ഇതാണോ നീതി; സസൂക്ഷ്മം തയ്യാറാക്കിയ തിരക്കഥ; ശക്തമായ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്

നടിയെ ആക്രമിച്ച കേസിൽ കോടതി വിധി പ്രഖ്യാപിച്ചതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി നടി പാർവതി തിരുവോത്ത് രംഗത്ത്.

കേസിലെ ഒന്നു മുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയെങ്കിലും എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ പശ്ചാത്തലത്തിലാണ് അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാർവതി വികാരഭരിതമായ കുറിപ്പ് പങ്കുവെച്ചത്.

തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അതിജീവിതയ്‌ക്കൊപ്പം നിലകൊള്ളുമെന്ന് ഉറപ്പിച്ചു പറഞ്ഞ താരം, ‘ഇതാണോ നീതി?’ എന്ന ചോദ്യമുയർത്തി. ‘അവൾക്കൊപ്പം എന്നെന്നും’ എന്ന കുറിപ്പും പാർവതി പങ്കുവച്ചിട്ടുണ്ട്.

  വെയിലത്ത് ഉണങ്ങുന്നത് കോടികൾ; പി.ഡബ്ല്യു.ഡി ഓഫീസിലെ മഴവെളളത്തിൽ മുങ്ങിയ ഫയലുകൾക്ക് 'സൺ ബാത്ത്'; ദുരൂഹത ആരോപിച്ച് പൊതുജനം!

‘‘അവൾ പോരാടിയത് അവൾക്കുവേണ്ടി മാത്രമല്ല, കേരളത്തിലെ ഓരോ സ്ത്രീകൾക്കും വേണ്ടിയാണ്. അവളുടെ പോരാട്ടത്തിലൂടെ കേരള സമൂഹത്തിൽ സ്ത്രീകൾ നിലകൊള്ളുന്നതിലും പോരാടുന്നതിലും സംസാരിക്കുന്നതിലും അക്രമങ്ങളോട് പ്രതികരിക്കുന്നതിലും എല്ലാം മാറ്റം വന്നു’’– പാർവതി കുറിച്ചു.

കേസിൽ പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ എടുത്തുപറഞ്ഞശേഷം ‘എന്താണ് നീതി? ഇപ്പോൾ വളരെ ക്രൂരമായി, ശ്രദ്ധയോടെ മെനഞ്ഞെടുത്ത ഒരു തിരക്കഥയ്ക്ക് പരിസമാപ്തി വന്നത് ഞങ്ങൾ നോക്കി നിൽക്കുകയാണ്,’’ എന്ന് പാർവതി വേദനയോടെ കുറിച്ചു.

  ബെംഗളൂരു മതിൽ അപകടം: പ്രധാനമന്ത്രി അനുശോചിച്ചു; 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

‘‘ദൈവം ഉണ്ടെങ്കിൽ, അത് തെളിയിക്കാൻ ഇന്നൊരു നല്ല ദിവസമാണ്. മനുഷ്യത്വത്തിന്റെ പേരിലെങ്കിലും’’ വിധി വരുന്നതിനു മുമ്പ് പാർവതി ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത് ഇങ്ങനെയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കടുത്ത ചൂടിനൊപ്പം ഇന്ന് പല ഭാഗങ്ങളിലും ആലിപ്പഴ വർഷത്തിനും സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
[masterslider id="10"]

Related posts

Click Here to Follow Us