അമ്മയെ മകന്‍ മര്‍ദിച്ച് കൊലപ്പെടുത്തി

ആലപ്പുഴ: മാവേലിക്കരയില്‍ അമ്മയെ മകന്‍ മര്‍ദിച്ച് കൊലപ്പെടുത്തി. മാവേലിക്കര കല്ലുമല പുതുച്ചിറ സ്വദേശി കനകമ്മ സോമരാജന്‍(67) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഏകമകന്‍ കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാവിലെയാണ് അമ്മയെ കൊലപ്പെടുത്തിയെന്ന് കൃഷ്ണദാസ് നാട്ടിലെ പാര്‍ട്ടിപ്രവര്‍ത്തകരെയും മറ്റും വിളിച്ചുപറഞ്ഞത്. ഇതോടെ ഇവര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തിയപ്പോള്‍ വീടിനുള്ളില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

കൊല്ലപ്പെട്ട കനകമ്മ സിപിഐയുടെ പ്രാദേശിക നേതാവാണ്. മാവേലിക്കര നഗരസഭ 12-ാം വാര്‍ഡ് കൗണ്‍സിലറായിരുന്നു.

മകന്‍ ലഹരിഉപയോഗിക്കുന്നതിനെച്ചൊല്ലിയും പണത്തെച്ചൊല്ലിയും ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം നിലനിന്നിരുന്നതായാണ് വിവരം. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ആലപ്പുഴയില്‍ ലഹരിക്കടിമയായ മകന്‍ അച്ഛനെയും അമ്മയെയും ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവമുണ്ടായത്. ഇതില്‍ മാരകമായി പരിക്കേറ്റ അച്ഛന്‍ മരിച്ചിരുന്നു. ഈ സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുന്‍പേയാണ് മാവേലിക്കരയില്‍ മകന്‍ അമ്മയെ കൊലപ്പെടുത്തിയെന്ന വാര്‍ത്തയും പുറത്തുവരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു
[masterslider id="10"]

Related posts