ഇതാണോ നീതി; സസൂക്ഷ്മം തയ്യാറാക്കിയ തിരക്കഥ; ശക്തമായ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്

നടിയെ ആക്രമിച്ച കേസിൽ കോടതി വിധി പ്രഖ്യാപിച്ചതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി നടി പാർവതി തിരുവോത്ത് രംഗത്ത്. കേസിലെ ഒന്നു മുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയെങ്കിലും എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ പശ്ചാത്തലത്തിലാണ് അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാർവതി വികാരഭരിതമായ കുറിപ്പ് പങ്കുവെച്ചത്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അതിജീവിതയ്‌ക്കൊപ്പം നിലകൊള്ളുമെന്ന് ഉറപ്പിച്ചു പറഞ്ഞ താരം, ‘ഇതാണോ നീതി?’ എന്ന ചോദ്യമുയർത്തി. ‘അവൾക്കൊപ്പം എന്നെന്നും’ എന്ന കുറിപ്പും പാർവതി പങ്കുവച്ചിട്ടുണ്ട്. ‘‘അവൾ പോരാടിയത് അവൾക്കുവേണ്ടി മാത്രമല്ല, കേരളത്തിലെ ഓരോ സ്ത്രീകൾക്കും വേണ്ടിയാണ്. അവളുടെ…

Read More

തീര്‍ന്നില്ല; നിയമനടപടികള്‍ തുടരും: ഇനിയും ദിലീപിനെ കാത്തിരിക്കുന്നത് കോടതിവഴികള്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടന്‍ ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ പ്രൊസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി ന്യായം പരിശോധിച്ച ശേഷമാകും നടപടി. ഗൂഢാലോചന തെളിയിക്കാന്‍ കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം…

Read More

നടിയെ ആക്രമിച്ച കേസ്: ഒന്ന് മുതൽ ആറ് വരെ പ്രതികൾ കുറ്റക്കാർ; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടുവർഷത്തെ കാത്തിരിപ്പിന്‌ വിരാമമിട്ട്‌ നിർണായക വിധി. ഒന്നുമുതൽ ആറ് വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ്‌ ആണ് വിധി പ്രസ്താവിച്ചത്. എട്ടാം പ്രതി നടൻ ദിലീപിനെ വെറുതെ വിട്ടു. പ്രതികളായ പൾസർ സുനി, മാർട്ടിൻ ആന്റണി, ബി മണികണ്‌ഠൻ, വി പി വിജീഷ്‌, എച്ച്‌ സലിം (വടിവാൾ സലിം), പ്രദീപ്‌ എന്നിവരെയാണ് കോതടി കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷൻ ഉന്നയിച്ച ബലാത്സംഗക്കുറ്റം തെളിഞ്ഞു. എന്നാൽ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി പറഞ്ഞു.

Read More

ചരിത്ര വിധി 11 മണിക്ക്; നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധി പറയും. സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിചാരണ കോടതി കേസിൽ വിധി പറയുന്നത്. നടൻ ദിലീപ് ഉൾപ്പെടെ പത്ത് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. വിധി പ്രസ്താവിക്കുന്ന ഇന്ന് എല്ലാ പ്രതികളോടും കോടതിയിൽ ഹാജരാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. സുനിൽ എൻ എസ്/ പൾസർ സുനി, മാർട്ടിൻ ആൻറണി, ബി. മണികണ്ഠൻ, വി പി വിജീഷ്, സലിം എച്ച്/ വടിവാൾ സലിം, പ്രദീപ്, ചാർലി തോമസ്, പി ഗോപാലകൃഷ്ണൻ/ ദിലീപ്, സനിൽ കുമാർ/ മേസ്തിരി സനിൽ, ശരത് ജി…

Read More

അഞ്ചാം വർഷത്തിൽ; രണ്ടാം വിവാഹം മക്കളുടെ നിർബന്ധപ്രകാരം എടുത്ത തീരുമാനം; ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് യമുന നടി യമുന റാണി

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് നടി യമുന റാണി. നടി അഭിനയിച്ച പല സിനിമ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഇന്നും പ്രിയപ്പെട്ടതാണ്. ഇപ്പോൾ വിവാഹജാവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി. മക്കളുടെ നിർബന്ധപ്രകാരം എടുത്ത തീരുമാനമാണ് രണ്ടാം വിവാഹമെന്ന് യമുന റാണി പറഞ്ഞു. പുതിയൊരാളെ ജീവിതത്തിലേക്ക് കൂട്ടുക എന്നത് സ്ത്രീകളെ സംബന്ധിച്ച് ഏറെ പ്രയാസകരമായ ഒന്നാണ്. മക്കൾ ഉള്ള സ്ത്രീകളാണെങ്കിൽ കൂടുതൽ പ്രതിസന്ധികളും കുത്തുവാക്കുകളും സമൂഹത്തിൽ നിന്ന് നേരിടേണ്ടി വരും. അപ്പോൾ രണ്ട് പെൺമക്കളുടെ അമ്മയായ നടി യമുന റാണി അങ്ങനൊരു രണ്ടാം വിവാഹത്തെ കുറിച്ച് ചിന്തിച്ചാലുണ്ടാകുന്ന ഭവിഷത്ത്…

Read More

നടിക്ക് പൂർണമായി നീതി ലഭിച്ചിട്ടില്ല; സർക്കാർ അപ്പീൽ പോകുമെന്ന് മന്ത്രി പി രാജീവ്‌; നിർദേശം മുഖ്യമന്ത്രിയുടേത്

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുമെന്ന് മന്ത്രി പി രാജീവ്. മുഖ്യമന്ത്രിയുമായി സംസാരിച്ചു. നടിക്ക് പൂർണമായി നീതി കിട്ടിയിട്ടില്ലെന്നും പി രാജീവ് പറഞ്ഞു. അതിജീവിതയ്ക്കൊപ്പം ഉറച്ചു നിൽക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. പൊലീസ് വളരെ ശക്തമായ അന്വേഷണം നടത്തി. അന്വേഷണ സംഘത്തിന് പൂർണ സ്വാതന്ത്ര്യം നൽകി. ശരിയായ അന്വേഷണം നടത്തി. പ്രോസിക്യൂഷനും നല്ല രീതിയിൽ പ്രവർത്തിച്ചു. അപ്പീൽ പോകാൻ തന്നെയാണ് തീരുമാനം. വിധിന്യായം വിശദമായ പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി.

Read More

അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു

ന്യൂയോർക്ക്: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു. തെലങ്കാന ജങ്കാവ് ജില്ലക്കാരിയായ സഹജ റെഡ്ഡി ഉദുമല എന്ന 24കാരിയാണ് മരിച്ചത്. ന്യൂയോർക്കിലെ അല്‍ബാനിയിൽ വീട്ടിലുണ്ടായ തീപിടിത്തത്തെ തുടർന്നാണ് വിദ്യാർത്ഥിക്ക് ജീവൻ നഷ്ടമായത്. അയല്‍പക്കത്തെ കെട്ടിടത്തിലുണ്ടായ തീ പെട്ടെന്ന് സഹജ താമസിച്ച കെട്ടിടത്തിലേക്ക് പടരുകയായിരുന്നു. എന്നാൽ ഈ സമയം ഉറക്കത്തിലായതിനാല്‍ യുവതിക്ക് പെട്ടെന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. സഹജയ്ക്ക് 90 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ന്യൂയോർക്കിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ എക്‌സില്‍ പങ്കുവച്ച പോസ്റ്റ‌ിലൂടെയാണ് മരണം സ്ഥിരീകരിച്ചത്. ഹൈദരാബാദില്‍ ടിസിഎസില്‍ ജീവനക്കാരനായ ഉദുമുല ജയകർ റെഡ്ഡി, സർക്കാർ പ്രൈമറി…

Read More

സ്‌കൂൾ വിനോദ യാത്രയിൽ ചില സ്‌കൂളുകൾ അമിത തുക വാങ്ങുന്നത് അന്വേഷിക്കും: വി. ശിവൻകുട്ടി

shivankutty

സ്കൂൾ വിനോദയാത്രയിൽ നിന്ന് ഒരു കുട്ടിയെയും ഒഴിവാക്കരുത്; എല്ലാവർക്കും പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ ചെലവുകൾ നിശ്ചയിക്കണമെന്നും മന്ത്രി വി.ശിവൻകുട്ടി എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ സ്‌കൂൾ വിനോദയാത്രയിലെ ചെലവുകൾ നിശ്ചയിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.വിനോദയാത്രകളിൽ ഭീമമായ തുക ചില സ്‌കൂളുകൾ ഈടാക്കുന്നുവെന്ന പരാതിയുണ്ട്. പണമില്ലാതെ കുട്ടികൾ ഒറ്റപ്പെട്ടു പോകുന്നസാഹചര്യമുണ്ടാകരുത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ള കുട്ടികളെ അധ്യാപകരും പിടിഎയും സഹായിക്കണം.തോന്നയ്ക്കൽജിഎച്ച്എസ്എസിലെ വിദ്യാർഥികൾ സഞ്ചരിച്ച വിനോദയാത്രാ ബസ് പാലാ തൊടുപുഴ റൂട്ടിൽ അപകടത്തിൽപ്പെട്ട സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും…

Read More

‘ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം, ഖേദം പ്രകടിപ്പിക്കണം’; ശ്രീനാദേവിക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് എ.പി. ജയൻ

അടൂർ: മാനഹാനിയുണ്ടാക്കുന്ന പ്രസംഗം നടത്തിയെന്ന പരാതിയിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് സിപിഐ മുൻ ജില്ലാ സെക്രട്ടറി എ.പി. ജയൻ വക്കീൽ നോട്ടീസ് നൽകി. നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം നിരുപാധികം ഖേദം പ്രകടിപ്പിക്കുകയും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുകയും ചെയ്യണമെന്നാണ് നോട്ടീസിലെ പ്രധാന ആവശ്യം. വെള്ളിയാഴ്ച പള്ളിക്കൽ പഞ്ചായത്തിലെ പാറയിൽ ജങ്ഷനിൽ നടന്ന യുഡിഎഫ് സ്ഥാനാർഥികളുടെ സ്വീകരണ ചടങ്ങിൽ ശ്രീനാദേവി നടത്തിയ പ്രസംഗമാണ് പരാതിക്ക് ആധാരം. പ്രസംഗത്തിൽ സിപിഐ, അതിലെ നേതാക്കൾ, എ.പി. ജയൻ എന്നിവരെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തി…

Read More

സുരേഷ് ഗോപി വിജയത്തിന് മുതൽക്കൂട്ട്; എൽഡിഎഫ് ഭൂരിപക്ഷം നേടുമെന്നത് പിണറായിയുടെ സ്വപ്നം, : ഖുശ്ബു

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്നത് സ്വപ്‌നം മാത്രമാണെന്ന് ബിജെപി നേതാവ് ഖുശ്ബു സുന്ദര്‍. കേരളത്തില്‍ എല്‍ഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നത് മുഖ്യമന്ത്രിയുടെ സ്വപ്നം മാത്രമാണ്. എപിജെ അബ്ദുള്‍ കലാം പറഞ്ഞതുപോലെ സ്വപ്‌നങ്ങള്‍ കാണുന്നത് നല്ലതാണ്. എന്നാല്‍ പിണറായി വിജയന്റെ സ്വപ്‌നം ഇവിടെ അവസാനിക്കുകയാണെന്നും ഖുശ്ബു പറഞ്ഞു. തൃശൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കേരള സര്‍ക്കാരിനെ വിലയിരുത്താന്‍ ഒന്നുമില്ല. ജനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെയ്തത് വട്ടപ്പൂജ്യമാണെന്നും ഖുശ്ബു വിമര്‍ശിച്ചു. സുരേഷ് ഗോപിയെ വിജയിപ്പിച്ച തൃശൂരില്‍ കൂടുതല്‍ വിജയം നേടാന്‍ ബിജെപിക്കാകുമെന്നും ഖുശ്ബു പറഞ്ഞു.…

Read More