതായും ആക്ഷേപം ഉയരുന്നുണ്ട്.

  ഭാര്യ ഒളിച്ചോടിയ സംഭവത്തിൽ പ്രതികരണവുമായി അഖിൽ എൻആർഡി; 'പോയവർ പോയി, അവരെ ആരും കുറ്റപ്പെടുത്തരുത്'

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts