വാട്സ്ആപ്പ് വഴി സാമ്പത്തിക തട്ടിപ്പ്; ബെംഗളൂരു സ്വദേശി ഉൾപ്പെടെ 2 പേർ അറസ്റ്റിൽ 

ബെംഗളൂരു: ഓണ്‍ലൈൻ ഇടപാടിലൂടെ 28 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ജമ്മു-കശ്മീർ സ്വദേശി സുഹൈല്‍ വാനി (31), ബെംഗളൂരുവിലെ അമീർ സുഹൈല്‍ (30) എന്നിവരാണ് അറസ്റ്റിലായത്. ദക്ഷിണ കന്നട ജില്ലയില്‍ കൊണാജെ പോലീസ് സ്റ്റേഷൻ പരിധിയിലെ പരാതിക്കാരൻ വാട്സ്‌ആപില്‍ ലഭിച്ച സന്ദേശം പിന്തുടർന്നാണ് കെണിയില്‍ അകപ്പെട്ടത്. വാട്സ്‌ആപ്, ടെലിഗ്രാം പോലുള്ള ജനപ്രിയ സന്ദേശ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തുന്നത്. പരാതിക്കാരന് വാട്സ്‌ആപ് വഴിയാണ് ആദ്യം സന്ദേശം ലഭിച്ചത്. ഇത് ടെലഗ്രാമില്‍ നിരവധി ആശയവിനിമയങ്ങളിലേക്ക് നയിച്ചു. ഈ സന്ദേശം…

Read More

ചൈനീസ് താരത്തെ പരാജയപ്പെടുത്തി 18 കാരൻ ഡി.ഗുകേഷ് ഇനി ചതുരംഗപ്പലകയിലെ വിശ്വചാമ്പ്യൻ.

ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരം ഗുകേഷ്. 14ാമത്തെയും അവസാനത്തെയും മത്സരത്തിൽ ചൈനയുടെ ഡിംഗ് ലിറനെ തോൽപ്പിച്ച് ചാമ്പ്യനാകാൻ വേണ്ട ഏഴര പോയിന്റിലേക്ക് എത്തിയാണ് ഗുകേഷ് ജയിച്ചുകയറിയത്. ഇതോടെ ഏറ്റവും പ്രായംകുറഞ്ഞ വിശ്വകിരീട വിജയി എന്ന ചരിത്ര നേട്ടമാണ് ഗുകേഷ് സ്വന്തമാക്കിയിരിക്കുന്നത്. 18-ാമത്തെ ലോക ചെസ് കിരീടം 18-ാം വയസിൽ നേടിയെന്ന കൗതുകയും ഈ വിജയത്തിനൊപ്പമുണ്ട്. അവസാന മത്സരത്തിൽ ഡിങ് ലിറനെ ഞെട്ടിച്ചാണ് ഗുകേഷിന്റെ ക്ലാസിക്കൽ മത്സര വിജയം. ആനന്ദിനു ശേഷം നിന്ന് വിശ്വവിജയി ആദ്യ  ഇന്ത്യക്കാരനാണ് ഗുകേഷ്. 13 റൗണ്ട്…

Read More

കളിക്കുന്നതിനിടെ ജനൽ കട്ടില ദേഹത്ത് വീണ് ഒന്നര വയസുകാരൻ മരിച്ചു 

മലപ്പുറം: കളിക്കുന്നതിനിടെ ജനല്‍ കട്ടില ദേഹത്ത് വീണ് ഒന്നര വയസുകാരന്‍ മരിച്ചു. കിഴിശ്ശേരിക്കടുത്ത് കുഴിമണ്ണ പുളിയക്കോട് പുനിയാനിക്കോട്ടില്‍ മുഹ്‌സിന്റേയും കാരാട്ടുപറമ്പ് വലിയാറക്കുണ്ട് ജുനൈന തസ്‌നിയുടേയും മകന്‍ നൂര്‍ ഐമന്‍ (ഒന്നര) ആണ് മരിച്ചത്. ഇന്ന് രാവിലെ കാരാട്ടുപറമ്പിലെ മാതാവിന്റെ വീട്ടില്‍വെച്ചായിരുന്നു അപകടം. ബിരുദ വിദ്യാര്‍ഥിയായ മാതാവ് കോളജിലേക്ക് പോകാനൊരുങ്ങുമ്പോള്‍ കളിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന പഴയ ജനല്‍ കട്ടില വീഴുകയായിരുന്നു. ഉടന്‍ കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Read More

ബെംഗളൂരുവിലേക്കുള്ള യാത്ര, കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; തമിഴ്നാട്ടിൽ മലയാളികൾക്ക് ദാരുണാന്ത്യം 

ചെന്നൈ: തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം. കോയമ്പത്തൂർ മധുക്കരയിലാണ് അപകടം ഉണ്ടായത്. പത്തനംതിട്ട ഇരവിപേരൂർ സ്വദേശികളായ ജേക്കബ് എബ്രഹാം (60), ഷീബ ജേക്കബ്, ആരോണ്‍ ജേക്കബ് (2 മാസം പ്രായം) എന്നിവരാണ് മരിച്ചത്. ഒരു കുടുംബത്തിലെ മൂന്നു പേരാണ് മരിച്ചത്. ആരോണിന്റെ അമ്മ അലീനയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ലോറി ഡ്രൈവർ കരൂർ സ്വദേശി ശക്തിവേല്‍ അറസ്റ്റിലായിട്ടുണ്ട്. മലയാളികളായ കുടുംബം സഞ്ചരിച്ച ഓള്‍ട്ടോ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മലയാളികള്‍ ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു. രാവിലെ 11 മണിയോടെയാണ് അപകടം…

Read More

നടി കീർത്തി സുരേഷ് വിവാഹിതയായി; ചിത്രം പങ്കുവച്ച് താരം 

നടി കീർത്തി സുരേഷ് വിവാഹിതായായി. ആന്റണി തട്ടിലാണ് വരൻ. ഗോവയില്‍ വച്ച്‌ നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ കീർത്തി സുരേഷ് തന്നെയാണ് വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. പരമ്പരാഗത രീതിയിലാണ് കീർത്തി വിവാഹത്തിന് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. മഞ്ഞയില്‍ പച്ച ബോർഡറുള്ള പട്ട് പുടവയാണ് കീർത്തി ധരിച്ചത്. ജിമിക്കി കമ്മലും ട്രെഡിഷണല്‍ ആഭരണങ്ങളും ധരിച്ച്‌ തമിഴ് സ്റ്റൈല്‍ വധു സ്റ്റൈല്‍ ആയിരുന്നു. 15 വർഷമായി കീർത്തിയും ആന്റണിയും പ്രണയത്തിലായിരുന്നു. എഞ്ചിനീയറായ ആന്റണി ഇപ്പോള്‍ മുഴുവൻ സമയ ബിസിനസുകാരനാണ്. കൊച്ചി ആസ്ഥാനമായുള്ള…

Read More

പുഷ്പ 2 കാണാനെത്തിയ യുവാവ് തിയേറ്ററിൽ മരിച്ച നിലയിൽ 

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ പുഷ്പ 2 കാണാൻ തിയറ്ററില്‍ എത്തിയ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. അനന്തപുര്‍ ജില്ലയിലെ രായദുര്‍ഗിലാണു സംഭവം. ഹരിജന മദനപ്പ (35)യെയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറിന് തിയറ്ററിലെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മരണം എപ്പോഴാണ് സംഭവിച്ചതെന്നു സ്ഥിരീകരിച്ചിട്ടില്ല. 2.30ന് മാറ്റിനി ഷോയ്ക്ക് ടിക്കറ്റെടുത്ത മദനപ്പ, മദ്യലഹരിയിലാണ് തിയറ്ററിനകത്ത് പ്രവേശിച്ചതെന്നു പോലീസ് പറഞ്ഞു. ഇയാള്‍ തിയറ്ററിനകത്തുവച്ചും മദ്യപിച്ചെന്നു പോലീസ് വ്യക്തമാക്കി. അതിനിടെ പുഷ്പ 2 കാണാന്‍ തമിഴ്‌നാട്ടില്‍ പോയ മലയാളി യുവാവ് അപകടത്തില്‍ മരിച്ചു. വണ്ടിപെരിയാര്‍ എച്ച്‌പിസി മൂലക്കയം പുതുവല്‍ ജയറാം…

Read More

സംസ്ഥാനത്ത് ഒരാൾക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചു.

ബെംഗളൂരു : ശിവമോഗയിൽ ഒരാൾക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചു, ശിവമോഗ ജില്ലയിലെ തീർഥഹള്ളിക്ക് സമീപം ബെറ്റ ബസവാനി വനമേഖലയ്ക്കു സമീപം താമസിക്കുന്നയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്.  

Read More

പ്രസവവേദന വന്നപ്പോൾ സ്വന്തമായി പ്രസവം എടുത്തു; പൊക്കിൾകൊടി അറുത്ത് മാറ്റിയതിന് പിന്നാലെ അമിത രക്തസ്രാവത്തിൽ കുട്ടി മരിച്ചു

തൃശ്ശൂർ : സ്വന്തമായി പ്രസവം എടുത്തതിനെ തുടർന്ന് നവജാത ശിശു മരിച്ചു. തൃശ്ശൂർ ചാലക്കുടിയിൽ ആണ് സംഭവം. ചാലക്കുടി മേലൂരിൽ താമസിക്കുന്ന ഒഡീഷ സ്വദേശികളായ ഗുല്ലി – ശാന്തി ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. തിങ്കളാഴ്ച തങ്ങൾ ആശുപത്രിയിൽ പോയിരുന്നെങ്കിലും അവിടെ ഡോക്ടർ ഉണ്ടായിരുന്നില്ല എന്നാണ് ഗുല്ലി അറിയിക്കുന്നത്. തുടർന്ന് തിരികെ വീട്ടിൽ തന്നെ എത്തി. ശേഷം പ്രസവവേദന വന്നപ്പോൾ സ്വന്തമായി പ്രസവം എടുക്കുകയായിരുന്നു. എന്നാൽ പൊക്കിൾകൊടി അറുത്ത് മാറ്റിയതിന് പിന്നാലെ കുട്ടി മരിക്കുകയായിരുന്നു. പ്രസവത്തിന് രണ്ടാഴ്ച മുൻപ് തന്നെ ആശുപത്രിയിൽ അഡ്മിറ്റ് ആകാൻ ഈ…

Read More

റെയ്ഡിൽ 49 കോടിയുടെ അനധികൃത സ്വത്ത് കണ്ടെടുത്ത് ലോകായുക്ത

ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കർണാടകത്തിൽ ആറു ജില്ലകളിൽ സർക്കാരുദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും ലോകായുക്ത നടത്തിയ റെയ്ഡിൽ 48.55 കോടി രൂപയുടെ അനധികൃത സ്വത്ത് പിടിച്ചെടുത്തു. ബെംഗളൂരു റൂറൽ, ബെംഗളൂരു സിറ്റി, ഗദഗ്, റായ്ചൂരു, കലബുറഗി, ചിത്രദുർഗ എന്നീ ജില്ലകളിലായി 50-ലേറെ ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ചന്നപട്ടണ പോലീസ് ട്രെയിനിങ് സ്കൂൾ ഡിവൈ.എസ്.പി. നഞ്ചുണ്ടയ്യ, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഇകേഷ് ബാബു, ബെസ്‌കോം സൂപ്രണ്ട് എൻജിനീയർ ലോകേഷ് ബാബു, ബെംഗളൂരു റൂറൽ ജില്ലാ ഹെൽത്ത് ഓഫീസർ ഡോ. സുനിൽ…

Read More

ശുദ്ധീകരിച്ച വെള്ളം പീനിയ വ്യവസായ മേഖലയിൽ എത്തിക്കാൻ പദ്ധതി; ബി.ഡബ്ല്യു.എസ്.എസ്.ബി.

ബെംഗളൂരു : പീനിയ വ്യവസായ മേഖലയിലേക്ക് ശുദ്ധീകരിച്ച വെള്ളമെത്തിക്കാനുള്ള പദ്ധതി നിർദേശിച്ച് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സുവിജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി.). കുടിക്കാനൊഴികെയുള്ള ആവശ്യങ്ങൾക്കായി ശുദ്ധീകരിച്ച വെള്ളമെത്തിക്കുന്നതാണ് പദ്ധതി. 27.5 കോടി രൂപയുടെ പദ്ധതി ബെംഗളൂരു ജലവിതരണ ബോർഡിന്റെ അനുമതി നേടിയശേഷം സംസ്ഥാന സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്. പദ്ധതി പ്രകാരം ബെംഗളൂരു ജല അതോറിറ്റി ദിവസേന 40 ലക്ഷം ലിറ്റർ ശുദ്ധീകരിച്ച വെള്ളം വിതരണംചെയ്യും. നാഗസാന്ദ്രയിൽ ദൊഡ്ഡബിദരക്കല്ലു തടാകത്തിന് സമീപത്തെ ശുദ്ധീകരണ പ്ലാന്റിൽനിന്നാണ് വെള്ളമെത്തിക്കുന്നത്. പീനിയ വ്യവസായ മേഖലയിൽനിന്ന് നാലു കിലോമീറ്റർ അകലെയാണ് ശുദ്ധീകരണ പ്ലാന്റ്.…

Read More