യാത്രക്കാരുടെ എണ്ണത്തില്‍ അമ്പരിപ്പിച്ച് എറണാകുളം-ബെംഗളൂരു വന്ദേഭാരത് സൂപ്പർ ഹിറ്റ്; ആദ്യമാസ യാത്രക്കാരുടെ കണക്ക് പുറത്ത് വിട്ട് റെയിൽവേ

ഏറെ കാത്തിരിപ്പിന് ശേഷമാണ് എറണാകുളം- ബെംഗളൂരു വന്ദേ ഭാരത് എക്‌സ്‌പ്രസ് കഴിഞ്ഞ മാസം 11 ന് ഫ്ലാഗ് ഓഫ് ചെയ്തത്. ട്രെയിൻ ബുക്കിംഗ് ആരംഭിച്ചപ്പോൾ തന്നെ യാത്രക്കാരൂടെ കൂട്ടയിടിയായിരുന്നു.

സാധാരണ ട്രെയിനുകളേക്കാള്‍ മൂന്നില്‍ രണ്ട് ലക്ഷ്യസ്ഥാനത്ത് എത്തുന്ന വന്ദേഭാരതിൽ വളരെ പെട്ടെന്ന് തന്നെ ടിക്കറ്റുകൾ വിറ്റ് പോയി.

തുടർന്നുള്ള ദിവസങ്ങളിലും സീറ്റ് ഇല്ലാത്ത അവസ്ഥയായിരുന്നു. ക്രിസ്തുമസ് അവധിയോട് അടപ്പിച്ച് നാട്ടിലേക്ക് വരാൻ വന്ദോരതിനായി ടിക്കറ്റ് ബുക്ക് ചെയ്യാനിരുന്നവർക്കും നിരാശയാണ്. പല ദിവസങ്ങളിലും വെയ്റ്റിങ് ലസ്റ്റ് 100 ന് മുകളിലാണ്..

  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

ബെംഗളൂരിൽ നിന്ന് കൊച്ചിയിലേക്കും തിരിച്ചും ഏകദേശം 55,000ത്തിലധികം പേർ വന്ദേഭാരതിൽ യാത്ര ചെയ്തുവെന്നാണ് കണക്കുകൾ പറയുന്നത്.

കേരളം, തമിഴ്‌നാട്, കർണാടക എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ആദ്യത്തെ അന്തർ സംസ്ഥാന സെമി ഹൈ സ്പീഡ് പ്രീമിയം ട്രെയിൻ കൂടിയാണിത്. ബെംഗളൂരു ഡിവിഷൻ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം നവംബറിൽ ബെംഗളൂരു-എറണാകുളം സർവീസിൽ 11,447 യാത്രക്കാരാണത്രേ യാത്ര ചെയ്തത്. 127% ബുക്കിംഗും രേഖപ്പെടുത്തി. ഡിസംബറിൽ 16,129 യാത്രക്കാരും 117% ബുക്കിംഗും രേഖപ്പെടുത്തി.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

എറണാകുളം-ബെംഗളൂരു സർവീസിൽ നവംബറിൽ 12,786 യാത്രക്കാരും ശരാശരി 141% ബുക്കിംഗും രേഖപ്പെടുത്തിയിട്ടുണ്ട്. ഡിസംബറിൽ ഇത് 14,742 ആയി ഉയർന്നു,ശരാശരി 106 ശതമാനമായിരുന്നു ബുക്കിംഗ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു
[masterslider id="10"]

Related posts