ശ്രദ്ധിക്കുക!!!! ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം

കേരളത്തിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. പാലക്കാട് ഓവർ ബ്രിഡ്ജിന്റെയും, ലെവൽ ക്രോസിന്റെയും നിർമ്മാണം നടത്തുന്നതിനെ തുടർന്നാണ് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ഈ സാഹചര്യത്തിൽ ചില ട്രെയിനുകളുടെ സമയക്രമം പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലെ നിസാമുദ്ദീൻ വരെ സർവീസ് നടത്തുന്ന രാജധാനി എക്സ്പ്രസ് ഇന്ന് 2.30 മണിക്കൂർ വൈകി രാത്രി 9:45-നാണ് പുറപ്പെടുകയുള്ളൂ.

  വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

എറണാകുളം-ഓഖ എക്സ്പ്രസ് ഇന്ന് മുതൽ 9-ാം തീയതി വരെ 3.50 മണിക്കൂർ വൈകി, രാത്രി 12:15-നാണ് പുറപ്പെടുക.

എറണാകുളം-ലോകമാന്യതിലക് തുരന്തോ എക്സ്പ്രസ് 3:40 മണിക്കൂർ വൈകി പുലർച്ചെ 1:10-നാണ് പുറപ്പെടുകയുള്ളൂ.

നവംബർ അഞ്ചിന് സർവീസ് നടത്തുന്ന എറണാകുളം-അജ്മീർ എക്സ്പ്രസ് 3.50 മണിക്കൂർ വൈകി പുലർച്ചെ 12:15-നാണ് പുറപ്പെടുക.

തിരുവനന്തപുരത്ത് നിന്ന് നവംബർ ആറിനുളള വെരാവൽ എക്സ്പ്രസ് 3.50 മണിക്കൂർ വൈകി രാത്രി 7.35-നും,

  ദുരഭിമാനക്കൊല; പ്രണയത്തിന്റെ പേരിൽ പതിനേഴുകാരിയായ മകളെ അച്ഛൻ കൊലപ്പെടുത്തി

നാഗർകോവിൽ നിന്നുള്ള ഏറനാട് എക്സ്പ്രസ് 16-ന് 4.50 മണിക്കൂർ വൈകി രാവിലെ 6.25-നുമായിരിക്കും പുറപ്പെടുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാഗിയും പവിഴമല്ലിയും ബിയർ മഗ്ഗിലേക്ക്; പ്രാദേശിക രുചിക്കൂട്ടുകളുമായി ഐടി നഗരത്തിൽ പുതിയ 'ലഹരി'
[masterslider id="10"]

Related posts