മഹാമാരിയിൽ വലഞ്ഞ കർഷകർക്ക് അനുഗ്രഹമായി കൃഷിമേള

ബെംഗളൂരു: കാർഷിക വെല്ലുവിളികളെ അതിജീവിക്കാനുള്ള സാങ്കേതികവിദ്യകൾക്കായി ഹെബ്ബാളിലെ കാർഷിക ശാസ്ത്ര സർവകലാശാല (യു‌എ‌എസ്) ജി‌.കെ‌.വി‌.കെ കാമ്പസിലെ വേദിയിൽ സംഘടിപ്പിച്ച കൃഷി മേള 2021 കർഷകരുടെയും കാർഷികവൃത്തിയോട് അഭിരുചിയുള്ളവരുടെയും സാനിധ്യത്തിൽ  ശ്രദ്ധേയമായി. കൊവിഡുമായി ബന്ധപ്പെട്ട ലോക്ക്ഡൗണുകളുടെ ആഘാതം കൃഷിയെ എങ്ങനെ ബാധിച്ചു എന്നത് മേളയിൽ പൂർണ്ണമായി പ്രദർശിക്കപ്പെട്ടു.  മേളയിൽ  പ്രദർശിപ്പിച്ച പുതിയ ഉപകരണങ്ങൾ, സാങ്കേതികവിദ്യകൾ, വിള ഇനങ്ങൾ എന്നിവ കാണാൻ  സംസ്ഥാനത്തിന്റെ നാനാഭാഗത്തുനിന്നും ആളുകൾ ഒഴുകിയെത്തി. കഴിഞ്ഞ വർഷത്തെ മേളയിൽ കോവിഡ് നിയന്ത്രണങ്ങൾ കാരണം സന്ദർശകരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു.

Read More

കുട്ടികൾക്കുള്ള വാക്‌സിൻ പദ്ധതിയുടെ കാര്യക്ഷമതയില്ലായ്‌മ ആശങ്ക സൃഷ്ടിക്കുന്നു.

ബെംഗളൂരു: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ കാണപ്പെടുന്ന ന്യുമോണിയ ബാക്ടീരിയ പ്രധാന കാരണംപ്രതിരോധ കുത്തിവയ്പ്പിന്റെ അപര്യാപ്തതയും അവബോധമില്ലായ്മയുമാണ് എന്ന് ആരോഗ്യ വിദഗ്ധർചൂണ്ടിക്കാട്ടി. ഇത് ആശങ്ക സൃഷ്ടിക്കുന്നതായും വിദഗ്ധർ പറഞ്ഞു. കുട്ടികളെ മികച്ച രീതിയിൽ സംരക്ഷിക്കുന്നതിനുള്ള നൂതന വാക്സിനേഷൻ തന്ത്രങ്ങളെപറ്റിയുള്ള ചർച്ചകൾആരോഗ്യ വിദഗ്ധർക്കിടയിൽ നടക്കുന്നതിനിടയിൽ  വെള്ളിയാഴ്ച ന്യൂമോകോക്കൽ കൺജഗേറ്റ് വാക്സിൻപ്രോഗ്രാം (പിസിവി) ബെംഗളൂരുവിൽ ആരംഭിച്ചത് തീർത്തും ആശ്വാസകരമാണ്. സ്പെഷ്യൽ കമ്മീഷണർ ഹെൽത്ത് ആണ് പദ്ധതി ആരംഭിച്ചത്. ഈ വാക്സിൻ ന്യുമോണിയ, മെനിഞ്ചൈറ്റിസ്, ന്യൂമോകോക്കസ് മൂലമുണ്ടാകുന്ന മറ്റ് ഗുരുതരമായ ബാക്ടീരിയ അണുബാധകൾ എന്നിവ കുറയ്ക്കുന്നതായിറിപ്പോർട്ടുകൾ പറഞ്ഞു. ഇന്ത്യയിൽ…

Read More

മറ്റൊരു തരംഗത്തെ നേരിടാൻ മൂന്നാമത്തെ കോവിഡ് ഡോസോ? ബൂസ്റ്റർ ഡോസ് എടുത്ത് ഡോക്ടർമാരും നഴ്സുമാരും.

ബെംഗളൂരു: കേന്ദ്ര ആരോഗ്യ മന്ത്രാലയം കോവിഡ് -19 വാക്‌സിന്റെ മൂന്നാം ഡോസിനുള്ള നയത്തിൽ“പ്രവർത്തിച്ചു വരുന്നതിനിടയിൽ ”, കർണാടകയിലെ ഉത്കണ്ഠാകുലരായ ആരോഗ്യ പ്രവർത്തകരുംഡോക്ടർമാരും ബൂസ്റ്റർ ഷോട്ടുകൾ എടുക്കുന്നതായി റിപ്പോർട്ടുകൾ. സംസ്ഥാനത്തെ പല ഡോക്ടർമാരും 2021 ജനുവരിയിൽ ഒന്നാമത്തെ ഡോസ് വാക്‌സിനും രണ്ടാമത്തേത്ഏകദേശം എട്ട് മാസങ്ങൾക്ക് മുമ്പും എടുത്ത് കഴിഞ്ഞതായി പ്രസ്തുത റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. രണ്ട് ഡോസ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരിലും വീണ്ടും അണുബാധകൾ ഉണ്ടാകുന്നതും , പലരുംഐസിയുവിൽ പ്രവേശിപ്പിക്കേണ്ട അവസ്ഥയിലാകുന്നതും, മരണങ്ങൾ സംഭവിക്കുന്നതും കാണുന്നതിനാൽതങ്ങൾ “ഉത്കണ്ഠാകുലരാണ്” എന്ന് ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും പറഞ്ഞു.

Read More

ഓരോ ജില്ലകളിലും ന്യൂറോ കെയർ സെന്ററുകൾ വേണം.

ബെംഗളൂരു: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ (നിംഹാൻസ്) പരിമിതമായ സൗകര്യങ്ങൾ മാത്രമാണുള്ളതെന്നും ന്യൂറോളജിക്കൽ പരിചരണം നൽകുന്ന കൂടുതൽ സ്ഥാപനങ്ങൾ സംസ്ഥാനത്ത് ആവശ്യമാണെന്നും നിംഹാൻസ് ഡയറക്ടർ ഡോ.പ്രതിമ മൂർത്തി പറഞ്ഞു. വ്യാഴാഴ്ച ബാംഗ്ലൂർ ന്യൂറോളജിക്കൽ സൊസൈറ്റിയുടെയും ഇന്ത്യൻ അക്കാദമി ഓഫ് ന്യൂറോളജിയുടെയും സഹകരണത്തോടെ നിംഹാൻസ് ന്യൂറോളജി വിഭാഗം സംഘടിപ്പിച്ച വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. “നമ്മൾക്ക്  ഓരോ ജില്ലകളിലും താലൂക്കുകളിലും ന്യൂറോ കെയർ സെന്ററുകൾ ആവശ്യമാണ്, അങ്ങനെവരുമ്പോൾ  രോഗികൾക്ക് നിംഹാൻസിലേക്ക് യാത്ര ചെയ്യേണ്ടതില്ല ”എന്ന് ഡോ പ്രതിമ പറഞ്ഞു. നാഡീസംബന്ധമായ പരിചരണത്തിന്റെ…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (13-11-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 245 റിപ്പോർട്ട് ചെയ്തു. 251 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.24% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 251 ആകെ ഡിസ്ചാര്‍ജ് : 2945415 ഇന്നത്തെ കേസുകള്‍ : 245 ആകെ ആക്റ്റീവ് കേസുകള്‍ : 8027 ഇന്ന് കോവിഡ് മരണം : 3 ആകെ കോവിഡ് മരണം : 38143 ആകെ പോസിറ്റീവ് കേസുകള്‍ : 2991614…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (13-11-2021).

കേരളത്തില്‍ ഇന്ന് 6468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 907, തിരുവനന്തപുരം 850, തൃശൂര്‍ 772, കോഴിക്കോട് 748, കൊല്ലം 591, കോട്ടയം 515, കണ്ണൂര്‍ 431, ഇടുക്കി 325, പാലക്കാട് 313, ആലപ്പുഴ 250, മലപ്പുറം 250, വയനാട് 192, പത്തനംതിട്ട 189, കാസര്‍ഗോഡ് 135 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,906 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ…

Read More

നഗരത്തിൽ 5 ലക്ഷത്തിലധികം പേർ രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചില്ല !

ബെംഗളൂരു: ബെംഗളൂരുവിൽ രണ്ടാമത്തെ ഡോസ് ഒഴിവാക്കിയത് 5 ലക്ഷത്തിലധികം പേർ. വാക്‌സിനേഷൻ ക്യാമ്പുകളിൽ എത്തിക്കാൻ ആളുകളെ വിളിക്കുകയും അവരുടെ വീടുകൾ പോലും സന്ദർശിക്കുകയും ചെയ്യുന്ന ആരോഗ്യ വകുപ്പിനും ബിബിഎംപി ഉദ്യോഗസ്ഥർക്കും ഇത് ആശങ്കാജനകമാണ്. സാങ്കേതിക ഉപദേശക സമിതിയുടെ (ടിഎസി) ശുപാർശ പ്രകാരം, മറ്റ് സംസ്ഥാനങ്ങൾക്ക് സമാനമായി, രണ്ടാമത്തെ ഡോസ് എടുക്കാത്ത പൗരന്മാരുടെ പൊതു സ്ഥലങ്ങളിലും അവരുടെ ജോലിസ്ഥലത്തും പ്രവേശനം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കാൻ ഉദ്യോഗസ്ഥർ സർക്കാരിനോട് അഭ്യർത്ഥിച്ചു. രണ്ടാമത്തെ ഡോസ് ഒഴിവാക്കിയവർക്ക് സൗജന്യ ചികിത്സ നൽകില്ലെന്ന് ഉത്തരവിറക്കണമെന്നും അവർ അഭ്യർത്ഥിച്ചിട്ടുണ്ട്.    

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (12-11-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 227 റിപ്പോർട്ട് ചെയ്തു. 206 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.25% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 206 ആകെ ഡിസ്ചാര്‍ജ് : 2945164 ഇന്നത്തെ കേസുകള്‍ : 227 ആകെ ആക്റ്റീവ് കേസുകള്‍ : 8036 ഇന്ന് കോവിഡ് മരണം : 2 ആകെ കോവിഡ് മരണം : 38140 ആകെ പോസിറ്റീവ് കേസുകള്‍ : 2991369…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (12-11-2021).

കേരളത്തില്‍ ഇന്ന് 6674 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1088, തിരുവനന്തപുരം 967, തൃശൂര്‍ 727, കോഴിക്കോട് 620, കൊല്ലം 599, കോട്ടയം 477, കണ്ണൂര്‍ 397, ഇടുക്കി 357, പത്തനംതിട്ട 346, പാലക്കാട് 260, വയനാട് 247, ആലപ്പുഴ 233, കാസര്‍ഗോഡ് 178, മലപ്പുറം 178 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,147 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ…

Read More

കോവിഡ്: ഡബ്ലിയു എച് ഒ യുടെ മാർഗ്ഗനിർദ്ദേശങ്ങളെക്കാൾ ഇന്ത്യയെ അടിസ്ഥാനമാക്കിയുള്ള വസ്തുതകളും കണക്കുകളുമാണ് നമുക്കാവശ്യം, ആരോഗ്യ വിദഗ്ധർ.

ബെംഗളൂരു: കോവിഡ് -19 കേസുകളുടെ എണ്ണത്തിലും കോവിഡ് മരണങ്ങളിളുടെ എണ്ണത്തിലും കുറവ് വന്നത്ആശ്വാസം നൽകുന്നുണ്ടെങ്കിലും ഇനിയും ജാഗ്രതയോടെ ഇരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു. വാക്സിനുകൾ സ്വീകരിച്ച ആളുകളിലും ഇപ്പോഴും കോവിഡ് -19 അണുബാധയുടെ അപകടസാധ്യതയുണ്ട്, അതിനാൽ തന്നെ ഉചിതമായ പ്രോട്ടോക്കോൾ പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു. “വാക്‌സിനുകൾ സ്വീകരിച്ചവരിൽ ഇപ്പോഴും കോവിഡ് അണുബാധയുടെ അപകടസാധ്യതയുണ്ട്, അതിനാൽകോവിഡ്  ഉചിതമായ പെരുമാറ്റചട്ടം പാലിക്കണം. ഞങ്ങളുടെ ഐസിയു കളിൽ കോവിഡ് ബാധിച്ച ഗുരുതരമായകേസുകൾ ഇപ്പോഴും വരുന്നുണ്ട്, പക്ഷേ മരണനിരക്ക് കുറവാണ്.,” എന്ന് സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്രിട്ടിക്കൽ…

Read More
Click Here to Follow Us