വാർഡ് കമ്മിറ്റി യോഗങ്ങൾ ചേരാതെ നഗരത്തിലെ 11 വാർഡുകൾ

ബെംഗളൂരു: നഗരത്തിലെ 11 വാർഡുകളിൽ ഇതുവരെ വാർഡ് കമ്മിറ്റി യോഗങ്ങൾ നടന്നിട്ടില്ലെന്ന് ശനിയാഴ്ച ജനാഗ്രഹ നടത്തിയ സർവേ വെർച്വൽ വാർഡ് കമ്മിറ്റി ശിൽപശാലയിൽ പറഞ്ഞു. കുഴികൾ, കുഴൽക്കിണറുകൾ, നടപ്പാതകൾ എന്നീ മൂന്ന് പ്രധാന പ്രവൃത്തികൾ മെച്ചപ്പെടുതാൻ വേണ്ടി ഓരോ വാർഡിനും 60 ലക്ഷം രൂപ വീതം അനുവദിച്ചു.

400-ലധികം താമസക്കാരും നോഡൽ ഓഫീസർമാരും അവരുടെ വാർഡുകൾ മെച്ചപ്പെടുത്തുന്നതിന് എന്താണ് ചെയ്യേണ്ടതെന്ന് ചർച്ച ചെയ്യുന്നതിനും കൂടാതെ വാർഡ് കമ്മിറ്റികൾക്ക് അനുവദിച്ച 60 ലക്ഷം രൂപ ഫലപ്രദമായി എങ്ങനെ വിനയോഗിക്കണമെന്നും ചർച്ച നടത്തുന്നതിന് വേണ്ടിയുമാണ് ഇവർ ശിൽപശാലയിൽ പങ്കെടുത്തത്.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

ഓരോ വാർഡിനും അനുവദിച്ച 60 ലക്ഷം രൂപ ഒരു തുടക്കം മാത്രമാണെന്നും തങ്ങൾ വിജയം കാണുകയാണെങ്കിൽ, ഭാവിയിൽ തങ്ങൾക്ക് തീർച്ചയായും ഫണ്ട് വർദ്ധിപ്പിക്കാൻ കഴിയും എന്നും ബിബിഎംപി സ്‌പെഷ്യൽ കമ്മീഷണർ (ഫിനാൻസ്) തുളസി മദീനേനി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!
[masterslider id="10"]

Related posts