രാഹുലിന്‍റെ അറസ്റ്റ് ഉടനില്ല, പതിനൊന്നാം ദിനവും ഒളിവിൽ

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ പതിനൊന്നം ദിനവും ഒളിവിൽ തുടരുന്നു. ആദ്യകേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. രണ്ടാമത്തെ കേസിൽ അതിജീവിതയുടെ മൊഴിയെടുത്ത ശേഷമായിരിക്കും തുടർനടപടികൾ.അറസ്റ്റ് ചെയ്തില്ലെങ്കിലും നിരീക്ഷണം ഉറപ്പുവരുത്താനാണ് എസ്‌ഐടിയുടെ നീക്കം. രാഹുലിനെ സഹായിച്ചവരെയും നിരീക്ഷണത്തിൽ നിർത്തും. ക്രൈം ബ്രാഞ്ചിന്റെ രണ്ടാം സംഘം ബംഗളൂരുവിലേക്ക് പോകും. ആദ്യ സംഘത്തോട് തിരികെയെത്താനും നിർദേശം നൽകും

Read More

ടിക്കറ്റ് കിട്ടാനില്ല: നിരക്ക് കുത്തനെ കൂട്ടി വിമാനകമ്പനികൾ; ടിക്കറ്റിന് യൂറോപ്യന്‍ യാത്രയേക്കാള്‍ ചെലവ്

indigo

ഡൽഹി: കൊച്ചി എയർ ഇന്ത്യ എക്‌സ്‌പ്രസ് ടിക്കറ്റ് നിരക്ക് 45000 രൂപയായി ഉയർന്നു. ഡൽഹി- തിരുവനന്തപുരം എയർ ഇന്ത്യ എക്‌സ്‌പ്രസ് നിരക്ക് 48000 രൂപയായി. സമാന രീതിയിൽ മറ്റിടങ്ങളിലേക്കും ടിക്കറ്റ് നിരക്ക് ഇരട്ടിയിൽ അധികമായാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകളിൽ തടസം നേരിട്ടിരുന്നു.. എന്നാൽ ഉയർത്തിയ ടിക്കറ്റ് നിരക്കിൽ വലയുകയാണ് യാത്രക്കാർ. ജീവനക്കാരുടെ ക്ഷാമമാണ് ഇൻഡിഗോയുടെ നിലവിലെ പ്രതിസന്ധിക്ക് കാരണം. ക്രൂ ഡ്യൂട്ടി ടൈം നടപ്പിലാക്കിയത് പൈലറ്റുമാരുടെ ക്ഷാമത്തിന് കാരണമായെന്നാണ് സൂചന. പൈലറ്റുമാർക്ക് കൂടുതൽ വിശ്രമം അനുവദിക്കുന്നതിനായി നിലവിൽ…

Read More

അതിജീവിതയെ അപമാനിച്ച കേസ്; രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷയില്‍ വാദം ഇന്നും തുടരും; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: ജയിലില്‍ നിരാഹാരം തുടര്‍ന്നിരുന്ന രാഹുല്‍ ഈശ്വറിനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ ഇരയെ അധിക്ഷേപിച്ച കേസില്‍ റിമാന്‍ഡിലായ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷയില്‍ വാദം ഇന്നും തുടരും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം. പരാതിക്കാരിയുടെ വ്യക്തിത്വം വെളിപ്പെടുത്തിയിട്ടില്ലെന്നാണ് രാഹുല്‍ ഈശ്വറിന്റെ വാദം. പരാതിക്കാരിയുമായി ബന്ധപ്പെട്ട എഫ്‌ഐആറിലെ വിശദാംശങ്ങള്‍ പങ്കുവെക്കുക മാത്രമാണ് ചെയ്തതെന്നും രാഹുല്‍ കോടതിയെ അറിയിച്ചു. എന്നാല്‍ രാഹുല്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും കൂടുതല്‍ സമയം കസ്റ്റഡിയില്‍ വേണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.…

Read More

രാഹുലിന്റ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. രാഹുല്‍ ഉയര്‍ത്തിയ എതിര്‍വാദങ്ങള്‍ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് തടഞ്ഞത്. ആദ്യകേസിലാണ് രാഹുലിന്റെ അറസ്റ്റ് വിലക്കിയത്. രാഹുലിന്റെ ഹര്‍ജി പരിഗണിച്ചാണ് നടപടി. ഡിസംബര്‍ 15 ന് ഹര്‍ജി വീണ്ടും പരിഗണിക്കും. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോടും പൊലീസിനോടും കോടതി റിപ്പോര്‍ട്ട് തേടി. കേസ് ഡയറി ഹാജരാക്കണമെന്നും നിർദേശിച്ചു.

Read More

സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു

കണ്ണൂർ: കതിരൂരിൽ നിർമാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിലെ വെള്ളത്തിൽ വീണ് കുഞ്ഞ് മരിച്ചു. കതിരൂർ വെസ്റ്റ് പാട്യം സ്വദേശി അൻസിൽ- ഫാത്തിമ ദമ്പതികളുടെ മകൻ മർവാൻ (3) ആണ് മരിച്ചത്. അടുത്ത വീട്ടിൽ കളിക്കാൻ പോയപ്പോഴാണ് കുട്ടി അപകടത്തിൽപ്പെട്ടത്. തേപ്പ് കഴിഞ്ഞ സെപ്റ്റിക് ടാങ്കിൽ വെള്ളം നിറച്ചുവച്ചിരുന്നു.

Read More

കേരളത്തിൽ എസ്‌ഐആർ സമയപരിധി വീണ്ടും നീട്ടി

കേരളത്തിൽ എസ്‌ഐആർ സമയപരിധി വീണ്ടും നീട്ടി. പുതുക്കിയ തീയതി പ്രകാരം ഡിസംബർ 18 വരെ എന്യൂമറേഷൻ ഫോം സ്വീകരിക്കും. കരട് വോട്ടർ പട്ടിക ഈ മാസം 23 ന് പ്രസിദ്ധീകരിക്കും. 2026 ഫെബ്രുവരി 21നാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക. ഒരാഴ്ച കൂടി നീട്ടണമെന്ന് സർക്കാർ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കമ്മീഷന്റെ തീരുമാനം. നേരത്തെ അവസാന തീയതി നീട്ടുന്നത് പരിഗണിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദ്ദേശം നൽകിയിരുന്നു. പിന്നാലെ സമയപരിധി ഡിസംബർ 11 ആക്കിയിരുന്നു. ഇതാണ് വീണ്ടും നീട്ടി 18 ആക്കിയത്.

Read More

പ്രതിശ്രുതവധുവിന്റെയും വരന്റെയും സ്വകാര്യ ചിത്രങ്ങൾ പരസ്യപ്പെടുത്തി: ആണ്‍സുഹൃത്ത് പിടിയില്‍

മുംബൈ: മുൻകാമുകിയുടെ മെയിൽ ഹാക്ക് ചെയ്ത് പെൺകുട്ടിയുടെയും വരന്റെയും സ്വകാര്യ ചിത്രങ്ങൾ മോഷ്ടിച്ച് പരസ്യപ്പെടുത്തിയതിന് മുപ്പത്തിമൂന്നുകാരനായ ഭവേഷ് ഷരദ്ദ് ഹാൽദൻകർ അറസ്റ്റിലായി. എഫ് ഐ ആർ റിപ്പോർട്ട് അനുസരിച്ച്, ഭാണ്ഡുപ്പ് സ്വദേശിനിയായ യുവതി 3 വർഷമായി പ്രതിയുമായി പ്രണയത്തിലായിരുന്നു. 2025ൽ തർക്കത്തെ തുടർന്ന് അവർ തമ്മിൽ വേർപിരിയുകയും, മറ്റൊരാളുമായി യുവതിയുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. എന്നാൽ ഓക്ടോബർ 6ന് ഹാൽദൻകർ യുവതിയുടെ സഹോദരിയെ വിളിച്ച് തന്റെ പക്കൽ പരാതിക്കാരിയുടെ ചിത്രങ്ങൾ ഉണ്ടെന്നും അത് മാതാപിതാക്കളെ കാണിക്കുമെന്നും ഭീക്ഷണിപ്പെടുത്തി. അടുത്ത ദിവസം പരാതിക്കാരി പ്രതിശ്രുതവരനൊപ്പം കശ്മീരിൽ…

Read More

ഓടയ്ക്ക് എടുത്ത കുഴിയില്‍ വീണ് യുവാവ് മരിച്ചു

തിരുവനന്തപുരം: റോഡ് വികസനത്തിന്റെ ഭാഗമായി ഓടയ്ക്ക് എടുത്ത കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ ഒരു മണിയോടെ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ കരകുളം ഏണിക്കര ദുർഗ്ഗാ ലൈൻ ശിവശക്തിയിൽ ആകാശ് മുരളി (30 )ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ടെക്നോപാർക്കിൽ ജോലി കഴിഞ്ഞ് ബുള്ളറ്റിൽ വരുന്ന സമയത്താണ് അപകടം നടന്നത്. പുരവൂർകോണത്ത് റോഡ് വികസനത്തിന്റെ ഭാഗമായി ഓടയ്ക്ക് എടുത്ത കുഴിയിലാണ് ആകാശ് വീണത്.

Read More

സ്വന്തം പാർട്ടിയിൽ നിന്ന് തള്ളി പറഞ്ഞവർക്ക് മാപ്പില്ല; രാഹുൽ മാങ്കൂട്ടത്തെ പിന്തുണച്ച് ജിഷ കളരിക്കൽ

സ്വന്തം പാർട്ടിയിൽ നിന്ന് ഈ മനുഷ്യനെ തള്ളി പറഞ്ഞവർക്ക് മാപ്പില്ല. രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി കോൺ​ഗ്രസ് മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ജിഷ കളരിക്കൽ. രാഹുലിന്റെ അമ്മയുടെ ഹൃദയം നോവുന്നതുപോലെ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ടെന്നും കാലം എല്ലാത്തിനും മറുപടി നൽകുമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്നലെ കോൺഗ്രസ് പുറത്താക്കിയതിനുപിന്നാലെയാണ് ജിഷയുടെ കുറിപ്പ്. രാഹുലാ…… നിന്റെ കൂടെ നിന്നെ ഇല്ലായ്മ ചെയ്തവർക്ക് ബാലറ്റ് പേപ്പറിലൂടെ ഈ കേരളത്തിലെ സ്ത്രീകൾ മറുപടി നൽകും അത് ആരാണെന്ന് ഈ കേരളത്തിലെ…

Read More

അനധികൃത ടെലിഫോൺ എക്സ്‌ചേഞ്ച് നടത്തിയ മലയാളിയെ തേടി ബെംഗളൂരു പോലീസ്

ബെംഗളൂരു : രാജ്യാന്തര കോളുകൾ ലോക്കൽ കോളുകളാക്കി മാറ്റുന്നതിനായി അനധികൃത ടെലിഫോൺ എക്സ്‌ചേഞ്ച് നടത്തിയതായി കണ്ടെത്തി. ബെംഗളൂരു ഇലക്‌േട്രാണിക് സിറ്റിയിലെ ദേവരാജ് ബിൽഡിങ്ങിലെ നാലാംനിലയിലാണ് എക്സ്‌ചേഞ്ച് പ്രവർത്തിച്ചിരുന്നത്. ഇത് നടത്തിയിരുന്ന മലയാളി ദുബായിലേക്ക് കടന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. വൊഡാഫോൺ കമ്പനി നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനധികൃത ടെലിഫോൺ എക്സ്‌ചേഞ്ച് കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയിൽ 28 സിം ബോക്സുകളും വിവിധ സേവനദാതാക്കളുടെ 1,193 സിം കാർഡുകളും മൂന്ന് റൗട്ടറുകൾ, ലാപ്‌ടോപ് തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. ഇവയ്ക്ക് ആകെ 40 ലക്ഷം രൂപവിലമതിക്കും. സിം കാർഡുകളും…

Read More