കാസര്‍കോട് ∙ ഐടിഐ വിദ്യാര്‍ഥിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബന്ദിയോട് അടുക്ക ബൈദല സ്വദേശിയും മംഗല്‍പാടി ചെറുഗോളിയിൽ വാടകവീട്ടിലെ താമസക്കാരനുമായ മുഹമ്മദ് ബാഷയുടെ മകന്‍ ശിഹാബ് (19) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ വാടകവീട്ടിലെ കിടപ്പുമുറിയിലെ ജനല്‍ കമ്പിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ മാതാവ് ശിഹാബിനെ വിളിച്ചെങ്കിലും ഉണര്‍ന്നില്ല. മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. പുറത്തിറങ്ങി ജനലിലൂടെ നോക്കിയപ്പോഴാണ് ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മാതാവ്: നബീസ. സഹോദരങ്ങൾ: ഇബ്രാഹിം സിനാന്‍, അബ്ദുല്‍…
Read MoreDay: 10 December 2025
സ്റ്റേഷന്‍ ജാമ്യം തരേണ്ട കേസിന് ജയിലിലായിട്ട് പതിനൊന്നു ദിവസമായി; രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വെറുതെ വിട്ടതില്‍ സന്തോഷമുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതില്‍ കുറ്റബോധമില്ല. കിഡ്‌നിക്ക് തകരാര്‍ വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനാലാണ് താന്‍ ജയിലിലെ നിരാഹാരം അവസാനിപ്പിച്ചത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന തന്നെ വെറുതെ ജയിലില്‍ കിടത്തിയതാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു പ്രതികരണം. ‘ ദിലീപിന് നീതി കിട്ടിയതില്‍ സന്തോഷം. മാധ്യമങ്ങളോട് വിജയഭേരി മുഴക്കുകയല്ല, പക്ഷെ ദയവായി ഞങ്ങളെ പോലുളളവര്‍ കള്ളക്കേസില്‍…
Read Moreട്രെയിനിൽ കർപ്പൂരം കത്തിച്ച് പ്രാര്‍ത്ഥന നടത്തി ശബരിമല തീര്‍ത്ഥാടകർ
പാലക്കാട്: വിശാഖപട്ടണം-കൊല്ലം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ കര്‍പ്പൂരം കത്തിച്ച് പ്രാര്‍ത്ഥന നടത്തി ശബരിമല തീര്‍ത്ഥാടകർ. ട്രെയിനിന്റെ സുരക്ഷാ നിർദേശങ്ങള്‍ ലംഘിച്ച് സ്ലീപ്പര്‍ കോച്ചില്‍ വെച്ചാണ് ഇന്ന് പുലര്‍ച്ചെ കര്‍പ്പൂരം കത്തിച്ച് ഇവർ പ്രാര്‍ത്ഥന നടത്തിയത്. ദക്ഷിണ റെയില്‍വേ ട്രെയിനിലെ കര്‍പ്പൂരം കത്തിച്ചുളള പൂജ നേരത്തെ വിലക്കിയിരുന്നു. അതിനിടെയാണ് ശബരിമല തീർത്ഥാടകർ ഇത്തരത്തിൽ യാത്ര നടത്തിയത്. കര്‍പ്പൂരം കത്തിച്ച് പൂജ നടത്തിയാല്‍ പിഴയും മൂന്ന് വര്‍ഷം വരെ തടവും ലഭിക്കുമെന്നും റെയിൽവേ മുന്നറിയിപ്പ് നല്‍കിയതാണ്. കൂടാതെ പടക്കങ്ങള്‍, മണ്ണെണ്ണ, ഗ്യാസ് സിലിണ്ടർ, സ്റ്റവ്വ്, തീപ്പെട്ടി, സിഗരറ്റ് എന്നിവ…
Read Moreഉത്തരവിട്ട് മണിക്കൂറുകൾക്കകം കർണാടകത്തിലെ ആർത്തവ അവധിയ്ക്ക് നൽകിയ സ്റ്റേ പിൻവലിച്ചു
ബെംഗളൂരു : കർണാടകത്തിൽ വനിതാ ജീവനക്കാർക്ക് എല്ലാ മാസവും ഒരുദിവസം ആർത്തവാവധി നിർബന്ധമാക്കുന്ന സംസ്ഥാന സർക്കാർ വിജ്ഞാപനം ആദ്യം സ്റ്റേ ചെയ്ത ഹൈക്കോടതി ഇതേദിവസംതന്നെ ഉത്തരവ് പിൻവലിച്ചു. ബെംഗളൂരുവിലെ ഹോട്ടൽ അസോസിയേഷനും മറ്റൊരു സ്വകാര്യകമ്പനിയും സമർപ്പിച്ച ഹർജികളെത്തുടർന്നാണ് വിജ്ഞാപനം ജസ്റ്റിസ് എം. ജ്യോതി താത്കാലികമായി തടഞ്ഞത്. രാവിലെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. എന്നാൽ, അഡ്വക്കേറ്റ് ജനറൽ ശശികിരൺ ഷെട്ടിയുടെ ആവശ്യത്തെത്തുടർന്ന് ഉത്തരവ് പിൻവലിച്ചു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റുകയും ചെയ്തു. ഒരു നിയമത്തിന്റെയും പിൻബലമില്ലാതെയാണ് ആർത്തവാവധി നിർബന്ധമാക്കി സർക്കാർ വിജ്ഞാപനമിറക്കിയതെന്നായിരുന്നു ആർത്തവാവധിയെ എതിർക്കുന്ന…
Read Moreവിവാഹമോചിതയാകുന്നുവെന്ന് പ്രഖ്യാപിച്ച് 15 വർഷത്തെ സൗഹൃദത്തിനുശേഷം വിവാഹിതരായ നടി ഹരിതയും വിനായകും
വിവാഹമോചിതരാകാൻ തീരുമാനിച്ചതായി സിനിമ, സീരിയൽ നടി ഹരിത ജി നായരും എഡിറ്റർ വിനായകും. തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തിപരമാണെന്നും അത് തങ്ങൾക്കിടയിൽ മാത്രം നിലനിൽക്കുമെന്നും നടി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. യാത്രയിൽ ഒപ്പം നിന്നവർക്ക് ഹരിത നന്ദിയും അറിയിച്ചു. ഒന്നര വർഷമായി ഇരുവരും പിരിഞ്ഞ് താമസിക്കുകയാണ്. രണ്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷമാണ് വേർപിരിയൽ. 2023 നവംബറിലായിരുന്നു ഇവരുടെ വിവാഹം. 15 വർഷത്തെ സൗഹൃദത്തിനുശേഷം വിവാഹിതരായവർക്ക് പെട്ടന്ന് എന്തു സംഭവിച്ചു എന്ന ആശങ്കയിലാണ് ആരാധകരും. മിനിസ്ക്രീൻ നായിക ഹരിത നായരും ബാല്യകാല സുഹൃത്തും സിനിമ രംഗത്തെ എഡിറ്ററുമായ…
Read Moreമദ്യപാനികൾ രോഗബാധിതരായാൽ ചികിത്സയ്ക്കായി സർക്കാർ പണം നീക്കിവയ്ക്കണം; ബിജെപി
ബെംഗളൂരു : മദ്യപിക്കുന്നവരിൽ കരൾ തകരാറുകൾ വർദ്ധിച്ചുവരികയാണ്. കുടുംബാംഗങ്ങളെ ഉപേക്ഷിച്ച് മദ്യപാനികൾ മരിക്കുന്നു. കുട്ടികൾ അനാഥരാകുകയും ഭാര്യമാർ വിധവകളാകുകയും ചെയ്യുന്നു. വിക്ടോറിയ ആശുപത്രിയിൽ മാത്രമാണ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നത്. കരൾ മാറ്റിവയ്ക്കലിന് ലക്ഷക്കണക്കിന് പണം ആവശ്യമാണ്. അതിനാൽ, എക്സൈസ് വകുപ്പ് വരുമാനത്തിന്റെ 20% മദ്യപാനികൾക്ക് ചികിത്സയ്ക്കായി മാറ്റിവെക്കണം മാറ്റിവയ്ക്കണം. മദ്യപാനികൾ രോഗബാധിതരായാൽ, ചികിത്സയ്ക്കായി പണം നീക്കിവയ്ക്കണം. മദ്യം മൂലമുള്ള മരണങ്ങളും കഷ്ടപ്പാടുകളും തടയാൻ നടപടിയെടുക്കണമെന്ന് ബിജെപി അംഗം കെ.എസ്. നവീൻ സർക്കാരിനോട് അഭ്യർത്ഥിച്ചു.
Read Moreവിഷവാതകം ശ്വസിച്ച് അമ്മയും മകനും മരിച്ചു.
ബെംഗളൂരു : ശുചിമുറിയിലെ വാട്ടർഹീറ്ററിൽനിന്നുള്ള വാതകച്ചോർച്ചയെത്തുടർന്ന് യുവതിയും നാലുവയസ്സുള്ള മകളും മരിച്ചു. ബെംഗളൂരു ഗോവിന്ദരാജനഗറിൽ താമസിക്കുന്ന കിരണിന്റെ ഭാര്യ കെ. ചാന്ദിനിയും (30) മകൾ കെ. യുവിയുമാണ് മരിച്ചത്. ഹീറ്ററിലെ തകരാറിനെത്തുടർന്നുള്ള വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് നിഗമനം. ഇരുവരെയും വീട്ടിലെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കിരൺ ജോലിക്കായി പുറത്തുപോയപ്പോഴായിരുന്നു സംഭവം. സാധാരണ മൂത്തമകളെ സ്കൂളിൽനിന്ന് വിളിച്ചുകൊണ്ടുവരുന്നത് ചാന്ദിനിയായിരുന്നു. എന്നാൽ, കഴിഞ്ഞദിവസം കുട്ടിയെ കൂട്ടുന്നതിനായി സ്കൂളിൽ എത്തിയില്ല. സ്കൂൾ അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് കിരൺ ഫോണിൽ വിളിച്ചെങ്കിലും ചാന്ദിനി ഫോണെടുത്തില്ല. കിരണിന്റെ നിർദേശപ്രകാരം സഹോദരൻ…
Read Moreദിലീപിനെതിരെ കള്ളക്കേസ് ഉണ്ടാക്കി; ഞാനും ആക്രമിക്കപ്പെട്ടു; നടൻ ധർമജൻ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനൊപ്പം നിന്നതില്‍ ഏറ്റവുമധികം പരിഹസിക്കപ്പെട്ടയാളാണ് താനെന്ന് നടനും കോണ്‍ഗ്രസ് അനുഭാവിയുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. കഴിഞ്ഞ ദിവസം കോടതിയില്‍ നിന്ന് വന്നത് വളരെ നല്ല വിധിയാണെന്നും കേസിനെ അനകൂലിച്ചതിന്‍റെ പേരില്‍ തെറിവിളി കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറഞ്ഞു. ‘ദിലീപേട്ടന്‍ ഇപ്പോള്‍ വിളിച്ചതേയുള്ളു. ദൈവഭാഗ്യമുണ്ടെന്നും സത്യം തെളിയുമെന്നും പറഞ്ഞു. വോട്ട് ചെയ്യണമെന്നും അഭ്യര്‍ത്ഥിച്ചു. ദിലീപിനെതിരെ ഉണ്ടാക്കിയത് കള്ളക്കേസാണ്. ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.അതിജീവിതയ്‌ക്കൊപ്പവും ദിലീപിനൊപ്പവും നിരവധി വേദികള്‍ പങ്കിട്ടിട്ടുണ്ട്. രണ്ടുപേരും വേണ്ടപ്പെട്ടവരാണ്.’ ധര്‍മ്മജന്‍ വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് കോടതിയില്‍ നില്‍ക്കുന്ന…
Read Moreനഗരത്തിൽ മദ്യം ഹോം ഡെലിവറി
ബെംഗളൂരു : ഔദ്യോഗികമായി അനുവദിച്ചിട്ടില്ലെങ്കിലും സംസ്ഥാനത്ത് മദ്യം വീടുകളിൽ എത്തിച്ചുനൽകുന്ന ഹോം ഡെലിവറി സേവനം പലരും നൽകുന്നുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. അനധികൃത മദ്യവിൽപ്പനസംബന്ധിച്ച് നിയമസഭയിൽ ചർച്ചനടന്നപ്പോഴാണ് മൊബൈൽ ആപ്പുകൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പല ഇ-കൊമേഴ്സ് സ്ഥാപനങ്ങളുടെ എജന്റുമാർ മദ്യം വീട്ടിലെത്തിക്കുന്നുണ്ടെന്ന് ശിവകുമാർ പറഞ്ഞത്. എല്ലാം നിയന്ത്രിക്കുന്നതിന് പകരം മദ്യനയം ഉദാരമാക്കണമെന്നും ശിവകുമാർ അഭിപ്രായപ്പെട്ടു*
Read Moreപുതുവത്സരാഘോഷങ്ങൾക്ക് കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ ഏർപ്പെടുത്തി പോലീസ് വകുപ്പ്
ബെംഗളൂരു: പുതുവത്സരാഘോഷ വേളയിൽ കലാപങ്ങൾ, ഗുണ്ടായിസം, സ്ത്രീകൾക്കെതിരായ പീഡനം തുടങ്ങിയ സംഭവങ്ങൾ ഒഴിവാക്കാൻ പബ്ബുകൾ, ബാറുകൾ, റസ്റ്റോറന്റുകൾ എന്നിവയുടെ ഉടമകളുമായി യോഗം ചേർന്ന പോലീസ് വകുപ്പ്. തുടർന്ന് ഈ വർഷവും കർശനമായ മുൻകരുതൽ നടപടികൾ സ്വീകരിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കി. ബിബിഎംപിയും ചില നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങൾ ബെംഗളൂരു പോലീസ് കമ്മീഷണർ പങ്കുവെക്കുകയും മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കുകയും ചെയ്തു. ബെംഗളൂരുവിൽ പുതുവത്സരാഘോഷ വേളയിൽ കടകളിൽ കലാപങ്ങളും സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളും തടയുന്നതിന് എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. അടുത്തിടെ തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.…
Read More