ശ്രദ്ധിക്കുക: 50% കിഴിവോടെ നിങ്ങളുടെ കുടിശ്ശിക പിഴകൾ അടയ്ക്കാനുള്ള അവസാന ദിവസം നാളെ! പേയ്‌മെന്റ് രീതി അറിയാൻ വായിക്കാം

ബെംഗളൂരു: 1991-92 നും 2019-20 നും ഇടയിൽ മോട്ടോർ വാഹന നിയമം/ചട്ടങ്ങൾ ലംഘിച്ചതിന് രജിസ്റ്റർ ചെയ്തിട്ടുള്ള ഡിഎസ്എ (ഡിപ്പാർട്ട്മെന്റൽ സ്റ്റാറ്റ്യൂട്ട്) കേസുകളുടെ പിഴ തുകയിൽ 50% (അമ്പത് ശതമാനം മാത്രം) ഇളവ് കർണാടക സംസ്ഥാന ഗതാഗത വകുപ്പ് അനുവദിച്ചിരുന്നു . കേസുകൾ തീർപ്പാക്കുന്നതിന് 2025 നവംബർ 21 മുതൽ 2025 ഡിസംബർ 12 വരെ ഗ്രേസ് പിരീഡ് അനുവദിച്ചത്. ഈ കാലയളവിൽ രജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട രേഖകൾ സഹിതം വാഹന ഉടമകൾക്ക് പിഴയുടെ 50% അടുത്തുള്ള സീനിയർ റീജിയണൽ ട്രാൻസ്‌പോർട്ട് / റീജിയണൽ…

Read More

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന നിരവധി ട്രെയിനുകൾ റദ്ദാക്കി.

ബെംഗളൂരു  :തുംകൂർ, മല്ലസാന്ദ്ര സ്റ്റേഷനുകൾക്കിടയിൽ ആവശ്യമായ എഞ്ചിനീയറിംഗ് ജോലികൾ നടക്കുന്നതിന്റെ ഭാഗമായി, ഭീമസാന്ദ്ര ലിമിറ്റഡ് ഹൈറ്റ് സബ്‌വേയിലെ ഗർഡർ മാറ്റിസ്ഥാപിക്കൽ, ഭീമസാന്ദ, മുദ്ദലിംഗനഹള്ളി ഹാൾസ് സ്റ്റേഷനുകളിൽ കാൽനട മേൽപ്പാലത്തിന്റെ നിർമ്മാണം, നിഡവണ്ടയ്ക്കും ഹിരേഹള്ളിക്കും ഇടയിലുള്ള ലെവൽ ക്രോസിംഗ് -28 എന്നിവയുടെ ജോലികൾ നടന്നുവരികയാണ്. ഈ പശ്ചാത്തലത്തിൽ, ചില ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തു. കൂടാതെ, ചില ട്രെയിനുകളുടെ ഓട്ട റൂട്ടുകളിൽ മാറ്റം വരുത്തിയതായി സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു . റദ്ദാക്കിയ ട്രെയിനുകൾ ട്രെയിൻ നമ്പർ (16239) ചിക്കമഗളൂരു-യശ്വന്ത്പൂർ…

Read More

സ്വർണക്കൊള്ള തിരഞ്ഞെടുപ്പിൽ ഏശില്ല; സ്ത്രീ ലമ്പടൻമാർ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്? മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ചരിത്ര വിജയം ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് നല്ല ആത്മവിശ്വാസത്തിലാണ്. വലിയ പിന്തുണ എൽഡിഎഫിന് ജനങ്ങളിൽനിന്ന് ലഭിക്കുന്നുണ്ട്. യുഡിഎഫ് കേന്ദ്രങ്ങൾ ഇത്തവണ എൽഡിഎഫിനെ സ്വീകരിക്കും. മികവാർന്ന വിജയത്തിലേക്ക് എൽഡിഎഫ് കുതിക്കുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പിൽ‌ ഉണ്ടാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘‘സ്ത്രീ ലമ്പടൻമാർ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്? ഇരകൾ തെളിവുമായി വരാത്തത് എന്താണ്? അത് ഗൗരവമായി കാണണം. വെറും ഭീഷണിയല്ല. കൊന്നു തള്ളും എന്നാണ് പറഞ്ഞത്. വസ്തുതകൾ പുറത്തു പറയാൻ ഇരകൾ മടിക്കുകയാണ്. ജീവൻ നഷ്ടപ്പെടുമെന്ന് ഭയക്കുകയാണ്. ഇപ്പോൾ വന്നതിനു അപ്പുറമുള്ള…

Read More

ആയുർവേദ ചികിത്സയ്ക്കായി ബെംഗളൂരുവിലെത്തി മുൻ മാലദ്വീപ് പ്രസിഡന്റ്

ബെംഗളൂരു : മുൻ മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് ആയുർവേദ ചികിത്സയ്ക്കായി ബെംഗളൂരുവിലെത്തി. ബെംഗളൂരുവിലെ ആയുഷ്‌മാൻ ഗ്രൂപ്പിന് കീഴിലുള്ള ആയുഷ്‌മാൻ ആയുർവേദ ആശുപത്രിയിലാണ് ചികിത്സ. പത്തുദിവസം നീണ്ടുനിൽക്കുന്ന ചികിത്സയ്ക്കാണ് അദ്ദേഹം എത്തിയത്. ആശുപത്രി മാനേജ്‌മെന്റും പ്രവർത്തകരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഡോ. ലക്ഷ്മൺ, ഡോ. ആദർശ്, ആയുഷ്മാൻ എംഡി ദീപേഷ്, മാർക്കറ്റിങ് ഹെഡ് രാധാകൃഷ്ണൻ പി. നായർ, ഓപ്പറേഷൻ ഹെഡ് ഷമീർ റഹ്‌മാൻ എന്നിവർ സംബന്ധിച്ചു.  

Read More

സത്യം പുറത്തുവരും; ധർമസ്ഥല വെളിപ്പെടുത്തലിനു പിന്നിൽ ഗൂഢാലോചനയുണ്ട്; ഡി.കെ. ശിവകുമാർ

ബെംഗളൂരു : ധർമസ്ഥല വെളിപ്പെടുത്തലിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ആരോപണവുമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഇക്കാര്യം താൻ നിയമസഭയിൽത്തന്നെ പറഞ്ഞിട്ടുണ്ടെന്നും സത്യം പുറത്തുവരുമെന്നും ഈവിഷയത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ശിവകുമാർ പറഞ്ഞു. ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ നൂറോളം സ്ത്രീകളുടെ മൃതദേഹം ധർമസ്ഥലയിൽ കുഴിച്ചിട്ടിട്ടുണ്ടെന്നായിരുന്നു ശുചീകരണത്തൊഴിലാളിയായ ചിന്നയ്യയുടെ വെളിപ്പെടുത്തൽ. ധർമസ്ഥല ക്ഷേത്രത്തെ അപകീർത്തിപ്പെടുത്തുന്നതിനുവേണ്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമാണ് അടിസ്ഥാനരഹിതമായ വെളിപ്പെടുത്തൽ എന്ന ആരോപണം നേരത്തേതന്നെ ഉയർന്നിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ (എസ്‌ഐടി) നിയോഗിച്ചിരുന്നു. എസ്‌ഐടി ഇടക്കാല റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. വെളിപ്പെടുത്തലിനെത്തുടർന്ന്…

Read More

സ്കൂളുകളിലെ ഉച്ചഭക്ഷണ ജീവനക്കാർക്ക് നിർബന്ധിത ആരോഗ്യ പരിശോധന നിർബന്ധമാക്കി; 87 ശുചിത്വ നിർദേശങ്ങൾ അടങ്ങിയ പ്രോട്ടോക്കോളും വകുപ്പ് പുറത്തിറക്കി

ബെംഗളൂരു : സ്കൂളുകളിൽനിന്ന് ഉച്ചഭക്ഷണം കഴിച്ച നിരവധി വിദ്യാർഥികൾ രോഗ ബാധിതരാകുന്ന പശ്ചാത്തലത്തിൽ ഉച്ച ഭക്ഷണ വിതരണ ജീവനക്കാർക്ക് നിർബന്ധിത ആരോഗ്യ പരിശോധന ഏർപ്പെടുത്തി സ്കൂൾ വിദ്യാഭ്യാസ വകുപ്പ്. പുതിയ നിർദേശ പ്രകാരം പാചകക്കാരും അടുക്കള സഹായികളും ആറു മാസത്തിലൊരിക്കൽ സർക്കാർ ഡോക്ടർമാരുടെ പക്കൽനിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സ്കൂൾ പ്രിൻസിപ്പലിന് സമർപ്പിക്കണം. സംസ്ഥാനത്തുടനീളം എല്ലാ സ്കൂളുകളും കർശനമായി പാലിക്കേണ്ട 87 ശുചിത്വ നിർദേശങ്ങൾ അടങ്ങിയ പ്രോട്ടോക്കോളും വകുപ്പ് പുറത്തിറക്കി. കുടിവെള്ള സംഭരണ ടാങ്കുകൾ ആഴ്ചതോറും വൃത്തിയാക്കുക, ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാൻ പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാതിരിക്കുക,…

Read More

വിദ്വേഷ പ്രസംഗ ബില്ലിനെ എതിര്‍ത്ത് ബിജെപി; കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പിഴയും 10 വര്‍ഷം വരെ തടവും

ബെംഗളൂരു: വിദ്വഷ പ്രസംഗങ്ങളും അനുബന്ധ കുറ്റകൃത്യങ്ങളും തടയാനുളള ബില്‍ ബിജെപി ബഹളത്തിനെതിരെ സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചു. കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വരെ പിഴയും 10 വര്‍ഷം വരെ തടവും നിര്‍ദേശിക്കുന്ന കര്‍ണാടക ഹെയ്റ്റ് ക്രൈം പ്രിവന്‍ഷന്‍ ബില്ലാണിത്. ആദ്യ തവണ കുറ്റം ചെയ്യുന്നവര്‍ക്ക് 50000 രൂപ വരെ പിഴയും ഒരു വര്‍ഷത്തില്‍ കുറയാതെയുളള തടവും ബില്‍ നിര്‍ദേശിക്കുന്നുണ്ട്. കഴിഞ്ഞ 4ന് മന്ത്രിസഭാ യോഗം അംഗീകീരം നല്‍കിയതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രി ജി പരമേശ്വര ബില്‍ സഭയില്‍ വച്ചത്‌

Read More

പേടിക്കണ്ട കേരള ആര്‍ടിസി വഴിയില്‍ കുടുങ്ങില്ല; കുടുങ്ങിയ തന്നെ പകരം ബസ് ഉറപ്പ് നല്‍കി കേരള ആര്‍ടിസി

ksrtc

ബെംഗളൂരു: ക്രിസ്മസ് പുതുവര്‍ഷ യാത്രയ്ക്കുളള ബസുകള്‍ വഴിയില്‍ തകരാറിലായാല്‍ പകരം സ്‌പെയര്‍ ബസ് ഒരുക്കാൻ കേരള ആര്‍ടിസി . സംസ്ഥാന അതിര്‍ത്തികളായ പാലക്കാട്, ബത്തേരി ഡിപ്പോകള്‍ക്ക് പുറമേ േേസലത്തും സ്‌പെയര്‍ ബസ് സൗകര്യം ഏര്‍പ്പെടുത്തും. ഹൊസൂര്‍, വഴി തെക്കന്‍ കേരളത്തിലെക്കുളള സര്‍വ്വീസുകള്‍ തകരാറിലായാല്‍ സേലത്ത് നിനിന്നുളള സ്‌പെയര്‍ ബസ് ഉപയോഗിക്കാം. കൂടാതെ ബെംഗളൂരു സാറ്റലൈറ്റ് ടെര്‍മിനലില്‍ സ്‌പെയര്‍ ബസിന്റെ ലഭ്യത ഉറപ്പുവരുത്തും. പുതിയ ബസ് ലഭിക്കാന്‍ യാത്രക്കാര്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കുന്നതായി പരാതി വ്യാപകമായതോടെയാണ് അടിയന്തിര നടപടി സ്വീകരിച്ചത്. വാരാന്ത്യങ്ങളിലും ഉത്സവസീസണുകളിലും സ്‌പെഷ്യല്‍ ബസുകള്‍ ഉള്‍പ്പടെ…

Read More

ഇൻഡിഗോ പ്രതിസന്ധി; റീഫണ്ട് മുതൽ റീ ബുക്കിങ് വരെ; നടപടികൾ എല്ലാം അറിയാം

indigo

ഡൽഹി∙ ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കുന്നത് തുടരുകയാണെങ്കിലും ആദ്യദിവസങ്ങളെ അപേക്ഷിച്ച് യാത്രക്കാരെ ബാധിക്കുന്നതിന്റെ ആഘാതം കുറഞ്ഞിട്ടുണ്ട്. പുതിയ ഡിജിസിഎ നിയമങ്ങൾ പ്രകാരം ഇൻഡിഗോ ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരിക്കുന്നതിലുണ്ടായ വീഴ്ചയെത്തുടർന്നായിരുന്നു ഒരാഴ്ചയിലേറെ നീണ്ട വ്യാപകമായ വിമാന സർവീസ് റദ്ദാക്കലുകളും വൈകലുകളും ഉണ്ടായത്. മിക്ക വിമാനത്താവളങ്ങളിലെയും പ്രവർത്തനങ്ങൾ സാധാരണ നിലയിലായിട്ടുണ്ട്. വിമാനങ്ങൾ ഏതാണ്ട് കൃത്യസമയം പാലിച്ചാണ് സർവീസ് നടത്തുന്നത്. യാത്രക്കാരുടെ നീണ്ട നിര കുറഞ്ഞിട്ടുണ്ടെന്നും ജീവനക്കാരുടെ എണ്ണത്തിൽ സ്ഥിരത കൈവരുന്നുണ്ടെന്നും ഇൻഡിഗോ പറയുന്നു. എങ്കിലും, റീഫണ്ട്, റീബുക്കിങ് സൗകര്യങ്ങൾ, ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധന തുടങ്ങിയ കാര്യങ്ങളിലും ഇൻഡിഗോ ടിക്കറ്റുകൾ…

Read More

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിനാണ് വോട്ടെടുപ്പ് തുടങ്ങിയത്. വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് – 470, ബ്ലോക്ക് പഞ്ചായത്ത് – 77, ജില്ലാ പഞ്ചായത്ത് – 7, മുനിസിപ്പാലിറ്റി 47, കോര്‍പ്പറേഷന്‍ – 3) 12391 വാര്‍ഡുകളിലേക്കാണ് (ഗ്രാമ പഞ്ചായത്ത് വാര്‍ഡ് – 9015, ബ്ലോക്ക് പഞ്ചായത്ത്…

Read More
Click Here to Follow Us