കേരളം കാത്തിരുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. 244 കേന്ദ്രങ്ങളിലായി രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിച്ചു. രണ്ടു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ ഒടുവിലത്തെ കണക്ക് പ്രകാരം 2,10,79,570 പേര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചു. തെക്കൻ കേരളത്തിലെ ആദ്യഘട്ടത്തിൽ 70.91 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ വടക്കൻ കേരളത്തിൽ അത് 76.08 ശതമാനമായിരുന്നു സംസ്ഥാനത്തെ മൊത്തത്തിലുള്ള പോളിങ് ശതമാനം 73.56 ശതമാനവും.
Read MoreCategory: KERALA
നടിയെ ആക്രമിച്ച കേസില്‍ പ്രതീക്ഷിച്ച ശിക്ഷ ലഭിച്ചില്ല; ശിക്ഷാവിധിയിൽ പ്രതികരിച്ച് ഇടത് നേതാക്കൾ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിച്ചില്ലെന്ന് മന്ത്രി സജി ചെറിയാന്‍. പ്രമാദമായ കേസില്‍ ശിക്ഷയില്‍ കുറവുണ്ടോ എന്ന് പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് സജി ചെറിയാന്‍ പറഞ്ഞു. സര്‍ക്കാര്‍ അതിജീവിതയ്ക്ക് ഒപ്പമാണെന്നും പ്രോസിക്യൂഷന്റെ ഭാഗത്ത് വീഴ്ച്ചയില്ലാത്തതിനാലാണ് ആറ് പ്രതികള്‍ക്കും ശിക്ഷ ലഭിച്ചതെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. ‘അപ്പീല്‍ പോകാമെന്ന കാര്യം നേരത്തെ തന്നെ അറിയിച്ചതാണ്. എന്തുകൊണ്ട് പരമാവധി ശിക്ഷ ലഭിച്ചില്ല എന്നതാണ് സംശയം. കോടതി വിധി പരിശോധിച്ച് പഠിക്കാതെ ഒന്നും പറയാന്‍ കഴിയില്ല. പല കേസുകളിലും പല തരത്തിലുള്ള വിധികള്‍ വന്നിട്ടുണ്ട്.…
Read Moreവൈദ്യുതി നിലച്ചാല്‍ ഫോണും നിശ്ചലം; പരാതി നല്കി മടുത്ത് ടവറില്‍ റീത്ത് വച്ച് ഉപഭോക്താക്കള്‍
വൈദ്യുതിബന്ധം നിലച്ചാല്‍ ആ നിമിഷം കുന്നോന്നിയിലെ ബി.എസ്.എന്‍.എല്‍. നെറ്റ്‌വര്‍ക്ക് കവറേജ് നഷ്ടമാകും. മൂന്ന് വര്‍ഷമായി സ്ഥിതി ഇതാണ്. പരാതി പറഞ്ഞ് മടുത്ത ഉപഭോക്താക്കള്‍ ടവറില്‍ റീത്ത് വച്ചും ബോര്‍ഡ് സ്ഥാപിച്ചും പ്രതിഷേധം രേഖപ്പെടുത്തി. വൈദ്യുതി തകരാറുകള്‍ പരിഹരിക്കാന്‍ കെ.എസ്.ഇ.ബി. ലൈന്‍ ഓഫ് ചെയ്താല്‍ രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ ഫോണ്‍ നിശ്ചലമാകും. ആഴ്ചയില്‍ ഒന്നിലധികം ദിവസങ്ങളിലും തവണകളായും ലൈന്‍ ഓഫ് ചെയ്യുന്നുണ്ട്. ‘ബാറ്ററി ബാക്ക് അപ്പ്’ ഇല്ലാത്തതാണ് സംവിധാനം നിശ്ചലമാകുന്നതിന്റെ മുഖ്യ കാരണം. ‘ആനയെ വാങ്ങാം തോട്ടി വാങ്ങാന്‍ പണമില്ലാത്ത’-താണ് ബി.എസ്.എന്‍.എല്‍-ന്റെ…
Read Moreദിലീപിനെ എന്തുകൊണ്ട് വെറുതേവിട്ടു? ഗൂഢാലോചനക്കുറ്റം നിലനിൽക്കില്ലെന്ന് ഉത്തരവിൽ പറയുന്ന കരണങ്ങളെന്തെലാം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്‍റെ പേരിൽ ഗൂഢാലോചനക്കുറ്റം നിലനിൽക്കില്ലെന്ന് വിചാരണക്കോടതി ഉത്തരവിൽ പറയുന്നു. ഒന്നാംപ്രതി പൾസർ സുനിയും ദിലീപും തമ്മിൽ ഗൂഢാലോചന നടത്തിയതിന് പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ച തെളിവുകൾ തള്ളിയാണ് ദിലീപിനെ കുറ്റവിമുക്തനാക്കിയത്. 1711 പേജുള്ളതാണ് ശിക്ഷാ വിധി. ഇരുവരും തമ്മിലുള്ള ഗൂഢാലോചനയ്ക്ക് തെളിവായി പ്രോസിക്യൂഷൻ ഹാജരാക്കിയത് പൾസർ സുനി ജയിലിൽനിന്ന് അയച്ച കത്താണ്. ആദ്യം പൾസർ സുനി ഒരു സ്‌ത്രീയാണ് ക്വട്ടേഷൻ നൽകിയതെന്ന് പറഞ്ഞിരുന്നു. പിന്നീട് ദിലീപാണ് ക്വട്ടേഷൻ നൽകിയതെന്ന് മാറ്റിപ്പറഞ്ഞു. സുനി പറയുന്ന സ്ത്രീയെക്കുറിച്ച് പോലീസ് അന്വേഷിച്ചിട്ടില്ലെന്ന് പറയുന്നു. ഇതിന്റെകൂടി…
Read Moreതെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നു; ഡിജിപിക്ക് പരാതി നൽകി ഭാഗ്യലക്ഷ്മി
തിരുവനന്തപുരം: താൻ പറഞ്ഞുവെന്ന് ആരോപിച്ച് കെട്ടിച്ചമച്ച വ്യാജ വാർത്തകൾ പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തിനെതിരെ പരാതി നൽകി പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ദിലീപ് അഭിനയിക്കുന്ന ഒറ്റ സിനിമ പോലും വിജയിക്കില്ല, വിജയിക്കാൻ ഞങ്ങൾ സമ്മതിക്കില്ല’ എന്ന വാചകത്തോടൊപ്പം ഭാഗ്യലക്ഷ്മിയുടെ ഫോട്ടോ വെച്ചുകൊണ്ട് ‘തൽസമയം മീഡിയ’ എന്ന ഓൺലൈൻ മാധ്യമം കഴിഞ്ഞ മൂന്ന് ദിവസമായി സോഷ്യൽ മീഡിയയിൽ (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം) വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു എന്ന് പരാതിയിൽ പറയുന്നത്. ഓൺലൈൻ മാധ്യമത്തിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കാണ് ഭാഗ്യലക്ഷ്മി പരാതി നൽകിയിരിക്കുന്നത്. തന്‍റെ…
Read Moreമുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി
ന്യൂഡല്‍ഹി: മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. മുനമ്പം കമ്മീഷന്റെ പ്രവര്‍ത്തനം തുടരാം. അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവ് തടയണമെന്ന വഖഫ് സംരക്ഷണ വേദി നല്‍കിയ അപ്പീലിലിനാണ് കോടതിയുടെ നടപടി. സംസ്ഥാന സര്‍ക്കാര്‍ അടക്കം എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് നല്‍കി. കേസ് ആറ് ആഴ്ച കഴിഞ്ഞ് ജനുവരി 27ന് വീണ്ടും പരിഗണിക്കും. മുനമ്പം ഭൂമി തര്‍ക്കം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലായതിനാല്‍ ഹൈക്കോടതിക്ക് വിധി പറയാന്‍ കഴിയില്ലെന്നും മുനമ്പത്തെ ഭൂമി തര്‍ക്കത്തില്‍ കമ്മീഷനെ…
Read Moreപാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്ന ആവശ്യവുമായി ദിലീപ്
കൊച്ചി: പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്ന ആവശ്യവുമായി നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപ്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. നേരത്തെ ഒന്നിലധികം തവണ ദിലീപിന് കോടതി പാസ്‌പോര്‍ട്ട് വിട്ടുനല്‍കിയിരുന്നു. കേസില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തില്‍ പാസ്പോർട്ട് സ്ഥിരമായി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് നടന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ഗുഢാലോചന കുറ്റം തെളിയിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദിലീപിനെ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി കുറ്റവിമുക്തനാക്കിയത്. 2017ല്‍ ഹൈക്കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയതിന് പിന്നാലെ പാസ്‌പോര്‍ട്ട് ലഭിച്ചിരുന്നു. യുഎഇ കരാമയില്‍ തുടങ്ങിയ ഭക്ഷണശാലയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനായിരുന്നു അന്ന് പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ടത്.…
Read Moreനടിയെ ആക്രമിച്ച കേസ്: ആറുപ്രതികൾക്കും ശിക്ഷ വിധിച്ചു; അറിയാൻ വായിക്കാം
കൊച്ചി ∙ നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയവർക്ക് ശിക്ഷ വിധിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം.വർഗീസാണ് വിധി പറഞ്ഞത്. എൻ.എസ്.സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം, പ്രദീപ് എന്നിവരാണ് പ്രതികൾ. പി.ഗോപാലകൃഷ്ണൻ (ദിലീപ്), ചാർലി തോമസ്, സനിൽ കുമാർ, ജി.ശരത്ത് എന്നിവരെ 20 വർഷം കഠിന തടവ് ആണ് ശിക്ഷിച്ചത്. ബലാത്സംഗം ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകൽ (ഐപിസി 366), ക്രിമിനൽ ഗൂഢാലോചന (ഐപിസി 120 ബി), കൂട്ടബലാത്സംഗം ( ഐപിസി 376 ഡി) എന്നിവയുൾപ്പെടെയുള്ള കുറ്റങ്ങൾ…
Read Moreആലുവ ശിവക്ഷേത്രത്തിൽ ദർശനം നടത്തി ദിലീപ്
ആലുവ ശിവക്ഷേത്രത്തിൽ ദർശനം നടത്തി ദിലീപ്. നടിയെ ആക്രമിച്ച കേസിൽ ഇന്ന് ശിക്ഷാവിധി പ്രഖ്യാപിക്കുന്ന വേളയിലാണ് ക്ഷേത്ര ദർശനം. ശിക്ഷാവിധി ഇന്ന് തന്നെയുണ്ടാകും. ഇന്ന് പതിനൊന്നരയോടെയാണ് ആറ് പ്രതികളെയും ഹാജരാക്കിയത്. എല്ലാ പ്രതികളും കുടുംബപശ്ചാത്തലം പറഞ്ഞ് കോടതിയുടെ സഹതാപം നേടാനാണ് ശ്രമിച്ചത്. മാധ്യമങ്ങൾക്ക് താക്കീത് നൽകിക്കൊണ്ടാണ് ജഡ്ജ് ഹണി എം വർഗീസ് കോടതി നടപടികൾ ആരംഭിച്ചത്. കോടതിയുടെ അന്തസ് ഹനിക്കുന്ന രീതിയിലുളള പ്രവർത്തിയുണ്ടാകരുതെന്ന് അവർ ആവശ്യപ്പെട്ടു.
Read Moreനടിയെ ആക്രമിച്ച കേസ്; അമ്മ മാത്രമേ ഉള്ളുവെന്ന് പൾസർ സുനി; പൊട്ടിക്കരഞ്ഞും ദയ യാചിച്ചും ശിക്ഷയിൽ ഇളവ് തേടി പ്രതികൾ, വിധി 3.30ന്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവാദം കഴിഞ്ഞു. നേരത്തെ, കേസ് എടുത്തിരുന്നുവെങ്കിലും മറ്റ് കേസുകള്‍ പരിഗണിച്ചശേഷം ശിക്ഷയില്‍ വാദം കേള്‍ക്കാമെന്ന നിലപാടാണ് എറണാകുളം സെഷന്‍സ് കോടതി കൈക്കൊണ്ടത്. 11.30-ഓടെയാണ് വാദം തുടങ്ങിയത്. ആറുപ്രതികളേയും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞും ദയ യാചിച്ചും ജഡ്ജിക്കു മുന്നിൽ അപേക്ഷിച്ചു. ശിക്ഷാവിധി സംബന്ധിച്ച് പ്രതികൾക്ക് എന്നാണ് പറയാൻ ഉള്ളതെന്നായിരുന്നു കോടതി പ്രതികളോട് ഓരോരുത്തരോടുമായി ആരാഞ്ഞത്. വീട്ടിൽ അമ്മ മാത്രമേയുള്ളു എന്നായിരുന്നു പൾസർ സുനി പറഞ്ഞത്. കേസിൽ താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും മാതാപിതാക്കൾ…
Read More