കൊല്ലപ്പെട്ട രേണുകസ്വാമിയുടെ ഭാര്യ ആൺകുഞ്ഞിന് ജന്മം നൽകി

ബെംഗളൂരു: നഗരത്തിൽ നടൻ ദർശനും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയ രേണുകസ്വാമിയുടെ ഭാര്യ സഹന ബുധനാഴ്ച നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകി.

ഭർത്താവ് കൊല്ലപ്പെടുമ്പോൾ സഹന അഞ്ച് മാസം ഗർഭിണിയായിരുന്നു.

“ആൺകുഞ്ഞിനിലൂടെ എൻ്റെ മകൻ വീണ്ടും ജനിച്ചതായി. രേണുകസ്വാമിയുടെ പിതാവ് കാശിനാഥ് ശിവനഗൗഡർ പറഞ്ഞു.

  ഇംതിയാസ് എവിടെ? ബെം​ഗളൂരുവിൽ നിന്ന് കാണാതായ മലയാളി യുവാവിനെ കുറിച്ച് സൂചന; പൊലീസിന് വഴിതെളിയിച്ചത് ഈ സംഭവം

തന്റെ മരുമകളെ സൗജന്യമായി പരിചരിച്ച ഡോക്ടറിനും ആശുപത്രി അധികൃതർക്കും അദ്ദേഹം നന്ദി അറിയിച്ചു.

കേസിനെക്കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് അതിനെക്കുറിച്ച്‌ സംസാരിക്കാൻ താല്പര്യമില്ലെന്നും അമ്മയും കുഞ്ഞും നന്നായിരിക്കുന്നു എന്നതാണ് പ്രാധാന്യമെന്നും പിതാവ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts