പഹല്‍ഗാം ഭീകരാക്രമണം; കാരണക്കാർ ഇവർ; ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു

ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഷ്‌കറെ ത്വയ്ബ (LeT), അതിന്റെ പോഷക സംഘടനയായ ദ റെസിസ്റ്റന്‍സ് ഫ്രണ്ട് (TRF) എന്നീ ഭീകര സംഘടനകള്‍ ഉള്‍പ്പെടെ ഏഴ് പ്രതികള്‍ക്കെതിരെയാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ലഷ്‌കറെ ത്വയ്ബ ആസൂത്രണം ചെയ്ത ആക്രമണം ടിആര്‍എഫ് വഴി നടപ്പാക്കിയെന്നാണ് ഇതില്‍ പറയുന്നത്. ഏപ്രില്‍ 22-നാണ് പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നത്. ലഷ്‌കറെ ത്വയ്ബയുടെ പ്രധാന കമാന്‍ഡറായ സാജിദ്…

Read More

മൂന്നാർ അതിശൈത്യത്തിലേക്ക്, വ്യാപക മഞ്ഞുവീഴ്ച

മൂന്നാർ: വീണ്ടും അതിശൈത്യത്തിലേക്ക് മൂന്നാർ. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് ഇന്നലെ രാവിലെ രേഖപ്പെടുത്തി. മൂന്നാർ ടൗൺ, നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്റ്റേറ്റിലെ ലോവർ ഡിവിഷൻ എന്നിവിടങ്ങളിലാണ് താപനില മൂന്നു ഡിഗ്രി സെൽഷ്യസിലെത്തിയത്. പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞുവീഴ്ചയുണ്ടായി. ലക്ഷ്മി എസ്റ്റേറ്റിലും ചൊക്കനാടും നാലുഡിഗ്രിയും സെവൻമലയിൽ അഞ്ചുഡിഗ്രിയുമായിരുന്നു കുറഞ്ഞ താപനില. മേഖലയിൽ താപനില കുറഞ്ഞത് വിനോദസഞ്ചാരമേഖലയ്ക്കും പുത്തൻ ഉണർവേകിയിട്ടുണ്ട്.

Read More

കേരള സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ മുഖ്യാതിഥി നടി ഭാവന

തിരുവനന്തപുരം: സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ മുഖ്യാതിഥിയായി നടി ഭാവന. മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന വിരുന്നിലാണ് ഭാവന പങ്കെടുക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്താണ് ക്രിസ്മസ് വിരുന്ന്. മതനേതാക്കൾ, സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരും വിരുന്നിൽ പങ്കെടുക്കും. ഗവർണർ രാജേന്ദ്ര ആർലേക്കർ ഗോവയിലായതിനാൽ വിരുന്നിൽ പങ്കെടുക്കില്ല. പകരം ലോക്ഭവനിൽ നടക്കുന്ന വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തേക്കും.

Read More

മസാല ബോണ്ടിൽ കിഫ്ബിക്ക് ആശ്വാസം; ഇ ഡി നോട്ടീസ് സ്റ്റേ ചെയ്‌ത്‌ ഹൈക്കോടതി

കിഫ്ബി മസാല ബോണ്ട് കേസിലെ ഇ ഡി നോട്ടീസിൽ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. കിഫ്ബിയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഇ ഡിക്ക് ഹൈക്കോടതി നോട്ടീസ് നൽകി.3 മാസത്തേക്കാണ് ഹൈക്കോടതിയുടെ സ്റ്റേ. മസാല ബോണ്ട് ഇടപാടിലെ ഇ.ഡി നോട്ടീസിനെതിരെ കിഫ്ബി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഹർജിയിൽ തീരുമാനമാവും വരെ നോട്ടീസിലെ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. മസാല ബോണ്ട് വഴി സമാഹരിച്ച പണം വികസന പദ്ധതികള്‍ക്ക് ഉപയോഗിച്ചെന്ന് കിഫ്ബി ചൂണ്ടിക്കാട്ടി. മസാല ബോണ്ട് വഴി സമാഹരിച്ച പണം ഭൂമി വാങ്ങാൻ കിഫ്ബി ഉപയോഗിച്ചെന്നാണ്…

Read More

നല്ല കമ്മ്യൂണിസ്റ്റുകാരെ എവിടെ കണ്ടാലും ചിരിക്കണമെന്ന് വി ഡി സതീശൻ; കാരണം അറിയാൻ വായിക്കാം

കൊച്ചി: നല്ല കമ്മ്യൂണിസ്റ്റുകാർ വോട്ട് ചെയ്തത് യു‍ഡിഎഫിനെന്ന് പ്രതിപക്ഷ നേതാവ് വി‍ഡി സതീശൻ.നല്ല കമ്മ്യൂണിസ്റ്റുകാരെ എവിടെ കണ്ടാലും ചിരിക്കണമെന്നും പ്രതിപക്ഷ നേതാവ് അണികളോട് ആവശ്യപ്പെട്ടു. എറണാകുളത്ത് പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല കമ്മ്യൂണിസ്റ്റുകാരുടെ ഇനിയുള്ള പ്രതീക്ഷ യുഡിഎഫ് ആണെന്നും അവരെ കൂടി ഉൾക്കൊള്ളുന്ന പൊളിറ്റിക്കൽ പ്ലാറ്റ്ഫോമായി യുഡിഎഫ് മാറിയെന്നും അദ്ദേഹം പറഞ്ഞു.തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മിഷൻ 25ൻ്റെ എഴുപത് ശതമാനം ലക്ഷ്യം മാത്രമാണ് പൂർത്തീകരിക്കാനായത്. 100 ശതമാനം ലക്ഷ്യം കൈവരിച്ചിരുന്നെങ്കിൽ ഇതാകുമായിരുന്നില്ല ഫലമെന്നും വിഡി സതീശൻ…

Read More

തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ തോൽവി ഉണ്ടായിട്ടില്ല; എൽഡിഎഫ്

തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ തോൽവി ഉണ്ടായിട്ടില്ലെന്ന് എൽഡിഎഫ്. ഓരോ പാർട്ടികളും അവരവരുടെ ചർച്ചകൾ പൂർത്തിയാക്കിയ ശേഷം ജനുവരിയിൽ എൽഡിഎഫ് ചേരും. ജനുവരിയിലെ യോഗത്തിൽ വിശദമായി ഫലം വിലയിരുത്തും. റാപ്പിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റം ചർച്ചയായില്ല. എസ്‌ഐആറുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഇന്നത്തെ യോഗത്തില്‍ വിശദമായ ചര്‍ച്ച നടന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റ് സംബന്ധിച്ചും ചര്‍ച്ച നടന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി സംബന്ധിച്ച് സിപിഐഎമ്മിന്റെ അഭിപ്രായം സംസ്ഥാന കമ്മിറ്റി യോഗം കഴിഞ്ഞ് വ്യക്തമാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റ് ചര്‍ച്ചകള്‍ യോഗത്തിലുണ്ടായില്ല.…

Read More

‘നീതി പൂർണമായും നടപ്പായില്ല’; ‘ആസൂത്രണം ചെയ്‌തവർ പകൽ വെളിച്ചത്തിലുണ്ട്, അവർ ശിക്ഷിക്കപ്പെടണം; നടിയെ ആക്രമിച്ച കേസിൽ ഗുഢാലോചന ആവർത്തിച്ച് മഞ്ജു വാര്യർ

നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി വന്നതിന് പിന്നാലെ ആദ്യമായി പരസ്യപ്രതികരണം നടത്തി നടി മഞ്ജു വാര്യർ. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു മഞ്ജു വാര്യരുടെ പ്രതികരണം. വിഷയത്തിൽ അതിജീവിത തന്നെ തന്റെ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് അടുത്ത സുഹൃത്ത് മഞ്ജു വാര്യർ ഇപ്പോൾ പ്രതികരിച്ചത്. കോടതിയോട് ആദരവുണ്ടെന്നും എന്നാൽ നീതി പൂർണമായി നടപ്പിലായെന്ന് പറയാൻ കഴിയില്ലെന്നും മഞ്ജു വാര്യർ പറഞ്ഞു. കുറ്റം ചെയ്‌തവർ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ എന്നും അത് ആസൂത്രണം ചെയ്‌തവർ ഇപ്പോൾ പുറത്താണെന്നും മഞ്ജു പറഞ്ഞു. സ്ത്രീകൾക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയർത്തിപ്പിടിച്ച്…

Read More

കോടതി വിധിയിൽ അത്ഭുതമില്ല, നിയമത്തിന്റെ മുന്നിൽ ഈ രാജ്യത്തെ എല്ലാ പൗരരും തുല്യരല്ലെന്ന് തിരിച്ചറിയുന്നു; ആദ്യമായി പ്രതികരിച്ച് അതിജീവിത

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് വിധിയില്‍ പ്രതികരിച്ച് അതിജീവിത. നിയമത്തിന്റെ മുന്‍പില്‍ ഈ രാജ്യത്തിലെ എല്ലാ പൗരന്മാരും തുല്യരല്ലെന്ന തിരിച്ചറിവ് നല്‍കിയതിന് നന്ദിയെന്നാണ് അതിജീവിത സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ പ്രതികരിച്ചിരിക്കുന്നത്. ട്രയല്‍ കോടതിയില്‍ തന്റെ വിശ്വാസം നഷ്ടപ്പെടാന്‍ കാരണമായ കാര്യങ്ങള്‍ എണ്ണിയെണ്ണി പറയുന്നതാണ് അതിജീവിതയുടെ പോസ്റ്റ്. ”എട്ടു വര്‍ഷം, ഒമ്പത് മാസം, 23 ദിവസങ്ങള്‍. ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാന്‍ കാണുന്നു. പ്രതികളില്‍ ആറു പേര്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച…

Read More

ആരോഗ്യപ്രശ്നങ്ങളെ വകവെയ്ക്കാതെ ഓടിനടന്നാണ് പ്രവർത്തനം; സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന സിഎംപി നേതാവ് വി.ആർ.സിനി (50) കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിലെ സ്ഥാനാർഥിയായിരുന്നു. ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബവീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. കോർപറേഷൻ മുൻ കൗൺസിലറാണ്. കുഴഞ്ഞുവീണയുടൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിൽ 26 വോട്ടിന് സിനി ബിജെപി സ്ഥാനാർഥിയോട് പരാജയപ്പെട്ടിരുന്നു. ഇവരുടെ അപരയായി മത്സരിച്ച രണ്ടുപേർ ചേർന്ന് ഇവിടെ 44 വോട്ടുകൾ പിടിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങളെ വകവെയ്ക്കാതെ ഓടിനടന്നാണ് വി.ആർ.സിനി പ്രവർത്തിച്ചതെന്ന് കോ‍ൺഗ്രസ് നേതാവ് കെ.എസ്.ശബരിനാഥൻ അനുസ്മരിച്ചു.

Read More

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ എന്നെന്നേക്കുമായി നശിപ്പിക്കണം; കോടതി ഉത്തരവിൽ ചെയ്യാൻ പോകുന്നത് ഇങ്ങനെ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ ബലാത്സംഗ ദൃശ്യങ്ങള്‍ എന്നെന്നേക്കുമായി നശിപ്പിക്കണമെന്ന് കോടതി. ഇതിനായി ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് സംസ്ഥാന ഫൊറന്‍സിക് ലബോറട്ടറിയിലേയ്ക്ക് അയയ്ക്കണമെന്ന് എറണാകുളം പ്രിസിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി ന്യായത്തില്‍ നിര്‍ദേശിച്ചു. ദൃശ്യങ്ങളുടെ എല്ലാ വിവരങ്ങളും കൃത്യമായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിന് ശേഷം വേണം നശിപ്പിക്കാന്‍. അതിന് ശേഷം ലബോറട്ടറി വിശദമായ നശീകരണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇത് സ്ഥിര രേഖയായി സൂക്ഷിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍റെ കസ്റ്റഡിയിലുള്ള പെന്‍ഡ്രൈവ് അതിജീവിതയുടെ സ്വകാര്യത കണക്കിലെടുത്ത് ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന്…

Read More