കൊച്ചി നഗരത്തില്‍ റിട്ടയേര്‍ഡ് അധ്യാപികയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പോണേക്കര സ്വദേശി വനജ ആണ് മരിച്ചത്. വീട്ടിനുള്ളിലെ കിടക്കയില്‍ രക്തം വാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ പകല്‍ മുഴുവന്‍ വീട്ടില്‍ വനജ തനിച്ചായിരുന്നു. രാത്രി ഒമ്പതരയോടെ ബന്ധുക്കള്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പരിശോധനയില്‍ മൃതദേഹത്തിനരികില്‍ നിന്ന് കത്തി കണ്ടെടുത്തു. മൃതദേഹത്തില്‍ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.
Read MoreCategory: KERALA
തൃശ്ശൂരിൽ ഭൂചലനത്തിന് സമാനമായ പ്രതിഭാസം
തൃശ്ശൂർ: തൃശ്ശൂരിൽ ഭൂചലനത്തിന് സമാനമായ പ്രതിഭാസം, ഭൂമിക്കടിയിൽ പ്രകമ്പനം,വീടുകളുടെ ജനലുകളും വാതിലുകളും ഇളകി പീച്ചി, തെക്കേകുളം, ചെന്നായ് പ്പാറ -താമര വെള്ളച്ചാൽ പ്രദേശത്താണ് ഭൂചലനത്തിന് സമാനമായ പ്രതിഭാസം ഉണ്ടായത്. ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടില്ല ഭൂമിക്കടിയിൽ നിന്ന് വലിയ ശബ്ദം കേൾക്കുകയും പിന്നാലെ വീടുകളുടെ ജനലുകളും വാതിലുകളും ഇളകുകയും ആയിരുന്നു. ജനങ്ങൾ പരിഭ്രാന്തരായി.
Read Moreസംസ്ഥാന സ്കൂൾ കലോത്സവം; മോഹൻലാൽ മുഖ്യാതിഥി
തിരുവനന്തപുരം: ജനുവരി 14 മുതൽ 18 വരെ അരങ്ങേറുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന ചടങ്ങിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയാകും. ഇത്തവണ തൃശൂരാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിനു വേദിയാകുന്നത്. കലോത്സവപ്പന്തലിന്റെ കാൽനാട്ട് കർമവും ലോഗോ പ്രകാശനവും ഇന്ന് നടക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. മന്ത്രിമാരായ കെ രാജനും ആർ ബിന്ദുവും പങ്കെടുക്കും.
Read Moreനടൻ ശ്രീനിവാസൻ അന്തരിച്ചു
നടൻ ശ്രീനിവാസൻ അന്തരിച്ചു. (69) കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 48 വർഷം നീണ്ട സിനിമ ജീവിതമാണ് അദ്ദേഹത്തിൻ്റേത്. രോഗബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്ന ശ്രീനിവാസനെ ഇന്നു രാവിലെ ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ 8.30ന് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മൃതദേഹം താലൂക്ക് ആശുപത്രിയിൽ. സംസ്കാരം പിന്നീട്. ഭാര്യ: വിമല. മക്കൾ: വിനീത് ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്, തിരക്കഥാകൃത്ത്, ഗായകൻ), ധ്യാൻ ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്). മരുമക്കൾ: ദിവ്യ, അർപ്പിത.
Read Moreകൂടത്തായി കൊലക്കേസുമായി സദൃശ്യമുള്ള വെബ് സീരീസ് സംപ്രേഷണം തടയണം; ഹർജിയുമായി കൂട്ടക്കൊലക്കേസ് പ്രതി ജോളി ജോസഫ്
കൂടത്തായി കൊലപാതക കേസ് പ്രതി ജോളി (ജോളിയമ്മ ജോസഫ്) മിഥുൻ മാനുവൽ സംവിധാനം ചെയ്ത ‘അണലി’ എന്ന വെബ് സീരീസിന്റെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ എതിർകക്ഷികൾക്കു ഹൈക്കോടതി നോട്ടിസിനു നിർദേശിച്ചു. കൂടത്തായി കൊലക്കേസുമായി സദൃശ്യമുള്ളതാണു വെബ് സീരീസിന്റെ കഥയെന്നും സംപ്രേഷണം വിലക്കണമെന്നുമാണു ഹർജിയിലെ ആവശ്യം. എന്നാൽ സീരീസിന്റെ സംപ്രേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ജസ്റ്റിസ് വി.ജി.അരുൺ അനുവദിച്ചില്ല. വിഷയം ജനുവരി 15നു വീണ്ടും പരിഗണിക്കും. വെബ് സീരീസിന്റെ ടീസറിൽ ചില സാദൃശ്യങ്ങൾ ഉണ്ടെന്നതല്ലാതെ അനുമാനങ്ങളുടെയും മറ്റും പേരിൽ സ്റ്റേ ചെയ്യാനാകില്ലെന്നു കോടതി പറഞ്ഞു.…
Read Moreമോഷ്ടാവെന്നു സംശയിച്ച് ആൾക്കൂട്ടം തല്ലിച്ചതച്ചു; അതിഥിത്തൊഴിലാളി ചോരതുപ്പി മരിച്ചു
വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനമേറ്റ് അതിഥിത്തൊഴി മരിച്ചു. മോഷ്ടാവാണെന്നു സംശയിച്ചാണ് ആൾക്കൂട്ടം വളഞ്ഞ് ചോദ്യം ചെയ്യൽ എന്ന പേരിൽ തല്ലിച്ചതച്ചത്. ഛത്തീസ്ഗഡ് ബിലാസ്പുർ സ്വദേശി രാമനാരായൺ ഭയ്യാർ (31) ആണു മരിച്ചത്. അട്ടപ്പള്ളത്തു ബുധനാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. രാമനാരായൺ മദ്യപിച്ചിരുന്നു. എന്നാൽ, കയ്യിൽ മോഷണവസ്തുക്കളൊന്നും ഇല്ലായിരുന്നു. നാട്ടുകാരുടെ മർദനമേറ്റ രാമനാരായൺ ഭയ്യാർ ചോരതുപ്പി നിലത്തുവീണു. നാട്ടുകാരായ 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ 5 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. രാമനാരായണിന്റെ ശരീരത്തിൽ അടിയേറ്റ പാടുകളുണ്ടെന്നും മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായാലേ വ്യക്തതമാകൂവെന്നും വാളയാർ ഇൻസ്പെക്ടർ…
Read Moreക്രിസ്മസ്, ന്യൂ ഇയർ പ്രമാണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ
തിരുവനന്തപുരം: ക്രിസ്മസ്, ന്യൂഇയര്‍ സീസണില്‍ കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. ഡിസംബര്‍ 20 മുതല്‍ നാല് ശനിയാഴ്ച്ചകളില്‍ ഗുജറാത്തിലെ വഡോദരയില്‍ നിന്നും കോട്ടയത്തേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. വഡോദരയില്‍ നിന്ന് ശനിയാഴ്ച്ച രാവിലെ ഒന്‍പത് മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ ഞായറാഴ്ച്ച രാത്രി ഏഴുമണിയോടെയാണ് കോട്ടയത്ത് എത്തുക. ഞായറാഴ്ച്ചകളില്‍ രാത്രി ഒന്‍പതിന് കോട്ടയത്തുനിന്നും ആരംഭിക്കുന്ന മടക്ക സര്‍വീസ് ചൊവ്വാഴ്ച്ച രാവിലെ ആറരയോടെ തിരിച്ച് വഡോദരയിലെത്തും. എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, തലശേരി, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ഈ…
Read Moreനടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ; രണ്ടാം പ്രതി മാര്‍ട്ടിന് എതിരെ കേസെടുക്കാന്‍ പൊലീസ്
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍, അതിജീവിതയുടെ പരാതിയില്‍ രണ്ടാം പ്രതി മാര്‍ട്ടിന് എതിരെ കേസെടുക്കാന്‍ പൊലീസ്. ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യും. തനിക്ക് എതിരെ മനപൂര്‍വം വിഡിയോ പ്രചരിപ്പിച്ചെന്ന അതിജീവിതയുടെ പരാതിയിലാണ് നടപടി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ നടി സൈബറാക്രമണം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇന്നലെയാണ് പരാതി കൈമാറിയത്. അതിജീവതയെ അധിക്ഷേപിച്ചവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ പൊലീസ് പരിശോധിക്കുകയാണ്. മാര്‍ട്ടിലെ നിലവില്‍ കോടതി 20 വര്‍ഷത്തേക്ക് തടവില്‍ ശിക്ഷിച്ചിരിക്കുകയാണ്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു ഹര്‍ജി ഇയാള്‍ കോടതിയില്‍ കൊടുക്കാനിരിക്കുകയാണ്. പ്രതിയുടെ പേര് പരാമര്‍ശിച്ചുകൊണ്ടുതന്നെയാണ് അതിജീവിത ഇന്നലെ മുഖ്യമന്ത്രിക്ക് പരാതി…
Read Moreതിരുവനന്തപുരം മേയര്‍ സ്ഥാനം; ബിജെപിയില്‍ അപ്രതീക്ഷിത പേര്
45 വര്‍ഷത്തെ സിപിഎം ഭരണത്തിന് അറുതി വരുത്തി ബിജെപി പിടിച്ചെടുത്ത തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ ആരാകണം എന്നതില്‍ ചര്‍ച്ചകള്‍ പലവിധം. 50 സീറ്റുകള്‍ നേടി മികച്ച നേട്ടമാണ് ബിജെപി സ്വന്തമാക്കിയത്. അതുകൊണ്ട് തന്നെ മേയര്‍ സ്ഥാനത്തിന്റെ പേരില്‍ തര്‍ക്കം എന്ന തരത്തില്‍ വാര്‍ത്തകള്‍ വരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധയാണ് നേതൃത്വം പുലര്‍ത്തുന്നത്. വിവി രാജേഷ്, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ ആര്‍ ശ്രീലേഖ എന്നിവരുടെ പേരുകളായിരുന്നു ആദ്യഘട്ടത്തില്‍ പരിഗണിച്ചിരുന്നത്. എന്നാല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ കൂടുതല്‍ നേതാക്കളുടെ പേരുകള്‍ ഉയരുന്നുണ്ട്. കോര്‍പ്പറേഷനിലെ പ്രതിപക്ഷ നേതാവായിരുന്ന എംആര്‍ ഗോപന്‍, മുതിര്‍ന്ന…
Read Moreഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: മലപ്പുറത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറൂർ മിനികാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ (31) ആണ് മരിച്ചത്. ഇന്നലെ വീട്ടിലെ അടുക്കളയോട് ചേർന്നുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പത്തു വർഷത്തിലേറെയായി ഇരുവരും വിവാഹിതരായിട്ടെന്നാണ് വിവരം. നിസാറിന്റെ വീട്ടിൽവച്ച് കഴിഞ്ഞ ദിവസം യുവതിയുടെ ബന്ധുക്കളുമായി തർക്കം നടന്നിരുന്നു. ഇതാണോ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന് വ്യക്തമല്ല. യുവതിയുടെ മരണത്തിൽ ബന്ധുക്കൾ ദുരൂഹതയാരോപിച്ചതിനെത്തുടർന്ന് വേങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം ഖബറടക്കം നടത്തും.
Read More