പേടിക്കണ്ട കേരള ആര്‍ടിസി വഴിയില്‍ കുടുങ്ങില്ല; കുടുങ്ങിയ തന്നെ പകരം ബസ് ഉറപ്പ് നല്‍കി കേരള ആര്‍ടിസി

ksrtc

ബെംഗളൂരു: ക്രിസ്മസ് പുതുവര്‍ഷ യാത്രയ്ക്കുളള ബസുകള്‍ വഴിയില്‍ തകരാറിലായാല്‍ പകരം സ്‌പെയര്‍ ബസ് ഒരുക്കാൻ കേരള ആര്‍ടിസി .

സംസ്ഥാന അതിര്‍ത്തികളായ പാലക്കാട്, ബത്തേരി ഡിപ്പോകള്‍ക്ക് പുറമേ േേസലത്തും സ്‌പെയര്‍ ബസ് സൗകര്യം ഏര്‍പ്പെടുത്തും. ഹൊസൂര്‍, വഴി തെക്കന്‍ കേരളത്തിലെക്കുളള സര്‍വ്വീസുകള്‍ തകരാറിലായാല്‍ സേലത്ത് നിനിന്നുളള സ്‌പെയര്‍ ബസ് ഉപയോഗിക്കാം.

കൂടാതെ ബെംഗളൂരു സാറ്റലൈറ്റ് ടെര്‍മിനലില്‍ സ്‌പെയര്‍ ബസിന്റെ ലഭ്യത ഉറപ്പുവരുത്തും. പുതിയ ബസ് ലഭിക്കാന്‍ യാത്രക്കാര്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കുന്നതായി പരാതി വ്യാപകമായതോടെയാണ് അടിയന്തിര നടപടി സ്വീകരിച്ചത്. വാരാന്ത്യങ്ങളിലും ഉത്സവസീസണുകളിലും സ്‌പെഷ്യല്‍ ബസുകള്‍ ഉള്‍പ്പടെ തകരാറിലാകുന്നത് കേരള ആര്‍ടിസിയുടെ വരുമാനത്തെ ബാധിക്കുന്നുണ്ട്.

  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം

കേരള ആര്‍ടിസി ബസുകള്‍ വഴിയില്‍ കുടുങ്ങിയാല്‍ അറ്റകുറ്റപണികള്‍ക്ക് റാപ്പിഡ് റിപ്പയര്‍ ടീം സേവനം ഉറപ്പാക്കും.

ബത്തേരി ഡിപ്പോയുടെ കീഴിലെ ആര്‍ആര്‍ടിയുടെ സേവനം സംസ്ഥാന അതിര്‍ത്തിയായ മുത്തങ്ങ മുതല്‍ മൈസൂരു വരെയും പാലക്കാട് ഡിപ്പോയുടേത് വാളയാര്‍ മുതല്‍ സേലം വരെയുമാണ് ലഭ്യമാവുക.

ഓരെ വാനിലും 2 മെക്കാനിക്കുകളും ടയര്‍, സ്‌പെയര്‍പാര്‍ട്‌സ് എന്നിവയും ഉണ്ടായിരിക്കും. 24 മണിക്കൂര്‍ സേവനം ലഭ്യമാകുന്ന തരത്തിലാണ് ആര്‍ആര്‍ടി ക്രമീകരണം.

  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു

കേരളം, തമിഴിനാട് ഉള്‍പ്പടെയുളള സംസ്ഥാനാന്തര റൂട്ടുകളില്‍ കര്‍ണാടക ആര്‍ടിസി മൊബൈല്‍ റിപ്പയറിങ് ടീമിനെ ഉപയോഗിച്ചാണ് ബസ് സര്‍വ്വീസ് നടത്തുന്നത്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പകലും രാത്രിയും സിലിണ്ടർ മോഷണം: ജാഗ്രതയിൽ നാട്ടുകാർ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts