നടിയെ ആക്രമിച്ച കേസ്; ശക്തമായ തെളിവുകൾ മുൻനിർത്തി അപ്പീൽ നൽകാൻ പ്രോസിക്യൂഷൻ; ദിലീപിൻറെ വാദങ്ങൾക്ക് പ്രോസിക്യൂഷൻ മുന്നോട്ടുവെച്ച തെളിവുകൾ അറിയാൻ വായിക്കാം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശക്തമായ തെളിവുകൾ മുൻനിർത്തി അപ്പീൽ നൽകാൻ പ്രോസിക്യൂഷൻ. കേസിൽ നടൻ ദിലീപ് ഉയർത്തിയ വാദങ്ങൾ നിഷേധിക്കാൻ പ്രോസിക്യൂഷൻ മുന്നോട്ടുവെച്ച തെളിവുകൾ ഇങ്ങനെ: • സംഭവത്തിന്റെ എതാനും നാളുകൾക്കുമുൻപുള്ള ദിവസങ്ങളിൽ പൾസർ സുനി ദിലീപിനോടൊപ്പം തൃശ്ശൂരിലെ ടെന്നീസ് അക്കാദമിയിലും സിനിമാ ലൊക്കേഷനിലു ഒരേ സമയത്തുള്ളതിന്റെ ഫോട്ടോയുണ്ട്. ദിലീപിന്റെ കാരവന്റെ സമീപത്ത് സുനി നിൽക്കുന്ന ഫോട്ടോയുമുണ്ട്. • നടിയെ തട്ടിക്കൊണ്ടുപോയ 2017 ഫെബ്രുവരി 17-ന് രാവിലെ 11-ന് സ്വിച്ച് ഓഫ് ചെയ്ത ദിലീപിന്റെ ഫോൺ പിന്നീട് ഓണാക്കുന്നത് രാത്രി 9.30-ന്. ഇതിൽ…

Read More

അടൂർ പ്രകാശിനെതിരെ മുഖ്യമന്ത്രി; വിമർശനം

കണ്ണൂര്‍: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ പിന്തുണച്ച യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. അടൂര്‍ പ്രകാശിൻ്റെ പ്രസ്താവന യുഡിഎഫ് നിലപാടാണെന്നും പൊതു സമൂഹം അങ്ങനെ ചിന്തിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അപ്പീലിനെതിരായ അടൂര്‍ പ്രകാശിന്റെ പരിഹാസത്തെയും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. അപ്പീല്‍ സംബന്ധിച്ച് യുഡിഎഫ് കണ്‍വീനര്‍ നല്‍കിയത് വിചിത്രമായ മറുപടിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നാടിന്റെ പൊതു വികാരത്തിന് എതിരായ പ്രസ്താവനയാണിത്. പ്രോസിക്യൂഷന്‍ കേസ് നന്നായി കൈകാര്യം ചെയ്തു. വിധി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. അതിജീവിതയ്ക്ക് എല്ലാ പിന്തുണയും സര്‍ക്കാര്‍…

Read More

അതിജീവിതയ്ക്ക് നീതി ലഭിക്കണം; ആസിഫ് അലി

പ്രതികരിച്ച് നടൻ ആസിഫ് അലി രംഗത്ത്. കോടതി വിധിയെ മാനിക്കുന്നുവെന്നും അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്ന നിലപാടാണ് തന്റേത് എന്നുമായിരുന്നു ആസിഫ് അലി പറഞ്ഞത്. ‘പ്രത്യേകമായി ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്ന അഭിപ്രായമില്ല. കോടതി വിധിയില്‍ അഭിപ്രായം പറയുന്നത് കോടതി നിന്ദയാകും. കുറ്റവിമുക്തനാക്കപ്പെട്ടയാളെ സംഘടനയില്‍ തിരിച്ചെടുക്കുന്നത് സ്വാഭാവികമായ നടപടിയാണ്. ഞാന്‍ എപ്പോളും അതിജീവിതയ്‌ക്കൊപ്പം.’ ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. അതേസമയം നടിയ ആക്രമിച്ച കേസില്‍ വിചാരണ കോടതി വെറുതെ വിട്ടതിന് പിന്നാലെ നിയമനടപടിക്ക് ഒരുങ്ങുകയാണ് എട്ടാം പ്രതി ദിലീപ്. തനിക്കെതിരായ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ദിലീപ് പറഞ്ഞു.…

Read More

മമ്മൂട്ടിക്ക് ഇത്തവണ വോട്ട് വോട്ടില്ല

തിരക്കുകളെല്ലാം മാറ്റിവച്ച് എല്ലാ തിരഞ്ഞെടുപ്പുകളിലും കൃത്യമായി വോട്ടുചെയ്യാനെത്തിയിരുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. വോട്ടര്‍പട്ടികയില്‍ ഇത്തവണ മമ്മൂട്ടിയുടെ പേര് ചേര്‍ത്തിട്ടില്ല. കൊച്ചി നഗരസഭ 44 ഡിവിഷനിലാണ് താരത്തിന്റെ വീട്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പൊന്നുരുന്നി സ്‌കൂളില്‍ മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പതിവുപോലെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതേസമയം കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി അതിരാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ശാസ്തമംഗലത്ത് ബൂത്ത് നമ്പര്‍ മൂന്നിലാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്.

Read More

തദ്ദേശതെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി; ഏഴ് ജില്ലകള്‍ ബൂത്തിലേക്ക്;

കൊച്ചി: സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. ആവേശത്തിലൂന്നിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കൊടുവില്‍ ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 36, 630 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. 1.32 കോടിയിലധികം വോട്ടര്‍മാര്‍ക്കായി 15, 432 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. വടക്കന്‍ ജില്ലകളില്‍ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്.  വൈകുന്നേരം 6 മണിവരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് – 471, ബ്ലോക്ക് പഞ്ചായത്ത് – 75, ജില്ലാ പഞ്ചായത്ത് – 7,…

Read More

ദുരന്തത്തിന് ശേഷം മത്സരങ്ങൾ വിലക്കിയ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇത്തവണ ഐപിഎൽ നടത്തുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബെംഗളൂരു : ആൾക്കൂട്ട ദുരന്തത്തെത്തുടർന്ന് മത്സരങ്ങൾ വിലക്കിയ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരങ്ങൾ നടത്തുമെന്ന് കർണാടക സർക്കാർ. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) ടീമിന്റെ ഹോംഗ്രൗണ്ട് ഇവിടെനിന്ന് മാറ്റാൻ സമ്മതിക്കില്ലെന്നും സുരക്ഷയുറപ്പാക്കി മത്സരങ്ങൾ നടത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. ജൂണിലുണ്ടായ ദുരന്തത്തിൽ 11 പേർ മരിച്ചതിനുശേഷം സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്തിയിരുന്നില്ല. വനിതാ ക്രിക്കറ്റ് ലോകകപ്പിൽനിന്നും ചിന്നസ്വാമി സ്റ്റേഡിയത്തെ ഒഴിവാക്കിയിരുന്നു. അടുത്തവർഷം നടക്കുന്ന ഐപിഎൽ മത്സരങ്ങളും ഇവിടെ നടത്താൻ കഴിയില്ലെന്നായിരുന്നു വിലയിരുത്തൽ. അതിനാൽ, ആർസിബിയുടെ ഹോംഗ്രൗണ്ട് പുണെയിലേക്ക് മാറ്റാൻ…

Read More

അമ്മയെ മകന്‍ മര്‍ദിച്ച് കൊലപ്പെടുത്തി

ആലപ്പുഴ: മാവേലിക്കരയില്‍ അമ്മയെ മകന്‍ മര്‍ദിച്ച് കൊലപ്പെടുത്തി. മാവേലിക്കര കല്ലുമല പുതുച്ചിറ സ്വദേശി കനകമ്മ സോമരാജന്‍(67) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഏകമകന്‍ കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെയാണ് അമ്മയെ കൊലപ്പെടുത്തിയെന്ന് കൃഷ്ണദാസ് നാട്ടിലെ പാര്‍ട്ടിപ്രവര്‍ത്തകരെയും മറ്റും വിളിച്ചുപറഞ്ഞത്. ഇതോടെ ഇവര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തിയപ്പോള്‍ വീടിനുള്ളില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊല്ലപ്പെട്ട കനകമ്മ സിപിഐയുടെ പ്രാദേശിക നേതാവാണ്. മാവേലിക്കര നഗരസഭ 12-ാം വാര്‍ഡ് കൗണ്‍സിലറായിരുന്നു. മകന്‍ ലഹരിഉപയോഗിക്കുന്നതിനെച്ചൊല്ലിയും പണത്തെച്ചൊല്ലിയും ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം നിലനിന്നിരുന്നതായാണ് വിവരം. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തില്‍…

Read More

നോട്ടീസുമായി ഇ.ഡി. വന്നാല്‍ മുട്ട് വിറയ്ക്കുമെന്നാണോ കരുതിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂര്‍: കിഫ്ബി മസാല ബോണ്ട് ഇടപാടിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നോട്ടീസില്‍ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ടീസുമായി വന്നാല്‍ മുട്ട് വിറയ്ക്കുമെന്നാണോ കരുതിയതെന്ന് മുഖ്യമന്ത്രി ചോദിച്ചു. പദ്ധതികള്‍ക്ക് വേണ്ടി പണം ചെലവഴിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുത്തിട്ടുണ്ട്. നോട്ടീസ് അയച്ചവര്‍ അതിന്റേതായ മനഃസംതൃപ്തിയില്‍ നില്‍ക്കുകയെന്നേയുള്ളൂവെന്നും മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചു. കണ്ണൂരില്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബി നടത്തിയത് ഭൂമിക്കച്ചവടമല്ല. പശ്ചാത്തല സൗകര്യവികസനം ആണ്. റിയല്‍ എസ്റ്റേറ്റ് ബിസിനസ് പോലെയല്ല കിഫ്ബി പ്രവര്‍ത്തിച്ചത്. ഏറ്റെടുക്കുന്ന ഭൂമി അതാത് ആവശ്യങ്ങള്‍ക്ക് മാത്രമെ ഉപയോഗിക്കുന്നുള്ളൂ. റിസര്‍വ്…

Read More

കോടതി വിധിയിൽ തൽക്കാലം പ്രതികരിക്കാനില്ലെന്ന് അതിജീവിത

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ തൽക്കാലം പ്രതികരിക്കാനില്ലെന്ന് അതിജീവിത അറിയിച്ചു. കേസിൽ പ്രതിയായ ദിലീപ് ഉൾപ്പടെ മൂന്ന് പേരെ വെറുതെ വിട്ടിരുന്നു.

Read More

ദിലീപ് കുറ്റവിമുക്തൻ; കോടതി വളപ്പിലും ദിലീപിന്റെ വീട്ടിലും മധുര വിതരണം ചെയ്തും കേക്ക് മുറിച്ചും ആഘോഷം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തനായതോടെ ആഹ്ലാദ പ്രകടനം നടത്തി ആരാധകർ. കോടതി വളപ്പിലും ദിലീപിന്റെ വീടിന് മുന്നിലും ലഡു വിതരണം നടത്തുകയും കേക്ക് മുറിക്കുകയും ചെയ്തു. ദിലീപിന്റെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ചു. കോടതി മുറിക്കുള്ളിൽ അഭിഭാഷകർ ദിലീപിനെ കെട്ടിപ്പിടിച്ചു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ള ആറ് പ്രതികളെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്.…

Read More