വിഷവാതകം ശ്വസിച്ച് അമ്മയും മകനും മരിച്ചു.

ബെംഗളൂരു : ശുചിമുറിയിലെ വാട്ടർഹീറ്ററിൽനിന്നുള്ള വാതകച്ചോർച്ചയെത്തുടർന്ന് യുവതിയും നാലുവയസ്സുള്ള മകളും മരിച്ചു. ബെംഗളൂരു ഗോവിന്ദരാജനഗറിൽ താമസിക്കുന്ന കിരണിന്റെ ഭാര്യ കെ. ചാന്ദിനിയും (30) മകൾ കെ. യുവിയുമാണ് മരിച്ചത്.

ഹീറ്ററിലെ തകരാറിനെത്തുടർന്നുള്ള വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് നിഗമനം. ഇരുവരെയും വീട്ടിലെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം കിരൺ ജോലിക്കായി പുറത്തുപോയപ്പോഴായിരുന്നു സംഭവം. സാധാരണ മൂത്തമകളെ സ്കൂളിൽനിന്ന് വിളിച്ചുകൊണ്ടുവരുന്നത് ചാന്ദിനിയായിരുന്നു.

  നേരിട്ടത് ക്രൂര പീഡനം; എല്ലാം കാണാനും മനസിലാക്കാനും സാധിച്ചു; പക്ഷേ അനങ്ങാൻ ആയില്ല; നാലുദിവസം ഹോംസ്റ്റേയിൽ തടവിലാക്കപ്പെട്ട വിദേശവനിതയുടെ ഞെട്ടിക്കുന്ന മൊഴി

എന്നാൽ, കഴിഞ്ഞദിവസം കുട്ടിയെ കൂട്ടുന്നതിനായി സ്കൂളിൽ എത്തിയില്ല. സ്കൂൾ അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് കിരൺ ഫോണിൽ വിളിച്ചെങ്കിലും ചാന്ദിനി ഫോണെടുത്തില്ല.

കിരണിന്റെ നിർദേശപ്രകാരം സഹോദരൻ കുട്ടിയെ സ്കൂളിൽനിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നപ്പോഴാണ് ചാന്ദിനിയെയും ഇളയമകളെയും ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏതാനും ദിവസംമുമ്പ് ബെംഗളൂരുവിൽത്തന്നെ സമാനസംഭവത്തിൽ നവവധു മരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ ബാഗിലാക്കി ഉപേക്ഷിച്ച അജ്ഞാത മൃതദേഹം നായ്ക്കൾ വലിച്ചിഴച്ചു; നടുക്കുന്ന ദൃശ്യം കണ്ടത് പ്രഭാത സവാരിക്കാർ; പ്രതികൾക്കായി വലവിരിച്ച് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നതോ? നയൻതാരയുടെ പുതിയ തീരുമാനങ്ങൾക്ക് പിന്നിൽ; വിഘ്‌നേഷ്
[masterslider id="10"]

Related posts

Click Here to Follow Us