ശക്തമായ മഴ; റോഡിലെ വെള്ളത്തിൽ അടി തെറ്റി വീണ് ബൈക്ക് യാത്രക്കാരൻ; നഗരത്തിൽ ഗതാഗത കുരുക്ക് 

ബെംഗളൂരു: അതിശക്തമായ മഴയില്‍ നഗരത്തിലുടനീളം ഗതാഗതക്കുരുക്ക് രൂക്ഷമായി.

പല സ്ഥലങ്ങളിലും വെള്ളം കുത്തിയൊഴുകി വന്നതിനെ തുടര്‍ന്ന് ഗതാഗതം സതംഭിച്ചു.

നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഏതാണ്ട് മുട്ടോളം വെള്ളം കയറിയ അവസ്ഥയിലാണ്.

ഇതോടെ നഗരാസൂത്രണത്തെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ ചൂട് പിടിക്കുകയാണ്.

പാണത്തൂർ റെയില്‍വേ അണ്ടർപാസിലൂടെ പോവുകയായിരുന്ന ഒരു മോട്ടോര്‍ ബൈക്ക് യാത്രികന്‍, ശക്തമായി കുത്തിയൊഴുകിയെത്തിയ മഴവെള്ളത്തില്‍പ്പെട്ട് താഴെ വീഴുന്ന വീഡിയോ ഏറെ പേരുടെ ശ്രദ്ധ നേടി.

  കോഴിയും ആട്ടിറച്ചി മാലിന്യവും നീക്കാൻ പുതിയ ഫീസ്:

വീഡിയോയില്‍ വെള്ളത്തിന്‍റെ കുത്തൊഴുക്കിന്‍റെ ഭീകരത കാണാം.

അപ്രതീക്ഷിതമായി, അതിശക്തമായി ഒഴുകിയെത്തിയ വെള്ളത്തില്‍ ബൈക്ക് യാത്രികന് ബാലന്‍സ് നഷ്ടപ്പെട്ട് താഴെ വീഴുകയായിരുന്നു.

മന്യത ടെക് പാർക്കിന്‍റെ കോബൗണ്ട് മുഴുവനും വെള്ളത്തിനടിയിലായിരുന്നു.

പുലർച്ചെ 3 മണി മുതല്‍ നിർത്താതെ പെയ്ത മഴയാണ് പ്രദേശത്തെ വെള്ളത്തിനടിയിലാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി
[masterslider id="10"]

Related posts