നടിയെ ആക്രമിച്ച കേസ്; ശക്തമായ തെളിവുകൾ മുൻനിർത്തി അപ്പീൽ നൽകാൻ പ്രോസിക്യൂഷൻ; ദിലീപിൻറെ വാദങ്ങൾക്ക് പ്രോസിക്യൂഷൻ മുന്നോട്ടുവെച്ച തെളിവുകൾ അറിയാൻ വായിക്കാം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശക്തമായ തെളിവുകൾ മുൻനിർത്തി അപ്പീൽ നൽകാൻ പ്രോസിക്യൂഷൻ. കേസിൽ നടൻ ദിലീപ് ഉയർത്തിയ വാദങ്ങൾ നിഷേധിക്കാൻ പ്രോസിക്യൂഷൻ മുന്നോട്ടുവെച്ച തെളിവുകൾ ഇങ്ങനെ:

• സംഭവത്തിന്റെ എതാനും നാളുകൾക്കുമുൻപുള്ള ദിവസങ്ങളിൽ പൾസർ സുനി ദിലീപിനോടൊപ്പം തൃശ്ശൂരിലെ ടെന്നീസ് അക്കാദമിയിലും സിനിമാ ലൊക്കേഷനിലു ഒരേ സമയത്തുള്ളതിന്റെ ഫോട്ടോയുണ്ട്. ദിലീപിന്റെ കാരവന്റെ സമീപത്ത് സുനി നിൽക്കുന്ന ഫോട്ടോയുമുണ്ട്.

• നടിയെ തട്ടിക്കൊണ്ടുപോയ 2017 ഫെബ്രുവരി 17-ന് രാവിലെ 11-ന് സ്വിച്ച് ഓഫ് ചെയ്ത ദിലീപിന്റെ ഫോൺ പിന്നീട് ഓണാക്കുന്നത് രാത്രി 9.30-ന്. ഇതിൽ അസ്വാഭാവികതയുണ്ട്

• ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണിയുടെ ഫോൺ ലൊക്കേഷൻ സംഭവദിവസം രാത്രി ഒൻപത് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമാണ്. നടിയെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് പൾസർ സുനിയുള്ള ലൊക്കേഷനിൽ അപ്പുണ്ണിയുടെ ഫോണുണ്ട്. ഈ ഫോണിൽ നിന്ന് ദിലീപിന്റെ സഹോദരിയെയും പേഴ്‌സണൽ ഡോക്ടറായ ഹൈദരലിയെയും വിളിക്കുന്നുണ്ട്. എന്നാൽ, അപ്പുണ്ണി തന്നെ വിളിക്കാറില്ലെന്നാണ് ഹൈദരലിയുടെ മൊഴി

  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ട്,

• നടിയെ തട്ടിക്കൊണ്ടുപോകുന്നതിന് മൂന്നുദിവസം മുൻപേ പനിബാധിച്ച് ആലുവായിലെ ആശുപത്രിയിൽ ദിലീപ് അഡ്മിറ്റായതായി രേഖ. എന്നാൽ, ഇത് ഡോക്ടർ പറഞ്ഞ പ്രകാരം പിന്നീട് എഴുതി തയ്യാറാക്കിയതാണെന്ന് ആശുപത്രി ജീവനക്കാരിയുടെ മൊഴി

• ഡ്രൈവർ അപ്പുണ്ണിയുടെ മൊബൈലിൽ നിന്ന് ദിലീപ് പലരേയും വിളിക്കാറുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്

• നടി അതിക്രമത്തിനിരയായതായി താൻ അറിയുന്നത് നിർമാതാവ് ആന്റോ പറഞ്ഞപ്പോഴാണെന്നാണ് ദിലീപ് പറഞ്ഞത്. എന്നാൽ, അതിനുമുൻപേ നടി ആക്രമിക്കപ്പെട്ടതിന്റെ വാർത്ത ദിലീപിന്റെ മൊബൈലിൽ ലഭിക്കുകയും അത് കണ്ടിട്ടും ഉണ്ട്

• നടിയെ ആക്രമിച്ച സംഭവത്തിനുശേഷം 19-ന് വൈകീട്ട് നടന്ന സോളിഡാരിറ്റി യോഗത്തിൽ മാധ്യമങ്ങൾ സംഭവം വളച്ചൊടിക്കരുതെന്ന് ദിലീപ്. ഇത് കേസ് തന്നിലേക്കുവരുമെന്നു കണ്ടുള്ള നീക്കമായിരുന്നു

  കാർ ലോറിയുമായി കൂട്ടിയിടിച്ച് 3 മലയാളികൾക്ക് ദാരുണാന്ത്യം

• സംഭവത്തിനുശേഷം പൾസർ സുനി നടി കാവ്യാ മാധവന്റെ ബൊട്ടീക്കായ ലക്ഷ്യയിലെത്തിയതിന് തെളിവുണ്ട്. ഇതിന് സാക്ഷിയായ ജീവനക്കാരൻ സാഗർ വിൻസന്റിനെ സ്വാധീനിക്കാൻ ശ്രമിച്ചതിനും തെളിവുണ്ട്

• 2017 ഏപ്രിൽ 10-നും 11-നും പൾസർ സുനി ജയിലിൽനിന്ന് നാദിർഷയുടെ ഫോണിലേക്ക്‌ നാലുതവണ വിളിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളും സിഡിആറും ഹാജരാക്കിയിട്ടുണ്ട്.

• 2017 ഏപ്രിൽ 12-ന് ദിലീപിന് നൽകാനായി പൾസർ സുനി ജയിലിൽവെച്ച് വിപിൻലാൽ എന്ന സഹതടവുകാരനെക്കൊണ്ട് കത്ത് എഴുതിപ്പിച്ചിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉണ്ട്

• ഏപ്രിൽ 20-ന് അങ്കമാലി കോടതിയിൽ ഹാജരാക്കിയപ്പോൾ പൾസർ സുനിയുടെ സുഹൃത്ത് സനൽ പി. മാത്യു അപ്പുണ്ണിയെ നേരിട്ടുവിളിച്ച് ലക്ഷ്യയിൽ കൊടുത്ത സാധനം ലഭിച്ചോ എന്ന് ചോദിക്കുന്നുണ്ട്. ഏപ്രിൽ 21-ന് ജയിലിലെ കോയിൻ ബോക്സിൽനിന്ന് പൾസർ സുനി നേരിട്ടും അപ്പുണ്ണിയെ വിളിക്കുന്നുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൊബൈൽ ഫോണിന് പകരം പാമ്പിനെ പോക്കറ്റിലിട്ടു; അതിഥി തൊഴിലാളിയുടെ 'കോബ്ര' സ്റ്റൈൽ അഭ്യാസത്തിന് മുന്നിൽ പോലീസും പകച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us