കാട്ടുതീ; 30ലധികം വീടുകൾ കത്തിനശിച്ചു

കാട്ടുതീയിൽ ഓസ്ട്രേലിയിയലെ തീര​ദേശപട്ടണങ്ങളിലെ വീടുകൾ കത്തിനശിച്ചു. ടാസ്മാനിയയിലാണ് 30ലധികം വീടുകൾ കാട്ടുതീയിൽ കത്തിനശിച്ചത്. സംസ്ഥാന തലസ്ഥാനമായ ഹൊബാർട്ടിൽ നിന്നും 105കി മി വടക്ക് കിഴക്ക് സ്ഥിതിചെയ്യുന്ന തീരപ്ര​ദേശ പട്ടണമായ ഡോൾഫിൻ സാൻഡ്സിൽ ഞായറാഴ്ച്ച രാത്രിയുണ്ടായ തീപിടിതത്തിൽ 19 വീടുകൾ നശിക്കുകയും, 14 വീടുകൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. ​ മാറ്റിപാർപ്പിച്ച പ്രദേശവാസികൾ തിരികെയെത്തുന്നത് സുരക്ഷിതമല്ലെന്ന് അധികൃതർ അറിയിച്ചു. ഗ്യാരേജുകൾ, ഔട്ട്ബ്രിജുകൾ, മറ്റ് വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി 120ലധികം ആസ്തികൾക്ക് കേടുപാട് സംഭവിച്ചതായി ടാസ്മാനിയ ഫയർ ആൻഡ് റെസ്ക്യു സർവീസ് കമ്മീഷണർ ജർമി സ്മിത്ത്…

Read More

ദുരന്തത്തിന് ശേഷം മത്സരങ്ങൾ വിലക്കിയ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇത്തവണ ഐപിഎൽ നടത്തുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബെംഗളൂരു : ആൾക്കൂട്ട ദുരന്തത്തെത്തുടർന്ന് മത്സരങ്ങൾ വിലക്കിയ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരങ്ങൾ നടത്തുമെന്ന് കർണാടക സർക്കാർ. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) ടീമിന്റെ ഹോംഗ്രൗണ്ട് ഇവിടെനിന്ന് മാറ്റാൻ സമ്മതിക്കില്ലെന്നും സുരക്ഷയുറപ്പാക്കി മത്സരങ്ങൾ നടത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. ജൂണിലുണ്ടായ ദുരന്തത്തിൽ 11 പേർ മരിച്ചതിനുശേഷം സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്തിയിരുന്നില്ല. വനിതാ ക്രിക്കറ്റ് ലോകകപ്പിൽനിന്നും ചിന്നസ്വാമി സ്റ്റേഡിയത്തെ ഒഴിവാക്കിയിരുന്നു. അടുത്തവർഷം നടക്കുന്ന ഐപിഎൽ മത്സരങ്ങളും ഇവിടെ നടത്താൻ കഴിയില്ലെന്നായിരുന്നു വിലയിരുത്തൽ. അതിനാൽ, ആർസിബിയുടെ ഹോംഗ്രൗണ്ട് പുണെയിലേക്ക് മാറ്റാൻ…

Read More

യാത്രക്കാരെ പെരുവഴിയിലാക്കിയ ഇൻഡിഗോയ്‌ക്കെതിരായ നടപടി എയർലൈനുകൾക്ക് ഒരു മുന്നറിയിപ്പായിരിക്കും; കേന്ദ്ര വ്യോമയാന മന്ത്രി

ഡൽഹി: യാത്രക്കാരെ പെരുവഴിയിലാക്കിയ ഇൻഡിഗോയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന സൂചന നൽകി കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. ഇൻഡിഗോയ്ക്കെതിരെ തങ്ങൾ എടുക്കുന്ന നടപടി മറ്റ് എയർലൈനുകൾക്കെല്ലാം ഒരു മുന്നറിയിപ്പായിരിക്കുമെന്ന് മന്ത്രി പാർലമെന്റിൽ പറഞ്ഞു. രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ‘ഞങ്ങൾക്ക് പൈലറ്റുമാർ, ക്ര്യൂ, യാത്രക്കാർ എന്നിവരെ മുഖവിലയ്‌ക്കെടുക്കേണ്ടതുണ്ട്. എല്ലാ എയർലൈനുകളോടും ഞങ്ങൾ നേരത്തെ പറഞ്ഞതാണ്. ഇൻഡിഗോ ക്ര്യൂ റോസ്‌റ്റർ ശരിക്കും മാനേജ് ചെയ്യേണ്ടതായിരുന്നു. യാത്രക്കാർ വലഞ്ഞു. ഈ സാഹചര്യത്തെ ഞങ്ങൾ ചെറുതായി കാണുന്നില്ല. കർശനമായ നടപടി എടുക്കും. എല്ലാ എയർലൈനുകൾക്കും ഒരു മുന്നറിയിപ്പായിരിക്കും ആ…

Read More

അടിയന്തര യോഗം ചേര്‍ന്ന് ‘അമ്മ’; ദിലീപിനെ തിരിച്ചെടുക്കാൻ അമ്മയിലും ഫെഫ്കയിലും ചർച്ചകൾ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഹൈകോടതി കുറ്റവിമുക്തനാക്കിയ നടൻ ദിലീപിനെ തിരി​ച്ചെടുക്കാൻ അമ്മയിലും തിരക്കിട്ട ചർച്ചകൾ. ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്ക് പിന്നാലെ അമ്മ ഓഫിസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നു. അമ്മ പ്രസിഡന്‍റ് ശ്വേത മേനോൻ അടക്കമുള്ളവര്‍ യോഗത്തിൽ പങ്കെടുത്തു. കോടതി വിധിക്ക് പിന്നാലെ സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നത്. ദിലീപ് കുറ്റവിമുക്തനായതിൽ സന്തോഷമുണ്ടെന്നും നടൻ കുറ്റം ചെയ്യില്ല എന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നുമാണ് അമ്മ വൈസ് പ്രസിഡന്റ് നടി ലക്ഷ്മി പ്രിയ പ്രതികരിച്ചത്. ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കുന്ന കാര്യത്തിൽ…

Read More

ശക്തമായ ഭൂചലനം; 7.2 തീവ്രത, സുനാമി മുന്നറിയിപ്പ്

ജപ്പാനിൽ ശക്തമായ ഭൂചലനം. 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ജപ്പാന്റെ വടക്കൻ തീരങ്ങളിലുണ്ടായതെന്ന് ജപ്പാനിലെ ഭൂകമ്പ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകി. മൂന്ന് മീറ്ററിലധികം ഉയരമുള്ള തിരമാലയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. നവംബർ ഒമ്പതിനും ജപ്പാനിലെ വടക്കൻ തീരമേഖലയിൽ വൻ ഭൂചലനമുണ്ടായിരുന്നു. അന്ന് റിക്ടർ സ്‌കെയിലിൽ 6.7 തീവ്രതയാണ് രേഖപ്പെടുത്തിയത്.

Read More

അമ്മയെ മകന്‍ മര്‍ദിച്ച് കൊലപ്പെടുത്തി

ആലപ്പുഴ: മാവേലിക്കരയില്‍ അമ്മയെ മകന്‍ മര്‍ദിച്ച് കൊലപ്പെടുത്തി. മാവേലിക്കര കല്ലുമല പുതുച്ചിറ സ്വദേശി കനകമ്മ സോമരാജന്‍(67) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഏകമകന്‍ കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെയാണ് അമ്മയെ കൊലപ്പെടുത്തിയെന്ന് കൃഷ്ണദാസ് നാട്ടിലെ പാര്‍ട്ടിപ്രവര്‍ത്തകരെയും മറ്റും വിളിച്ചുപറഞ്ഞത്. ഇതോടെ ഇവര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തിയപ്പോള്‍ വീടിനുള്ളില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊല്ലപ്പെട്ട കനകമ്മ സിപിഐയുടെ പ്രാദേശിക നേതാവാണ്. മാവേലിക്കര നഗരസഭ 12-ാം വാര്‍ഡ് കൗണ്‍സിലറായിരുന്നു. മകന്‍ ലഹരിഉപയോഗിക്കുന്നതിനെച്ചൊല്ലിയും പണത്തെച്ചൊല്ലിയും ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം നിലനിന്നിരുന്നതായാണ് വിവരം. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തില്‍…

Read More

നോട്ടീസുമായി ഇ.ഡി. വന്നാല്‍ മുട്ട് വിറയ്ക്കുമെന്നാണോ കരുതിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂര്‍: കിഫ്ബി മസാല ബോണ്ട് ഇടപാടിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നോട്ടീസില്‍ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ടീസുമായി വന്നാല്‍ മുട്ട് വിറയ്ക്കുമെന്നാണോ കരുതിയതെന്ന് മുഖ്യമന്ത്രി ചോദിച്ചു. പദ്ധതികള്‍ക്ക് വേണ്ടി പണം ചെലവഴിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുത്തിട്ടുണ്ട്. നോട്ടീസ് അയച്ചവര്‍ അതിന്റേതായ മനഃസംതൃപ്തിയില്‍ നില്‍ക്കുകയെന്നേയുള്ളൂവെന്നും മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചു. കണ്ണൂരില്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബി നടത്തിയത് ഭൂമിക്കച്ചവടമല്ല. പശ്ചാത്തല സൗകര്യവികസനം ആണ്. റിയല്‍ എസ്റ്റേറ്റ് ബിസിനസ് പോലെയല്ല കിഫ്ബി പ്രവര്‍ത്തിച്ചത്. ഏറ്റെടുക്കുന്ന ഭൂമി അതാത് ആവശ്യങ്ങള്‍ക്ക് മാത്രമെ ഉപയോഗിക്കുന്നുള്ളൂ. റിസര്‍വ്…

Read More

കോടതി വിധിയിൽ തൽക്കാലം പ്രതികരിക്കാനില്ലെന്ന് അതിജീവിത

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ തൽക്കാലം പ്രതികരിക്കാനില്ലെന്ന് അതിജീവിത അറിയിച്ചു. കേസിൽ പ്രതിയായ ദിലീപ് ഉൾപ്പടെ മൂന്ന് പേരെ വെറുതെ വിട്ടിരുന്നു.

Read More

ദിലീപ് കുറ്റവിമുക്തൻ; കോടതി വളപ്പിലും ദിലീപിന്റെ വീട്ടിലും മധുര വിതരണം ചെയ്തും കേക്ക് മുറിച്ചും ആഘോഷം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തനായതോടെ ആഹ്ലാദ പ്രകടനം നടത്തി ആരാധകർ. കോടതി വളപ്പിലും ദിലീപിന്റെ വീടിന് മുന്നിലും ലഡു വിതരണം നടത്തുകയും കേക്ക് മുറിക്കുകയും ചെയ്തു. ദിലീപിന്റെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ചു. കോടതി മുറിക്കുള്ളിൽ അഭിഭാഷകർ ദിലീപിനെ കെട്ടിപ്പിടിച്ചു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ള ആറ് പ്രതികളെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്.…

Read More

ഹോട്ടലുകളിൽ അടക്കം ആധാര്‍ ശേഖരിക്കുന്നത് തടയും; ആധാര്‍ കാര്‍ഡിന്റെ ഫോട്ടോ കോപ്പികള്‍ എടുക്കാന്‍ ഇനി പാടില്ല

ഡല്‍ഹി: ആധാര്‍ കാര്‍ഡിലെ വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുതിയ നിയമം നടപ്പാക്കാന്‍ യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിട്ട് ഓഫ് ഇന്ത്യ (യുഐഡിഎഐ). ഹോട്ടലുകള്‍, പരിപാടികളിലെ സംഘാടകര്‍, സമാന സ്ഥാപനങ്ങള്‍ എന്നിവര്‍ ആധാര്‍ കാര്‍ഡുകളുടെ ഫോട്ടോ കോപ്പികള്‍ ശേഖരിക്കുന്നതും സൂക്ഷിക്കുന്നതും തടയുന്നതിനായി പുതിയ നിയമം ഉടന്‍ കൊണ്ടുവരുമെന്ന് യുഐഡിഎഐ സിഇഒ ഭുവനേഷ് കുമാര്‍ പിടിഐയോട് പറഞ്ഞു. ഇനി മുതല്‍ മറ്റൊരാളുടെ ആധാര്‍ കാര്‍ഡ് ഫോട്ടോകോപ്പി എടുത്ത് വയ്ക്കാന്‍ പാടില്ല. രേഖകളുടെ വെരിഫിക്കേഷന്‍ ഡിജിറ്റലായി നടപ്പിലാക്കുന്നതിനായുള്ള സംവിധാനങ്ങള്‍ എല്ലായിടത്തും നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയന്ത്രണം ഉടന്‍ പ്രാബല്യത്തില്‍…

Read More
Click Here to Follow Us