കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (14-11-2021).

കേരളത്തില് ഇന്ന് 5848 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 919, കോഴിക്കോട് 715, തിരുവനന്തപുരം 650, തൃശൂര് 637, കൊല്ലം 454, കോട്ടയം 383, കണ്ണൂര് 376, വയനാട് 335, പാലക്കാട് 287, ഇടുക്കി 269, മലപ്പുറം 251, പത്തനംതിട്ട 244, ആലപ്പുഴ 218, കാസര്ഗോഡ് 110 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 63,463 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന് റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്ഡുകളാണുള്ളത്. ഇവിടെ കര്ശന നിയന്ത്രണമുണ്ടാകും.
May be an image of text that says 'കോവിഡ് 19 റിപ്പോർട്ട് 14.11.2021 ആരോഗ്യ വകുപ്പ് ചികിത്സയിലുള്ളവർ: 67,185 ഇതുവരെ രോഗമുക്തി നേടിയവർ: 49,57 509 ജില്ലയിൽ പുതിയ കേസുകൾ നേടിയവർ തിരുവനന്തപുരം 650 വ്യക്തികൾ 992 കൊല്ലം 9270 കൊല്ലം- ചികിത്സയിലുള്ള 454 മലപ്പറം 695 പത്തനംതിട്ട ആലപ്പുഴ 244 5853 കോട്ടയം- പാലക്കാട്- 503 ആലപ്പുഴ പത്തനംതിട്ട 218 3137 കോട്ടയം 222 എറണാകളം-1 383 2592 ഇടുക്കി 462 കോട്ടയം പാലക്കാട്- 5,കണ്ണൂർ- പത്തനംതിട്ട 49, ഇടുക്കി എറണാകളം എറണാകുളം 919 എറണാകളം 826 കോട്ടയം ശ്್ശർ എറണാകളം 637 8532 869 പാലക്കാട് മറള്ളുവർ 287 7210 348 വയനാട-കണ്ണും 4,കാസറഗോഡ് 251 2154 മലപ്പുറം കോഴിക്കോട് പാലക്കാട് 345 മലപ്പുറം 715 3072 വയനാട് 335 കണ്ണൂർ 2പത്തനംതിട്ട കാസറഗോഡ് 376 411 4,മറ്റുള്ളവർ- കാസറഗോഡ് കണ്ണൂർ 110 4055 109 ആകെ 1340 5848 7228 കണ്ണുർ-1 67185'
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,26,642 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 2,21,139 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 5503 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 362 പേരെയാണ് പുതുതായി ആശുപത്രിയില് പ്രവേശിപ്പിച്ചത്.
നിലവില് 67,185 കോവിഡ് കേസുകളില്, 6.8 ശതമാനം വ്യക്തികള് മാത്രമാണ് ആശുപത്രി/ഫീല്ഡ് ആശുപത്രികളില് പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 46 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്ക്കാരിന്റെ പുതിയ മാര്ഗനിര്ദേശമനുസരിച്ച് അപ്പീല് നല്കിയ 19 മരണങ്ങളും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 35,750 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 12 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5478 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 341 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. 17 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7228 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 992, കൊല്ലം 695, പത്തനംതിട്ട 503, ആലപ്പുഴ 222, കോട്ടയം 462, ഇടുക്കി 325, എറണാകുളം 826, തൃശൂര് 869, പാലക്കാട് 348, മലപ്പുറം 345, കോഴിക്കോട് 788, വയനാട് 333, കണ്ണൂര് 411, കാസര്ഗോഡ് 109 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 67,185 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 49,57,509 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us