പ്രസവവേദന വന്നപ്പോൾ സ്വന്തമായി പ്രസവം എടുത്തു; പൊക്കിൾകൊടി അറുത്ത് മാറ്റിയതിന് പിന്നാലെ അമിത രക്തസ്രാവത്തിൽ കുട്ടി മരിച്ചു

തൃശ്ശൂർ : സ്വന്തമായി പ്രസവം എടുത്തതിനെ തുടർന്ന് നവജാത ശിശു മരിച്ചു. തൃശ്ശൂർ ചാലക്കുടിയിൽ ആണ് സംഭവം. ചാലക്കുടി മേലൂരിൽ താമസിക്കുന്ന ഒഡീഷ സ്വദേശികളായ ഗുല്ലി – ശാന്തി ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്.

തിങ്കളാഴ്ച തങ്ങൾ ആശുപത്രിയിൽ പോയിരുന്നെങ്കിലും അവിടെ ഡോക്ടർ ഉണ്ടായിരുന്നില്ല എന്നാണ് ഗുല്ലി അറിയിക്കുന്നത്. തുടർന്ന് തിരികെ വീട്ടിൽ തന്നെ എത്തി. ശേഷം പ്രസവവേദന വന്നപ്പോൾ സ്വന്തമായി പ്രസവം എടുക്കുകയായിരുന്നു. എന്നാൽ പൊക്കിൾകൊടി അറുത്ത് മാറ്റിയതിന് പിന്നാലെ കുട്ടി മരിക്കുകയായിരുന്നു.

  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന

പ്രസവത്തിന് രണ്ടാഴ്ച മുൻപ് തന്നെ ആശുപത്രിയിൽ അഡ്മിറ്റ് ആകാൻ ഈ ദമ്പതികളോട് നിർദ്ദേശിച്ചിരുന്നു എന്നാണ് പ്രദേശത്തെ ആശാ വർക്കർ വ്യക്തമാക്കുന്നത്. ശാന്തി ഗർഭിണിയായിരുന്നു എന്ന കാര്യം തന്നെ വളരെ വൈകിയാണ് തങ്ങൾ അറിഞ്ഞത് എന്നും ആശാവർക്കർമാർ വ്യക്തമാക്കുന്നുണ്ട്.

പ്രസവത്തിനുശേഷം പൊക്കിൾകൊടി മുറിച്ചു മാറ്റിയപ്പോൾ ഉണ്ടായ അമിത രക്തസ്രാവമാണ് കുട്ടിയുടെ മരണത്തിന് കാരണമായിട്ടുള്ളത്. അമ്മ ശാന്തിക്കും അമിത രക്തസ്രാവം ഉണ്ടായിരുന്നു. ഭർത്താവ് വിവരമറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തിയ ആശ വർക്കർമാർ ഉടനെ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ
[masterslider id="10"]

Related posts