മസാല ബോണ്ടിൽ കിഫ്ബിക്ക് ആശ്വാസം; ഇ ഡി നോട്ടീസ് സ്റ്റേ ചെയ്‌ത്‌ ഹൈക്കോടതി

കിഫ്ബി മസാല ബോണ്ട് കേസിലെ ഇ ഡി നോട്ടീസിൽ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. കിഫ്ബിയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഇ ഡിക്ക് ഹൈക്കോടതി നോട്ടീസ് നൽകി.3 മാസത്തേക്കാണ് ഹൈക്കോടതിയുടെ സ്റ്റേ.

മസാല ബോണ്ട് ഇടപാടിലെ ഇ.ഡി നോട്ടീസിനെതിരെ കിഫ്ബി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഹർജിയിൽ തീരുമാനമാവും വരെ നോട്ടീസിലെ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി.

  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ

മസാല ബോണ്ട് വഴി സമാഹരിച്ച പണം വികസന പദ്ധതികള്‍ക്ക് ഉപയോഗിച്ചെന്ന് കിഫ്ബി ചൂണ്ടിക്കാട്ടി. മസാല ബോണ്ട് വഴി സമാഹരിച്ച പണം ഭൂമി വാങ്ങാൻ കിഫ്ബി ഉപയോഗിച്ചെന്നാണ് ഇ.ഡി നോട്ടീസിലെ ആരോപണം.

ഇ.ഡിയുടെ കണ്ടെത്തൽ ശരിയല്ലെന്ന് കിഫ്ബി ചൂണ്ടിക്കാട്ടി.ഭൂമി വാങ്ങുകയല്ല വികസന പദ്ധതികള്‍ക്കായി ഏറ്റെടുക്കകയാണ് ചെയ്തതെന്നും കിഫ്ബി ഹർജിയിൽ ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടക ബന്ദ്; ഈ അതിർത്തി കടന്നുള്ള ബസുകൾ നിർത്തിവച്ചു; എയർപോർട്ടിലെ സ്ഥിതി എന്ത്? അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts