എന്റെ മകൻ തിരിച്ചെത്തി; കുഞ്ഞു പിറന്ന സന്തോഷത്തിൽ രേണുകസ്വാമിയുടെ പിതാവ് 

ബെംഗളൂരു: കന്നഡ സൂപ്പർതാരം ദർശനും സംഘവും തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ ആരാധകൻ രേണുകസ്വാമിയുടെ ഭാര്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ സന്തോഷം പങ്കിട്ട് പിതാവ്.

രേണുകസ്വാമി കൊല്ലപ്പെടുമ്പോള്‍ ഭാര്യ സഹന അഞ്ച് മാസം ഗർഭിണിയായിരുന്നു.

ചിത്രദുർഗ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ സഹനയും കുഞ്ഞും സുഖമായിരിക്കുന്നതായി രേണുക സ്വാമിയുടെ പിതാവ് പറഞ്ഞു.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

തന്റെ മകൻ കുഞ്ഞിന്റെ രൂപത്തില്‍ തിരിച്ചെത്തി എന്നാണ് രേണുകാസ്വാമിയുടെ പിതാവ് പറഞ്ഞത്.

തന്റെ മരുമകളെ സൗജന്യമായി പരിചരിച്ച ഡോക്ടറിനും ആശുപത്രി അധികൃതർക്കും അദ്ദേഹം നന്ദി അറിയിച്ചു.

കേസിനെക്കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് അതിനെക്കുറിച്ച്‌ സംസാരിക്കാൻ താല്പര്യമില്ലെന്നും അമ്മയും കുഞ്ഞും നന്നായിരിക്കുന്നു എന്നതാണ് പ്രാധാന്യമെന്നും പിതാവ് പറഞ്ഞു.

ചിത്രദുർഗയില്‍ നിന്ന് രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ദർശനും പവിത്ര ഗൗഡയും മറ്റ് 15 പേരും ജൂണ്‍ 11 നാണ് അറസ്റ്റിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
[masterslider id="10"]

Related posts