കോട്ടയം: വിദ്യാർത്ഥ്കൾ രൂപകൽപന ചെയ്ത ഇന്ത്യാ പോസ്റ്റിന്റെ കേരളത്തിലെ ആദ്യത്തെ ജെൻ-സീ പോസ്റ്റ് ഓഫീസ് എക്സ്റ്റൻഷൻ കൗണ്ടർ കോട്ടയം സിഎംഎസ് കോളേജിൽ പ്രവർത്തനം ആരംഭിച്ചു.
കേരള സെൻട്രൽ റീജിയൺ പോസ്റ്റൽ സർവീസസ് ഡയറക്ടർ എൻ.ആർ.ഗിരി ആണ് ജെൻ-സി പോസ്റ്റ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
‘വിദ്യാർത്ഥികൾ, വിദ്യാർത്ഥികളാൽ, വിദ്യാർത്ഥികൾക്ക് വേണ്ടി’ എന്ന തത്വശാസ്ത്രത്തിൽ നിന്നാണ് ഈ ആശയം ഉടലെടുത്തത്. ഇന്ത്യാ പോസ്റ്റ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ സിഎംഎസ് കോളേജ് വിദ്യാർത്ഥികൾ തന്നെ മുഴുവൻ രൂപകൽപ്പനയും ആസൂത്രണവും നിർമ്മാണപങ്കാളിത്തവും നിർവഹിച്ച പോസ്റ്റ് ഓഫീസ് ആണിത്.
ഇത് സർഗ്ഗാത്മകതയുടെയും സുസ്ഥിരതയുടെയും സേവനത്തിൻ്റെയും മികച്ച സംയോജനത്തെ പ്രതിനിധീകരിക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]