കേരളത്തിന് നേരെ കണ്ണടച്ച് ദക്ഷിണ പശ്ചിമ റെയിൽവേ; കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ ഇല്ല

ബെംഗളൂരു: കേരളത്തിലേക്ക് ഒരു സ്പെഷ്യൽ ട്രെയിൻ പോലും അനുവദിക്കാതെ ദക്ഷിണ പശ്ചിമ റെയിൽവേ. വടക്കൻ കർണാടകയിലേക്കും ഉത്തരേന്ത്യൻ നഗരങ്ങളിലേക്കും സ്പെഷ്യൽ ട്രെയിൻ അനുവദിച്ചെങ്കിലും യാത്രതിരക്ക് ഏറെയുള്ള കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകൾ ഒരു അധിക കോച്ചുകൾ പോലും ഏർപ്പെടുത്തിയില്ല. ഓണം ദസറ സീസണിൽ ഓടിച്ചിരുന്ന എസ്.എം.വി.ടി -കൊച്ചുവേളി സ്പെഷ്യൽ ഫെയർ ട്രെയിനും ഇത്തവണ അനുവദിച്ചിട്ടില്ല. കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്ന നാളെ കേരളം ആർ ടി സി 15 സ്പെഷ്യൽ ബസുകൾ അനുവദിച്ചിട്ടുണ്ട്. ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞു. കർണാടക…

Read More

കേരളത്തിലേക്കുള്ള യാത്രക്കിടെ ബസിൽ നിന്നും രാസലഹരി പിടികൂടി

ബെംഗളുരു: ബെംഗളുരു – കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ടൂറിസ്റ്റ് ബസില്‍ ലഹരിമരുന്ന് കടത്തുന്നതിനിടെ യുവതിയും യുവാവും അറസ്റ്റിൽ. നോര്‍ത്ത്പറവൂര്‍ മന്നം മാടേപ്പടിയില്‍ സജിത്ത് (28), പള്ളിത്താഴം വലിയപറമ്പില്‍ സിയ (32) എന്നിവരെയാണ് 50ഗ്രാം രാസലഹരിയുമായി ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷൻഫോഴ്സും അങ്കമാലി പോലീസും ചേര്‍ന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വിവേക്‌കുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് അങ്കമാലി കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിനു മുന്നില്‍ വാഹനം തടഞ്ഞ് പരിശോധിക്കുകയായിരുന്നു. ബാഗില്‍ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. മഡിവാളയില്‍ നിന്ന് ഗ്രാമിന് നാലായിരത്തോളം രൂപയ്ക്കാണ് വാങ്ങിയത്. നാലിരട്ടി…

Read More

ദുരഭിമാനക്കൊല; ഇതരമതസ്ഥനായ സഹപാഠിയെ പ്രണയിച്ചതിന് അച്ഛന്‍ വിഷം കൊടുത്തു കൊന്ന പത്താംക്ലാസുകാരിയുടെ പോസ്റ്റ് മോര്‍ട്ടം ഇന്ന്

കൊച്ചി: അച്ഛൻ വിഷം നൽകിയ 14 കാരി മരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് പെൺകുട്ടി മരിച്ചത്. ഇതരമതക്കാരനായ യുവാവുമായി പെൺകുട്ടി പ്രണയത്തിലായതാണ് പിതാവിനെ ചൊടിപ്പിച്ചത്. ഒക്ടോബർ 29ന് രാവിലെയാണ് കുട്ടിക്ക് പിതാവ് വിഷം നൽകിയത്. ഇയാൾ കമ്പിവടി കൊണ്ട് കുട്ടിയുടെ ദേഹമാസകലം അടിക്കുകയും വായിൽ ബലമായി വിഷം ഒഴിക്കുകയുമായിരുന്നു. കളനാശിനിയാണ് ഇയാൾ കുട്ടിയെ കൊണ്ട് കുടിപ്പിച്ചത്. പിതാവ് അബീസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.

Read More

കേരളത്തിൽ ഇനി ഗതാഗതനിയമലംഘനത്തിന് പിഴ അടക്കാത്തവർക്ക് പുക സർട്ടിഫിക്കറ്റ് നൽകില്ല

തിരുവനന്തപുരം: ഗതാഗതനിയമലംഘനത്തിന് പിഴ അടക്കാത്തവർക്ക് ഡിസംബർ 1 മുതൽ പുക സർട്ടിഫിക്കറ്റ് നൽകില്ല. മോട്ടോർവാഹവവകുപ്പാണ് കടുത്ത നടപടിയുമായി രംഗത്തെത്തുന്നത്. മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന റോഡ് സുരക്ഷ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ഡിസംബര്‍ ഒന്ന് മുതല്‍ ഇത് നടപ്പാക്കുമെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. സർക്കാർ അംഗീകരിച്ചിട്ടള്ള പുക പരിശോധന കേന്ദ്രങ്ങളിൽ സർട്ടിഫിക്കറ്റിനായി എത്തുമ്പോൾ പിഴക്കുടിശിക ഉണ്ടോയെന്ന് പരിശോധിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തും. ഗതാഗത നിയമലംഘനങ്ങളുടെ പിഴയെല്ലാം അടച്ച വാഹനങ്ങള്‍ക്ക് മാത്രം പുകപരിശോധന സര്‍ട്ടിഫിക്കറ്റ് നൽകിയാൽ മതിയെന്നാണ് റോഡ് സുരക്ഷാ കമ്മിറ്റിയുടെ നിർദേശം. ഇനിമുതൽ പിഴക്കുടിശിക…

Read More

റൂട്ട് കനാൽ ചെയ്തു,മൂന്നര വയസുകാരൻ മരിച്ചു; ചികിത്സാപിഴവെന്ന് കുടുംബം

തൃശൂർ: കുന്നംകുളം മലങ്കര ആശുപത്രിയിൽ മൂന്നര വയസ്സുകാരൻ മരിച്ചു. കെവിൻ – ഫെൽജ ദമ്പതികളുടെ മകൻ ആരോണാണ് മരിച്ചത്. തൃശൂർ മുണ്ടൂർ സ്വദേശിയാണ് ആരോൺ. അതേസമയം, ചികിത്സാ പിഴവ് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തി. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റൂട്ട് കനാൽ സർജറിക്കായാണ് കുട്ടിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. തുടർന്ന് ഇന്ന് രാവിലെ 6 മണിക്ക് കുട്ടിയെ സർജറിക്കായി കൊണ്ടുപോയി. പതിനൊന്നരയോടെ ബന്ധുക്കൾ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ അതിന് തയ്യാറായില്ല. പിന്നീട് കുട്ടി മരിച്ചതായി ആശുപത്രി…

Read More

മൈസൂരുവിൽ വിനോദയാത്രക്കിയ്ക്ക് എത്തിയ മലയാളി വിദ്യാര്‍ഥിനി ഹൃദയാഘാതം മൂലം മരിച്ചു

ബെംഗളൂരു: മൈസുരുവിൽ ഹൈസ്കൂൾ വിദ്യാർഥിനി ഹൃദയാഘാതം മൂലം മരിച്ചു. പുലാപ്പറ്റ എം എൻ കെ എം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശ്രീസയനയാണ് മരിച്ചത്. മൈസൂരിലേക്ക് വിനോദയാത്രക്ക് പോയപ്പോഴായിരുന്നു സംഭവം. ഇന്നലെ രാത്രി മൈസൂരില്‍ വൃന്ദാവന്‍ ഗാര്‍ഡന്‍ കണ്ടുമടങ്ങുമ്പോഴാണ് സയന കുഴഞ്ഞുവീഴുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് ഹൃദയാഘാതമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. പിന്നീട് വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. സയനയുടെ മരണത്തിൽ അനുശോചിച്ച് എം എൻ കെ എം സ്കൂളിന് ഇന്ന് അവധിയായിരിക്കും.

Read More

ബിരിയാണി ഓർഡർ ചെയ്‌ത യുവതിക്ക് ലഭിച്ചത് വേവിക്കാത്ത കോഴിത്തല ബിരിയാണി

ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ബിരിയാണിയില്‍ യുവതിക്ക് ലഭിച്ചത് വേവിക്കാത്ത കോഴിത്തല. മലപ്പുറം ജില്ലയിലെ തിരൂര്‍ ഏഴൂര്‍ സ്വദേശിനി പ്രതിഭയ്ക്കാണ് ഓർഡർ ചെയ്ത് ബിരിയാണിയിൽ നിന്ന് കോഴിത്തല ലഭിച്ചത്. ഉടൻ തന്നെ യുവതി ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ പരാതി നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച പ്രതിഭ വീട്ടിലേക്ക് നാല് ബിരിയാണിയാണ് ഓര്‍ഡര്‍ ചെയ്തത്. മുത്തൂരിലെ പൊറോട്ട സ്റ്റാളില്‍ നിന്നാണ് ബിരിയാണി ഓര്‍ഡർ ചെയ്ത്. രണ്ട് ബിരിയാണി കുട്ടികള്‍ കഴിച്ച് കഴിഞ്ഞതിന് ശേഷം മൂന്നാമത്തെ പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് കോഴിത്തല കണ്ടത്. തിരൂര്‍ നഗരസഭ ആരോഗ്യ…

Read More

ബംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥികളുടെ പേരിൽ വായ്പ തട്ടിപ്പ്; മലയാളികളായ അഞ്ച് പ്രതികൾ പിടിയിൽ

ബംഗളൂരു: കേരളത്തിൽ നിന്നുള്ള നഴ്സിംഗ് വിദ്യാർഥികളുടെ പേരിൽ ബംഗളൂരുവിൽ വായ്പ തട്ടിപ്പ് നടത്തിയ 5 പ്രതികൾ പിടിയിൽ. 200ലധികം വിദ്യാർഥികളുടെ രേഖകൾ ഉപയോഗിച്ച് കോടിക്കണക്കിന് രൂപയാണ് വായ്പ എടുത്തിരിക്കുന്നത്. ബംഗളൂരു ആസ്ഥാനമായി ദേവാമൃതം എന്ന പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. മുന്തിയ കോളജ് കാണിച്ച് രക്ഷിതാക്കളെ വിശ്വസിപ്പിച്ച ശേഷം ചെറുകിട കോളജുകളിൽ അഡ്മിഷൻ തരപ്പെടുത്തി നൽകും. തുടർന്ന് കുട്ടികളുടെ രേഖകൾ ഉപയോഗിച്ച് വായ്പയെടുക്കും. കോളജിൽ ഫീസ് അടക്കാതെ വന്നതിനെ തുടർന്ന് കുട്ടികളുടെ പഠനം മുടങ്ങുകയും ലോൺ തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ബാങ്കുകളിൽ നിന്നും…

Read More

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; പ്രതിക്കെതിരെ കോടതി ഇന്ന് വിധി പറയും: വിചാരണ പൂർത്തിയാക്കിയത് 26 ദിവസം കൊണ്ട്

കൊച്ചി: ആലുവയിലെ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധി പ്രസ്താവിക്കും. ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ 5 വയസ്സുകാരിയെയാണ് തട്ടിക്കൊണ്ടുപോയി ബലത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത് എറണാകുളം പോക്സോ കോടതി ജഡ്ജ് കെ സോമനാണ് വിധി പ്രസ്താവിക്കുക. ബീഹാർ സ്വദേശി അസ്ഫാക് ആലം ആണ് കേസിലെ ഏക പ്രതി. ജൂലൈ 28 നാണ് ആലുവ മാർക്കറ്റിന് സമീപം ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത് 26 ദിവസം കൊണ്ട് അതിവേഗത്തിൽ വിചാരണ പൂർത്തിയാക്കിയാണ് അതിവേഗം വിധി പറയുന്നതെന്ന എന്ന പ്രത്യേകത ഈ…

Read More

ശ്രദ്ധിക്കുക!!!! ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം

കേരളത്തിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. പാലക്കാട് ഓവർ ബ്രിഡ്ജിന്റെയും, ലെവൽ ക്രോസിന്റെയും നിർമ്മാണം നടത്തുന്നതിനെ തുടർന്നാണ് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ചില ട്രെയിനുകളുടെ സമയക്രമം പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലെ നിസാമുദ്ദീൻ വരെ സർവീസ് നടത്തുന്ന രാജധാനി എക്സ്പ്രസ് ഇന്ന് 2.30 മണിക്കൂർ വൈകി രാത്രി 9:45-നാണ് പുറപ്പെടുകയുള്ളൂ. എറണാകുളം-ഓഖ എക്സ്പ്രസ് ഇന്ന് മുതൽ 9-ാം തീയതി വരെ 3.50 മണിക്കൂർ വൈകി, രാത്രി 12:15-നാണ് പുറപ്പെടുക. എറണാകുളം-ലോകമാന്യതിലക് തുരന്തോ എക്സ്പ്രസ് 3:40 മണിക്കൂർ വൈകി പുലർച്ചെ…

Read More
Click Here to Follow Us