കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ചരിത്ര വിജയം ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് നല്ല ആത്മവിശ്വാസത്തിലാണ്. വലിയ പിന്തുണ എൽഡിഎഫിന് ജനങ്ങളിൽനിന്ന് ലഭിക്കുന്നുണ്ട്. യുഡിഎഫ് കേന്ദ്രങ്ങൾ ഇത്തവണ എൽഡിഎഫിനെ സ്വീകരിക്കും. മികവാർന്ന വിജയത്തിലേക്ക് എൽഡിഎഫ് കുതിക്കുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പിൽ ഉണ്ടാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘‘സ്ത്രീ ലമ്പടൻമാർ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്? ഇരകൾ തെളിവുമായി വരാത്തത് എന്താണ്? അത് ഗൗരവമായി കാണണം. വെറും ഭീഷണിയല്ല. കൊന്നു തള്ളും എന്നാണ് പറഞ്ഞത്. വസ്തുതകൾ പുറത്തു പറയാൻ ഇരകൾ മടിക്കുകയാണ്. ജീവൻ നഷ്ടപ്പെടുമെന്ന് ഭയക്കുകയാണ്. ഇപ്പോൾ വന്നതിനു അപ്പുറമുള്ള…
Read MoreCategory: KERALA
പേടിക്കണ്ട കേരള ആര്‍ടിസി വഴിയില്‍ കുടുങ്ങില്ല; കുടുങ്ങിയ തന്നെ പകരം ബസ് ഉറപ്പ് നല്‍കി കേരള ആര്‍ടിസി
ബെംഗളൂരു: ക്രിസ്മസ് പുതുവര്‍ഷ യാത്രയ്ക്കുളള ബസുകള്‍ വഴിയില്‍ തകരാറിലായാല്‍ പകരം സ്‌പെയര്‍ ബസ് ഒരുക്കാൻ കേരള ആര്‍ടിസി . സംസ്ഥാന അതിര്‍ത്തികളായ പാലക്കാട്, ബത്തേരി ഡിപ്പോകള്‍ക്ക് പുറമേ േേസലത്തും സ്‌പെയര്‍ ബസ് സൗകര്യം ഏര്‍പ്പെടുത്തും. ഹൊസൂര്‍, വഴി തെക്കന്‍ കേരളത്തിലെക്കുളള സര്‍വ്വീസുകള്‍ തകരാറിലായാല്‍ സേലത്ത് നിനിന്നുളള സ്‌പെയര്‍ ബസ് ഉപയോഗിക്കാം. കൂടാതെ ബെംഗളൂരു സാറ്റലൈറ്റ് ടെര്‍മിനലില്‍ സ്‌പെയര്‍ ബസിന്റെ ലഭ്യത ഉറപ്പുവരുത്തും. പുതിയ ബസ് ലഭിക്കാന്‍ യാത്രക്കാര്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കുന്നതായി പരാതി വ്യാപകമായതോടെയാണ് അടിയന്തിര നടപടി സ്വീകരിച്ചത്. വാരാന്ത്യങ്ങളിലും ഉത്സവസീസണുകളിലും സ്‌പെഷ്യല്‍ ബസുകള്‍ ഉള്‍പ്പടെ…
Read Moreതദ്ദേശ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിനാണ് വോട്ടെടുപ്പ് തുടങ്ങിയത്. വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് – 470, ബ്ലോക്ക് പഞ്ചായത്ത് – 77, ജില്ലാ പഞ്ചായത്ത് – 7, മുനിസിപ്പാലിറ്റി 47, കോര്‍പ്പറേഷന്‍ – 3) 12391 വാര്‍ഡുകളിലേക്കാണ് (ഗ്രാമ പഞ്ചായത്ത് വാര്‍ഡ് – 9015, ബ്ലോക്ക് പഞ്ചായത്ത്…
Read Moreആദ്യത്തെ ജെൻ-സീ പോസ്റ്റ് ഓഫീസ് കൗണ്ടർ ഇനി ഈ കോളേജിൽ
കോട്ടയം: വിദ്യാർത്ഥ്കൾ രൂപകൽപന ചെയ്ത ഇന്ത്യാ പോസ്റ്റിന്റെ കേരളത്തിലെ ആദ്യത്തെ ജെൻ-സീ പോസ്റ്റ് ഓഫീസ് എക്സ്റ്റൻഷൻ കൗണ്ടർ കോട്ടയം സിഎംഎസ് കോളേജിൽ പ്രവർത്തനം ആരംഭിച്ചു. കേരള സെൻട്രൽ റീജിയൺ പോസ്റ്റൽ സർവീസസ് ഡയറക്ടർ എൻ.ആർ.ഗിരി ആണ് ജെൻ-സി പോസ്റ്റ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ‘വിദ്യാർത്ഥികൾ, വിദ്യാർത്ഥികളാൽ, വിദ്യാർത്ഥികൾക്ക് വേണ്ടി’ എന്ന തത്വശാസ്ത്രത്തിൽ നിന്നാണ് ഈ ആശയം ഉടലെടുത്തത്. ഇന്ത്യാ പോസ്റ്റ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ സിഎംഎസ് കോളേജ് വിദ്യാർത്ഥികൾ തന്നെ മുഴുവൻ രൂപകൽപ്പനയും ആസൂത്രണവും നിർമ്മാണപങ്കാളിത്തവും നിർവഹിച്ച പോസ്റ്റ് ഓഫീസ് ആണിത്. ഇത് സർഗ്ഗാത്മകതയുടെയും സുസ്ഥിരതയുടെയും…
Read Moreഐടിഐ വിദ്യാര്‍ഥിയായ 19 കാരൻ വാടകവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു
കാസര്‍കോട് ∙ ഐടിഐ വിദ്യാര്‍ഥിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബന്ദിയോട് അടുക്ക ബൈദല സ്വദേശിയും മംഗല്‍പാടി ചെറുഗോളിയിൽ വാടകവീട്ടിലെ താമസക്കാരനുമായ മുഹമ്മദ് ബാഷയുടെ മകന്‍ ശിഹാബ് (19) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ വാടകവീട്ടിലെ കിടപ്പുമുറിയിലെ ജനല്‍ കമ്പിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ മാതാവ് ശിഹാബിനെ വിളിച്ചെങ്കിലും ഉണര്‍ന്നില്ല. മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. പുറത്തിറങ്ങി ജനലിലൂടെ നോക്കിയപ്പോഴാണ് ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മാതാവ്: നബീസ. സഹോദരങ്ങൾ: ഇബ്രാഹിം സിനാന്‍, അബ്ദുല്‍…
Read Moreസ്റ്റേഷന്‍ ജാമ്യം തരേണ്ട കേസിന് ജയിലിലായിട്ട് പതിനൊന്നു ദിവസമായി; രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വെറുതെ വിട്ടതില്‍ സന്തോഷമുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതില്‍ കുറ്റബോധമില്ല. കിഡ്‌നിക്ക് തകരാര്‍ വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനാലാണ് താന്‍ ജയിലിലെ നിരാഹാരം അവസാനിപ്പിച്ചത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന തന്നെ വെറുതെ ജയിലില്‍ കിടത്തിയതാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു പ്രതികരണം. ‘ ദിലീപിന് നീതി കിട്ടിയതില്‍ സന്തോഷം. മാധ്യമങ്ങളോട് വിജയഭേരി മുഴക്കുകയല്ല, പക്ഷെ ദയവായി ഞങ്ങളെ പോലുളളവര്‍ കള്ളക്കേസില്‍…
Read Moreട്രെയിനിൽ കർപ്പൂരം കത്തിച്ച് പ്രാര്‍ത്ഥന നടത്തി ശബരിമല തീര്‍ത്ഥാടകർ
പാലക്കാട്: വിശാഖപട്ടണം-കൊല്ലം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ കര്‍പ്പൂരം കത്തിച്ച് പ്രാര്‍ത്ഥന നടത്തി ശബരിമല തീര്‍ത്ഥാടകർ. ട്രെയിനിന്റെ സുരക്ഷാ നിർദേശങ്ങള്‍ ലംഘിച്ച് സ്ലീപ്പര്‍ കോച്ചില്‍ വെച്ചാണ് ഇന്ന് പുലര്‍ച്ചെ കര്‍പ്പൂരം കത്തിച്ച് ഇവർ പ്രാര്‍ത്ഥന നടത്തിയത്. ദക്ഷിണ റെയില്‍വേ ട്രെയിനിലെ കര്‍പ്പൂരം കത്തിച്ചുളള പൂജ നേരത്തെ വിലക്കിയിരുന്നു. അതിനിടെയാണ് ശബരിമല തീർത്ഥാടകർ ഇത്തരത്തിൽ യാത്ര നടത്തിയത്. കര്‍പ്പൂരം കത്തിച്ച് പൂജ നടത്തിയാല്‍ പിഴയും മൂന്ന് വര്‍ഷം വരെ തടവും ലഭിക്കുമെന്നും റെയിൽവേ മുന്നറിയിപ്പ് നല്‍കിയതാണ്. കൂടാതെ പടക്കങ്ങള്‍, മണ്ണെണ്ണ, ഗ്യാസ് സിലിണ്ടർ, സ്റ്റവ്വ്, തീപ്പെട്ടി, സിഗരറ്റ് എന്നിവ…
Read Moreദിലീപിനെതിരെ കള്ളക്കേസ് ഉണ്ടാക്കി; ഞാനും ആക്രമിക്കപ്പെട്ടു; നടൻ ധർമജൻ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനൊപ്പം നിന്നതില്‍ ഏറ്റവുമധികം പരിഹസിക്കപ്പെട്ടയാളാണ് താനെന്ന് നടനും കോണ്‍ഗ്രസ് അനുഭാവിയുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. കഴിഞ്ഞ ദിവസം കോടതിയില്‍ നിന്ന് വന്നത് വളരെ നല്ല വിധിയാണെന്നും കേസിനെ അനകൂലിച്ചതിന്‍റെ പേരില്‍ തെറിവിളി കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറഞ്ഞു. ‘ദിലീപേട്ടന്‍ ഇപ്പോള്‍ വിളിച്ചതേയുള്ളു. ദൈവഭാഗ്യമുണ്ടെന്നും സത്യം തെളിയുമെന്നും പറഞ്ഞു. വോട്ട് ചെയ്യണമെന്നും അഭ്യര്‍ത്ഥിച്ചു. ദിലീപിനെതിരെ ഉണ്ടാക്കിയത് കള്ളക്കേസാണ്. ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.അതിജീവിതയ്‌ക്കൊപ്പവും ദിലീപിനൊപ്പവും നിരവധി വേദികള്‍ പങ്കിട്ടിട്ടുണ്ട്. രണ്ടുപേരും വേണ്ടപ്പെട്ടവരാണ്.’ ധര്‍മ്മജന്‍ വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് കോടതിയില്‍ നില്‍ക്കുന്ന…
Read Moreഇനി പുറത്തിറങ്ങാം; പീഡനക്കേസിൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം; എല്ലാ തിങ്കളാഴ്ചയും ഹാജരാകാൻ നിർദേശം
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് കർശന ഉപാധികളോടെ ജാമ്യം. രണ്ടാമത്തെ ബലാത്സംഗക്കേസിലാണ് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരായി ഒപ്പിടണം, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി പൂർണമായി സഹകരിക്കണം തുടങ്ങിയവയാണ് ഉപാധികൾ. അതേസമയം, മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ വകുപ്പുകൾ കോടതി ചുമത്തിയിരുന്നു. പെൺകുട്ടിയെ പിന്തുടർന്ന് ശല്യപ്പെടുത്തുക, തടഞ്ഞുവെക്കുക, അതിക്രമിച്ച് കയറുക- തുടങ്ങിയ വകുപ്പുകളാണ് കൂട്ടിച്ചേർത്തത്. നവംബർ 27ന് യുവതി തെളിവുകൾ സഹിതം മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെയാണ്…
Read Moreചിത്രപ്രിയയുടെ മരണം കൊലപാതകം; ആണ്‍സുഹൃത്ത് അറസ്റ്റില്‍; കൊലപതാകം ബെംഗളൂരുവില്‍ നിന്ന് അവധിക്കായി നാട്ടിലെത്തിയപ്പോൾ
കൊച്ചി: മലയാറ്റൂരില്‍ ദുരൂഹസാഹചര്യത്തില്‍ പെണ്‍കുട്ടി മരണപ്പെട്ട സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. ചിത്രപ്രിയയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്ത് അലന്‍ സമ്മതിച്ചതായാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്. മദ്യലഹരിയില്‍ കുറ്റകൃത്യം ചെയ്തുവെന്നാണ് പ്രതിയുടെ വെളിപ്പെടുത്തല്‍. മലയാറ്റൂര്‍ മുണ്ടങ്ങമറ്റം സ്വദേശി ചിത്രപ്രിയ(19)യുടെ മൃതദേഹം ചൊവ്വാഴ്ച സെബിയൂരിലെ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയിരുന്നു.ചിത്രപ്രിയയുമായി വഴക്കുണ്ടായുപ്പോള്‍ കല്ല് ഉപയോഗിച്ച് തലയ്ക്ക് അടിച്ചതാണെന്ന് അലന്‍ പറഞ്ഞു. ചിത്രപ്രിയ അലനൊപ്പം പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ബൈക്കില്‍ പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സമീപ സ്ഥലങ്ങളില്‍ പോലീസ് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസമായി…
Read More