ഭാര്യയ്ക്ക് പാചകം അറിയില്ല; വിവാഹമോചനത്തിന് ഒരുങ്ങി ഭർത്താവ് 

ബെംഗളൂരു: പാചകം ചെയ്യാനറിയില്ലെന്ന് പറഞ്ഞ് ഭർത്താവ് ഭാര്യയെ വിവാഹമോചനം ചെയ്യാൻ ഒരുങ്ങുന്നു.

ഭാര്യയ്‌ക്ക് കത്തി പിടിക്കാനും പഴങ്ങള്‍ ശരിയായി മുറിക്കാനും പോലും അറിയില്ലെന്നാണ് ഭർത്താവിന്റെ പരാതി.

തന്റെ വിഷമങ്ങളെല്ലാം 28 കാരനായ ഭർത്താവ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചിട്ടുമുണ്ട്.

ഈ പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ഒരു വർഷം മുമ്പാണ് 31 കാരിയായ യുവതിയെ യുവാവ് വിവാഹം കഴിച്ചത്.

  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി

ഭാര്യക്ക് വീട്ടുജോലി ചെയ്യാൻ കഴിയാത്തതിനാല്‍ യുവാവാണ് പാചകം ചെയ്ത് ഭക്ഷണം ഉണ്ടാക്കിയിരുന്നത്.

പിന്നീട് ഇതൊരു പ്രശ്‌നമായി മാറിയെന്നും യുവാവ് അവകാശപ്പെട്ടു. ‘ ഞാൻ പാചകത്തിന് തയ്യാറെടുക്കുമ്പോള്‍, എന്റെ അമ്മ ഭാര്യയോട് പഴങ്ങള്‍ മുറിക്കാൻ എന്നെ സഹായിക്കാൻ ആവശ്യപ്പെട്ടു.

പക്ഷേ അവള്‍ക്ക് പഴങ്ങള്‍ പോലും മുറിക്കാൻ അറിയില്ല. ഒരു കത്തി പോലും ശരിയായി പിടിക്കാൻ കഴിയാത്തതില്‍ അമ്മ ദേഷ്യപ്പെട്ടു.

കത്തി ശരിയായി പിടിക്കാൻ കഴിയാത്തത് ശരിക്കും നാണക്കേടല്ലേയെന്നും ‘ യുവാവ് ചോദിക്കുന്നു.

  ടെറസിൽ വിളമ്പിയ ചിരട്ടപ്പായസവും സുന്ദരിക്ക് പൊട്ടുതൊടലും: നഗരത്തിൽ ബെംഗളൂരു മലയാളികൾക്ക് വേറിട്ടൊരു ഓണം

അവസാനം ഭാര്യയെ നാളെ പാചക ക്ലാസില്‍ ചേർക്കുമെന്നും എന്നിട്ടും അവള്‍ പാചകം പഠിച്ചില്ലെങ്കില്‍ വിവാഹമോചനം ചെയ്യുമെന്നും യുവാവ് കുറിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts